കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് ഏറ്റവും നീചം, മതത്തിന്റെ പേരിലുള്ള തരംതാണ ആക്രമണം, തുറന്നടിച്ച് വിരാട് കോലി, ഷമിക്ക് പിന്തുണ

Google Oneindia Malayalam News

ദുബായ്: പാകിസ്താനെതിരായ ടി20 ലോകകപ്പ് തോല്‍വിക്ക് പിന്നാലെ പേസര്‍ മുഹമ്മദ് ഷമിക്കെതിരെ സൈബര്‍ ആക്രമണം നടന്നിരുന്നു. ഷമിയോട്പാകിസ്താനിലേക്ക് പോകൂ ന്നെ് വരെ വിദ്വേഷ പരാമര്‍ശം നടത്തിയവരുണ്ട്. ഇപ്പോഴിതാ ഇന്ത്യന്‍ നായകന്‍ വിരാട് കോലി ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. നട്ടെലില്ലാത്ത ആക്രമണങ്ങളാണ് ഇതെന്ന് കോലി പറഞ്ഞു. ഒരു വ്യക്തിയെ മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ ആക്രമിക്കുന്നവര്‍ ഏറ്റവും തരംതാണ കാര്യമാണ് ചെയ്യുന്നത്. ഒരു മനുഷ്യന്‍ തരംതാഴാവുന്നതിന്റെ ഏറ്റവും ഉയര്‍ന്ന തലമാണ് അതെന്നും കോലി പറഞ്ഞു. വിമര്‍ശിക്കാനും, അഭിപ്രായം പറയാനും എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ മതത്തിന്റെ പേരില്‍ വിവേചനം കാമിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കോലി പറഞ്ഞു.

ചെക്കപ്പ്, ഡയറ്റ്, ആര്യന് ഷാരൂഖ് ഖാന്‍ നിര്‍ദേശിച്ചത് ഇക്കാര്യങ്ങള്‍, കൗണ്‍സിംലിഗുമായി ഗൗരി ഖാന്‍ചെക്കപ്പ്, ഡയറ്റ്, ആര്യന് ഷാരൂഖ് ഖാന്‍ നിര്‍ദേശിച്ചത് ഇക്കാര്യങ്ങള്‍, കൗണ്‍സിംലിഗുമായി ഗൗരി ഖാന്‍

1

ഞങ്ങള്‍ എന്തുകൊണ്ട് കളത്തില്‍ കളിക്കുന്ന എന്നതിന് ന്യായമായ കാരണമുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഭീരുക്കളായ ചിലരുണ്ട്. അവര്‍ക്ക് ഒരു വ്യക്തിയോട് നേരിട്ട് സംസാരക്കാന്‍ കൂടി ധൈര്യമുണ്ടാവില്ല. അവരല്ല കളത്തില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും കോലി വ്യക്തമാക്കി. ഒരിക്കലും ഏതെങ്കിലും വ്യക്തിക്കെതിരെ മതത്തിന്റെ പേരില്‍ വിവേചനം കാണിക്കുന്നത് ഞാനൊരിക്കലും ചെയ്യാത്ത കാര്യമാണ്. ഇത് പുണ്യപരിപാവനമായ കാര്യമാണ്. ഒരാളുടെ മതം എന്നത് അയാളുടെ സ്വകാര്യ കാര്യമാണ്. അതിനെ ആ രീതിയില്‍ തന്നെ കാണുന്നതാണ് നല്ലതെന്നും കോലി പറഞ്ഞു.

ഷമി ഈ രാജ്യത്തിന് വേണ്ടി ഒരുപാട് സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ്. ്അതിനപ്പുറത്തേക്ക് ചിന്തിച്ച് സമയം പാഴാക്കാന്‍ താല്‍പര്യമില്ല. ഒരുപാട് കളികള്‍ മുഹമ്മദ് ഷി ഇന്ത്യക്ക് വേണ്ടി ജയിപ്പിച്ചിട്ടുണ്ട്. ജസ്പ്രീത് ബുംറയ്‌ക്കൊപ്പം ഇന്ത്യയുടെ ബൗളിംഗ് നിരയുടെ കുന്തമുനയാണ് ഷമി. ടെസ്റ്റ് ക്രിക്കറ്റില്‍ അടക്കം വലിയ ഇംപാക്റ്റാണ് ഷമിയുടെ പ്രകടനം ഉണ്ടാക്കുന്നത്. അതൊന്നും കാണാതെ ഓരോന്ന് പറയാന്‍ തുടങ്ങിയാല്‍ വലിയ കഷ്ടമാണ്. അതിലേക്ക് ശ്രദ്ധിച്ച്, മറുപടി നല്‍കുന്നതിന് ഒട്ടും താല്‍ര്യമില്ല. എനിക്ക് മാത്രമല്ല ഇന്ത്യന്‍ ടീമിനെ മുഹമ്മദ് ഷമിക്കോ അതിന് സമയമോ താല്‍പര്യമോ ഇല്ലെന്നും വിരാട് കോലി വ്യക്തമാക്കി.

ഇന്ത്യന്‍ ടീമിലെ ഓരോ താരവും തമ്മിലുള്ള ബന്ധം അതിശക്തമാണ്. ഞങ്ങള്‍ തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടാക്കാന്‍ ഇത്തരം പരാമര്‍ശങ്ങള്‍ കൊണ്ടൊന്നും സാധിക്കില്ല. ഇത്തരം ട്രോളുകള്‍ കൊണ്ടോ ആക്രമണങ്ങള്‍ കൊണ്ടോ ടീം തകര്‍ന്ന് പോയിട്ടില്ല. ഞങ്ങള്‍ ഒരുമിച്ചാണ് നില്‍ക്കുന്നത്. ടീമിലെ ഓരോരുത്തരും 200 ശതമാനം ഷമിയെ പിന്തുണയ്ക്കുന്നു. ഞങ്ങളുടെ സാഹോദര്യവും സൗഹൃദവും അതേ പടി നിലനില്‍ക്കുന്നുണ്ടെന്നും കോലി വ്യക്തമാക്കി. മനുഷ്യരായാല്‍ ഇത്രയും തരംതാഴാന്‍ പാടില്ല. എത്രത്തോളം ത്യാഗം സഹിച്ചിട്ടാണ് ഇന്ത്യന്‍ ടീമിലെ ഓരോ താരവും കളിക്കുന്നതെന്ന് ഇവര്‍ മനസ്സിലാക്കണം. ജനങ്ങള്‍ക്കുള്ള പ്രശ്‌നങ്ങളില്‍ നിന്നാണ് ആക്രമണങ്ങള്‍ വരുന്നതെന്നും കോലി പറഞ്ഞു.

ആര്യന്റെ പിടിമുറുക്കി ഷാരൂഖ് ഖാന്‍, 3 നിയന്ത്രണങ്ങള്‍, തിരിച്ച് പൂട്ടാന്‍ എന്‍ഐഎ എത്തുംആര്യന്റെ പിടിമുറുക്കി ഷാരൂഖ് ഖാന്‍, 3 നിയന്ത്രണങ്ങള്‍, തിരിച്ച് പൂട്ടാന്‍ എന്‍ഐഎ എത്തും

English summary
virat kohli supports mohammed shami after cyber attack against him calls trollers lowest human being
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X