കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കാശ്മീര്‍ ഹിന്ദു ഭൂമി, പാക്കിസ്ഥാന് അവകാശമില്ല'.. സൗദി രാജകുമാരന്‍റെ വാക്കുകള്‍ വൈറല്‍! സത്യം ഇതാണ്

  • By
Google Oneindia Malayalam News

പുല്‍വാമ ഭീകരാക്രമണകാലത്താണ് ഏറ്റവും കൂടുതല്‍ വ്യാജ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചത്. രാഹുല്‍ ഗാന്ധി പുല്‍വാമ ഭീകരനൊപ്പം തുടങ്ങി കോണ്‍ഗ്രസിനെ ലക്ഷ്യം വെച്ചുള്ള നിരവധി വാര്‍ത്തകളും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ മറ്റൊരു വ്യാജ വാര്‍ത്തയാണ് വൈറലായിരിക്കുന്നത്.

കാശ്മീര്‍ ഹിന്ദു ഭൂമിയാണെന്ന് പറയുന്ന സൗദി രാജകുമാരന്‍ എന്ന പേരില്‍ ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. സംഘപരിവാര്‍ ഗ്രൂപ്പുകളാണ് വ്യാപകമായി വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. അതേസമയം വീഡിയോയുടെ സത്യാവസ്ഥ ഇങ്ങനെ

 സൗദി കിരീടവകാശി

സൗദി കിരീടവകാശി

കഴിഞ്ഞ ദിവസമാണ് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യയിലെത്തിയത്. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്‍റെ ഇന്ത്യാ സന്ദര്‍ശനം. പാക്കിസ്ഥാന്‍ സന്ദര്‍ശനത്തിന് ശേഷമായിരുന്നു അദ്ദേഹം ഇന്ത്യയില്‍ എത്തിയത്.

 ഒരു മിനിറ്റ് ദൈര്‍ഘ്യം

ഒരു മിനിറ്റ് ദൈര്‍ഘ്യം

അദ്ദേഹത്തിന്‍റെ സന്ദര്‍ശനത്തിന് പിന്നാലെയാണ് കാശ്മീരിനെ കുറിച്ച് ബിന്‍ സല്‍മാന്‍ പറയുന്ന വാക്കുകള്‍ എന്ന പേരില്‍ സംഘപരിവാര്‍ പേജുകളില്‍ ഒരു വീഡിയോ പ്രചരിച്ചത്. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ക്ലിപ്പില്‍ പാക്കിസ്ഥാനെ എതിര്‍ത്തും കാശ്മീരിനെ പിന്തുണച്ചുമാണ് സംസാരിക്കുന്നത്.

 ഹിന്ദു രാഷ്ട്രം

ഹിന്ദു രാഷ്ട്രം

വീഡിയോയിലെ വാക്കുകള്‍ ഇങ്ങനെ- താന്‍ ഒരു രാഷ്ട്രീയക്കാരന്‍ അല്ല. അതുകൊണ്ട് തന്നെ കാശ്മീരിനെ കുറിച്ചുള്ള തന്‍റെ അഭിപ്രായം വളരെ വ്യക്തമാണ്. ഇന്ത്യ ഹിന്ദുരാഷ്ട്രമാണ്. മുസ്ലീങ്ങള്‍ ഇന്ത്യയിലേക്ക് മുസ്ലീങ്ങള്‍ പിന്നീടാണ് എത്തിയത്.

 അവകാശം ഇല്ല

അവകാശം ഇല്ല

70 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പാക്കിസ്ഥാന്‍ സ്വതന്ത്രമായത്. അതുകൊണ്ട് തന്നെ പാക്കിസ്ഥാന് ഒരു അര്‍ത്ഥത്തിലും കാശ്മീരിന് മേല്‍ അവകാശം ഉന്നയിക്കാന്‍ കഴിയില്ല. കാശ്മീര്‍ ഒരു ഹിന്ദുഭൂമിയാണെന്നാണ് താന്‍ വിശ്വസിക്കുന്നത്.

 നിര്‍ബന്ധിച്ചിട്ടില്ല

നിര്‍ബന്ധിച്ചിട്ടില്ല

ഇന്ത്യയില്‍ ഉള്ളത് കൊണ്ടല്ല താന്‍ ഇത് പറയുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി തന്‍റെ അഭിപ്രായം ഇതാണ്. മോദിയോ മറ്റാരെങ്കിലുമോ തനിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയത് കൊണ്ടല്ല താന്‍ ഇത് പറയുന്നതെന്നും വീഡിയോയില്‍ ഉള്ള ആള്‍ പറയുന്നുണ്ട്.

 വീഡിയോ വൈറല്‍

വീഡിയോ വൈറല്‍

പ്രൗഡ് ടുബി ഇന്ത്യ എന്ന പേജിലൂടെയാണ് വീഡിയോ പ്രചരിച്ചത്. നിരവധി പേര്‍ വീഡിയോ ഷെയര്‍ ചെയ്തു. സൗദി കിരീടാവകാശിയുടെ വാക്കുകള്‍ കേള്‍ക്കു എന്ന കുറിപ്പോടെയാണ് വീഡിയോ പ്രചരിച്ചത്.

 ദില്ലിയില്‍ എത്തിയപ്പോള്‍

ദില്ലിയില്‍ എത്തിയപ്പോള്‍

എന്നാല്‍ വീഡിയോയില്‍ ഉള്ളത് സൗദി രാജകുമാരന്‍ ആയിരുന്നില്ല. ഇറാനിയന്‍ പൗരനായ മുസ്ലീം ഇമാം താഹിദിയുടെ വാക്കുകളായിരുന്നു ഇത്. ദില്ലിയില്‍ ആര്‍ത് ഫെസ്റ്റില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ മാസം എത്തിയപ്പോഴായിരുന്നു അദ്ദേഹം ഇത് പറഞ്ഞത്.

 പരിപാടിക്കിടെ

പരിപാടിക്കിടെ

പരിപാടിക്കിടയില്‍ കാശ്മീരിലെ വിഘടന വാദത്തിനിടയില്‍ നിന്ന് എങ്ങനെയാണ് യഥാര്‍ത്ഥ ഇസ്ലാമിനെ സംരക്ഷിക്കാം എന്ന സദസിലെ ഒരാളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താവ്ഹിദി. ഈ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ സൗദി കിരീടവാകാശിയുടെ വാക്കുകള്‍ എന്ന പേരില്‍ പ്രചരിച്ചത്.

 ട്വിറ്ററിലൂടെ

ട്വിറ്ററിലൂടെ

അതേസമയം വീഡിയോ പ്രചരിച്ച പിന്നാലെ താന്‍ സൗദി കിരീടാവകാശി അല്ലെന്ന് വ്യക്തമാക്കി തവ്ഹിദി തന്നെ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു.

വൈറല്‍ വീഡിയോ

English summary
Viral video: False claim of Saudi prince giving opinions on Kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X