ഏറ്റവും വൃത്തിയുള്ള റെയില്‍വേ സ്റ്റേഷന്‍ വിശാഖപട്ടണം:കേരളം ആദ്യ എൺപതിൽ പോലുമില്ല, എന്ത് ദുരന്തം!!!

  • Written By:
Subscribe to Oneindia Malayalam

ദില്ലി: രാജ്യത്തെ ഏറ്റവും വൃത്തിയുള്ള റെയില്‍വേ സ്റ്റേഷന്‍ ആന്ധ്രപ്രദേശിലെ വിശാഖപട്ടണമെന്ന് സർവേ. തിരക്കുള്ള റെയില്‍വേ സ്റ്റേഷനുകളുടെ പട്ടികയിൽ സെക്കന്തരാബാദിന് രണ്ടാം സ്ഥാനവും ജമ്മു റെയിൽവേ സ്റ്റേഷന് മൂന്നാം സ്ഥാനവുമാണുള്ളത്. റെയിൽവേ മന്ത്രി സുരേഷ് പ്രഭുവാണ് ബുധനാഴ്ച സർവേ ഫലം പുറത്തുവിട്ടത്. തിരക്കുള്ള റെയില്‍വേ സ്റ്റേഷനുകളി‌ൽ 39ാം സ്ഥാനം മാത്രമാണ് ദില്ലി റെയിൽവേ സ്റ്റേഷനുള്ളത്. ക്വാളിറ്റി കൺട്രോൺ കൗണ്‍സിലാണ് സര്‍വ്വേ നടത്തിയിടുള്ളത്.

വൃത്തിയുള്ള റെയിൽവേ സ്റ്റേഷനുകളുടെ പട്ടികയില്‍ ആദ്യ 80നുള്ളില്‍ കടക്കാൻ പോലും കേരളത്തിലെ റെയില്‍വേ സ്റ്റേഷനുകൾക്ക് കഴിഞ്ഞിട്ടില്ല. ഹരിയാനയിലെ ധർബങ്ക റെയിൽവേ സ്റ്റേഷനാണ് ഏറ്റവും വൃത്തികെട്ട റെയില്‍വേ സ്റ്റേഷനായി സർവ്വേയിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ആനന്ദ് വിഹാർ റെയിൽ വേ സ്റ്റേഷൻ അഞ്ചാം സ്ഥാനത്തും നിസാമുദ്ദീൻ, ഓൾഡ് ദില്ലി റെയില്‍വേ സ്റ്റേഷൻ എന്നിവ 23ഉം 24 ഉം സ്ഥാനവും സ്വന്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലോക് സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന വരാണസി റെയില്‍ വേ സ്റ്റേഷനാണ് വൃത്തിയുള്ള സ്റ്റേഷനുകളുടെ പട്ടികയിൽ 14ാം സ്ഥാനത്തുള്ളത്.

railways

വൃത്തിയുള്ള പ്ലാറ്റ്ഫോമുകള്‍ ശുചിമുറികൾ, വൃത്തിയുള്ള ട്രാക്കുകൾ, സ്റ്റേഷനിലെ ഡസ്റ്റ്ബിന്നുകൾ എന്നീ മാനദണ്ഡങ്ങൾ കണക്കിലെടുത്താണ് വൃത്തിയുള്ള റെയിൽവേ സ്റ്റേഷനുകളെ തിരഞ്ഞെടുത്തിട്ടുള്ളത്. റെയിൽവേ സ്റ്റേഷൻ വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള സ്വച്ഛ് റെയില്‍ പദ്ധതിയുടെ ഭാഗമായി രാജ്യത്ത് നടക്കുന്ന മൂന്നാമത്തെ സർവ്വേയാണിത്.

English summary
The Visakhapatnam railway station is the cleanest, followed by Secunderabad, among the 75 busiest stations in the country. The survey was carried out by the Quality Council of India.
Please Wait while comments are loading...