കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീട് പൊളിച്ചപ്പോള്‍ 'സ്വര്‍ണ നിധി ശേഖരം', ഞെട്ടല്‍ മാറാതെ തൊഴിലാളികള്‍, ഒടുവില്‍ പൊലീസ് അറസ്റ്റും

Google Oneindia Malayalam News

ഭോപ്പാല്‍: പഴയ കെട്ടിടങ്ങള്‍ പൊളിക്കുമ്പോള്‍ നിധിശേഖരം കണ്ടെത്തിയെന്ന വാര്‍ത്തകള്‍ നമ്മള്‍ കേള്‍ക്കാറുണ്ട്. പല സ്ഥലങ്ങളില്‍ നിന്നും സ്വര്‍ണം അടങ്ങിയ ശേഖരം കണ്ടെത്തിയെന്ന വാര്‍ത്തകളാണ് പുറത്തുവരാറുള്ളത്. എന്നാല്‍ മധ്യപ്രദേശില്‍ നിന്നും ഇപ്പോള്‍ പുറത്തുവരുന്നതും സമാനമായ റിപ്പോര്‍ട്ടാണ്. ഒരു വീട് പൊളിച്ചപ്പോള്‍ തൊഴിലാളികള്‍ക്ക് ലഭിച്ചത് ലക്ഷക്കണക്കിന് രൂപ വിലവരുന്ന സ്വര്‍ണ നാണയങ്ങളാണ്. ഈ സ്വര്‍ണ നാണയം ലഭിച്ചെന്ന വിവരം അറിഞ്ഞതോടെ തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. അത് എന്തിനാണെന്ന് അറിയണ്ടേ...വിശദാംശങ്ങളിലേക്ക്....

1

വീട് പൊളിക്കുമ്പോള്‍ 86 സ്വര്‍ണ നാണയങ്ങളാണ് എട്ടോളം വരുന്ന തൊഴിലാളികള്‍ക്ക് ലഭിച്ചത്. മധ്യപ്രദേശിലെ ധാര്‍ ജില്ലയിലാണ് സംഭവം. ഏകദേശം 60 ലക്ഷത്തോളം വിലവരുന്ന സ്വര്‍ണ നാണയങ്ങളാണ് ഇവര്‍ക്ക് ലഭിച്ചത്. ഇവര്‍ സ്വര്‍ണം ലഭിച്ച വിവരം മറ്റാരെയും അറിയിക്കാതെ സ്വയം വീതിച്ചെടുക്കുകയായിരുന്നു.

2

ഈ സ്വര്‍ണ്ണ നാണയങ്ങള്‍ പുരാവസ്തു പ്രാധാന്യമുള്ളതാകാമായിരുന്നു, എന്നാല്‍ ലോക്കല്‍ പോലീസിനെ അറിയിക്കാതെ തൊഴിലാളികള്‍ അത് വിതരണം ചെയ്തു, ഇതേ തുടര്‍ന്നാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ദിവസങ്ങള്‍ക്ക് മുമ്പ് ഒരു പഴയ വീട്ടില്‍ നിന്ന് അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനിടെയാണ് തൊഴിലാളികള്‍ ഈ സ്വര്‍ണ്ണ നാണയങ്ങള്‍ കണ്ടെത്തിയതെന്ന് പൊലീസ് അഡീഷണല്‍ സൂപ്രണ്ട് പറഞ്ഞു.

3

ഈ തൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്യുകയും ഒരു കിലോഗ്രാം ഭാരമുള്ള 86 നാണയങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. ഈ സ്വര്‍ണനാണയങ്ങളുടെ വില ഇപ്പോള്‍ 60 ലക്ഷം രൂപയാണെങ്കിലും, ഈ സ്വര്‍ണനാണയങ്ങളുടെ പുരാവസ്തു പ്രാധാന്യം കണക്കിലെടുക്കുമ്പോള്‍ ഇത് കോടികള്‍ വരെ ഉയരുമെന്നാണ് പൊലീസ് അറിയിക്കുന്നത്.

4

ഇതാദ്യമായല്ല, ഇത്തരത്തില്‍ കെട്ടിടം പൊളിക്കുമ്പോള്‍ സ്വര്‍ണം ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം 216 സ്വര്‍ണനാണയങ്ങള്‍ മഹാരാഷ്ട്രയിലെ പിംപ്രി-ചിഞ്ച്വാഡ് പോലീസ് പിടിച്ചെടുത്തിരുന്നു. ചിഖിലിയില്‍ കുഴിയെടുക്കുന്ന ജോലികള്‍ നടക്കുന്നതിനിടെയാണ് ഇവ കണ്ടെത്തിയത്. ഒരു നാണയത്തിന്റെ മൂല്യം 60,000 മുതല്‍ 70,000 രൂപ വരെയാണെന്നും പോലീസ് അറിയിച്ചിരുന്നു.

5

എല്ലാ നാണയങ്ങളുടെയും മൂല്യം 1.3 കോടി രൂപയ്ക്ക് മുകളിലാണ്. 2,357 ഗ്രാം തൂക്കമുള്ളതാണ് സ്വര്‍ണ നാണയങ്ങള്‍. 525 ഗ്രാം ഭാരമുള്ള ഒരു തകര്‍ന്ന വെങ്കല പാത്രവും ഞങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. പിടിച്ചെടുത്ത നാണയങ്ങള്‍ എ.ഡി 1720 മുതല്‍ 1750 വരെയുള്ള കാലഘട്ടത്തിലാണ പൊലീസ് അറിയിച്ചിരുന്നു.

6

പുരാവസ്തു വകുപ്പ് പറയുന്നതനുസരിച്ച്, സ്വര്‍ണ്ണ നാണയങ്ങളില്‍ 'രാജ മുഹമ്മദ് ഷാ' എന്ന മുദ്രയുണ്ട്, ഉറുദു, അറബിക് ഭാഷകളില്‍ പേര് എഴുതിയിട്ടുണ്ടെന്ന് പോലീസ് കമ്മീഷണര്‍ കൃഷ്ണ പ്രകാശ് പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇവ പിന്നീട് പഠനങ്ങള്‍ വേണ്ടി പുരാവസ്തു വകുപ്പിന് കൈമാറുകയായിരുന്നു.

പൊലിസുകാരിയുടെ സ്‌കൂട്ടര്‍ ഇടിപ്പിച്ചു, പിന്നാലെ മര്‍ദ്ദനവും; വൈറല്‍ വ്‌ളോഗര്‍ ബുള്ളറ്റ് റാണി അറസ്റ്റില്‍പൊലിസുകാരിയുടെ സ്‌കൂട്ടര്‍ ഇടിപ്പിച്ചു, പിന്നാലെ മര്‍ദ്ദനവും; വൈറല്‍ വ്‌ളോഗര്‍ ബുള്ളറ്റ് റാണി അറസ്റ്റില്‍

ജയലളിതയുടെ മരണത്തിന് പിന്നിലെ ദുരൂഹത എന്ത്? ശശികലയടക്കമുള്ളവര്‍ക്കെതിരെ അന്വേഷണത്തിന് സ്റ്റാലിന്‍ജയലളിതയുടെ മരണത്തിന് പിന്നിലെ ദുരൂഹത എന്ത്? ശശികലയടക്കമുള്ളവര്‍ക്കെതിരെ അന്വേഷണത്തിന് സ്റ്റാലിന്‍

English summary
Viral: Workers held in Madhya Pradesh for distributing gold coins found while demolishing houses
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X