കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഴിമതി ആരോപണത്തില്‍ ജെയ്റ്റ്ലിയെ കുറിച്ച് സെവാഗിനും ഗംഭീറിനും ചിലത് പറയാനുണ്ട്, എന്തായിരിക്കും?

  • By Siniya
Google Oneindia Malayalam News

ദില്ലി: അഴിമതി ആരോപണത്തില്‍ കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്ക് പിന്തുണയുമായി ക്രിക്കറ്റ് താരങ്ങളായ വീരേന്ദർ സെവാഗും ഗൗതം ഗംഭീറും രംഗത്ത്. പ്രതിസന്ധി ഘട്ടങ്ങളില്‍ എന്നും കളിക്കാര്‍ക്ക് ഒപ്പമായിരുന്നു ജെയ്റ്റ്ലി എന്ന് ഇരുവരും പറഞ്ഞു.

ഇതേസമയം അഴിമതി ആരോപണവുമായി ബന്ധപ്പെട്ടുള്ള വീഡിയോ ബിജെപി എംപി കീര്‍ത്തി ആസാദ് ഞായറാഴ്ച വൈകുന്നേരം പുറത്തു വിട്ടു.

അഴിമതിയെ കുറിച്ച്

അഴിമതിയെ കുറിച്ച്

കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ല് ഉള്‍പ്പെട്ടുവെന്ന് ആരോപിക്കുന്ന ഡിഡിസിഎ അഴിമതിയെ കുറിച്ച് ക്രിക്കറ്റ് താരങ്ങളായ വിരേന്ദ്ര സെവാഗും ഗൗതം ഗംഭീറും പ്രതികരിക്കുന്നു.

ജെയ്റ്റിലി കളിക്കാര്‍ക്കൊപ്പം

ജെയ്റ്റിലി കളിക്കാര്‍ക്കൊപ്പം

പ്രതിസന്ധി ഘട്ടങ്ങളില്‍ ജെയ്റ്റലി എന്നും കളിക്കാര്‍ക്കൊപ്പമായിരുന്നുവെന്ന് ഇരുവരും പറയുന്നു.

തെറ്റ് പരിഹരിക്കാന്‍ ശ്രമിച്ചു

തെറ്റ് പരിഹരിക്കാന്‍ ശ്രമിച്ചു

പല മുതിര്‍ന്ന നേതാക്കളും ചൂണ്ടിക്കാട്ടുന്ന തെറ്റുകള്‍ ഉടന്‍ പരിഹരിക്കാനാണ് അരുണ്‍ ജെയ്റ്റ്ലി ശ്രമിച്ചതെന്ന് ഇരുവരും ചൂണ്ടിക്കാട്ടുന്നു.

കളിക്കാര്‍ക്ക് അര്‍ഹമായ പരിഗണ തന്നു

കളിക്കാര്‍ക്ക് അര്‍ഹമായ പരിഗണ തന്നു

ക്രിക്കറ്റ് താരങ്ങള്‍ക്കെന്നും അര്‍ഹമായ പരിഗണനയാണ് ലഭിച്ചതെന്നും ഇരുവരും വ്യക്തമാക്കി.

ആരോപണം തെറ്റ്

ആരോപണം തെറ്റ്

ഡിഡിസിഎ തലപ്പത്തിരുന്ന പലരോടും സംസാരിക്കാന്‍ തങ്ങള്‍ക്ക് പേടിയായിരുന്നു. എന്നാല്‍ സ്റ്റേഡിയം നിര്‍മാണത്തില്‍ ജെയ്റ്റ്‌ലി അഴിമതി നടത്തിയെന്ന ആരോപണം തെറ്റാണ്.

വ്യാജ പേരില്‍ കമ്പനി

വ്യാജ പേരില്‍ കമ്പനി

ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയം നിര്‍മാണത്തിന്റെ പേരില്‍ കമ്പനി ഉണ്ടാക്കി പണം തട്ടിയെടുക്കാന്‍ അരുണ്‍ ജെയ്റ്റ്ലി കൂട്ടുനിന്നതിന്റെ തെളിവുകളാണ് എഎപി ശനിയാഴ്ച പുറത്തു വിട്ടത്. ഇതിനെതിരെയാണ് ഇരുവരും രംഗത്തെത്തിയത്.

സെവാഗിന്റെ ട്വിറ്റര്‍ പോസ്റ്റ്

അഴിമതി ആരോപണത്തിലായ ജെയ്്റ്റിലിയെ കുറിച്ച് വീരേന്ദ്ര സെവാഗ് ട്വിറ്ററിലൂടെയാണ് പ്രതികരിച്ചത്

ഗംഭീറിന്റെ ട്വിറ്റര്‍ പോസ്റ്റ്

ധനമന്ത്രി ജെയ്റ്റിലിയെ കുറിച്ച് ട്വിറ്ററിലൂടെയാണ് ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ പ്രതികരിച്ചത്.

English summary
Virender Sehwag, Gautam Gambhir Praise Arun Jaitley For the DDCA scam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X