ശശികലയ്ക്കിനി ബാംഗ്ലൂര്‍ ഡെയ്‌സ്; മഅ്ദനി തൊട്ടടുത്ത്!! സംഘര്‍ഷ സാധ്യത, സുരക്ഷ ശക്തം

  • Written By:
Subscribe to Oneindia Malayalam

ചെന്നൈ: ഉടന്‍ കീഴടങ്ങണമെന്ന് സുപ്രിംകോടതി ആവര്‍ത്തിച്ച് വ്യക്തമാക്കിയതോടെ അണ്ണാഡിഎംകെ നേതാവ് വികെ ശശികല നിയമത്തിന് മുന്നില്‍ മുട്ടുമടക്കി. ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ ഇനി അവര്‍ക്ക് നാലുവര്‍ഷം. അണികളെ പരമാവധി ഇളക്കിമറിക്കാന്‍ വേണ്ടി ജയില്‍യാത്ര റോഡ് മാര്‍ഗമാക്കുകയായിരുന്നു.

നാല് വര്‍ഷം തടവ് അനുഭവിക്കണമെന്ന വിചാരണ കോടതി വിധി ശരിവയ്ക്കുകയായിരുന്നു സുപ്രിംകോടതി ചൊവ്വാഴ്ച. എന്നാല്‍ കീഴടങ്ങാന്‍ സമയം അനുവദിക്കണമെന്ന ആവശ്യവുമായി വീണ്ടും കോടതിയിലെത്തിയെങ്കിലും തിരിച്ചടിയായിരുന്നു ഫലം. കോടതിയിലെ തിരക്കിട്ട നടപടികള്‍ക്ക് പിന്നില്‍ ദുരൂഹതയുണ്ടെന്നാണ് അണ്ണാ ഡിഎംകെ നേതാക്കളുടെ അഭിപ്രായം.

ജയലളിതയെ കണ്ട ശേഷം യാത്ര

മറീന ബീച്ചിലെ ജയലളിതയുടെ ശവകുടീരം സന്ദര്‍ശിച്ച ശേഷമാണ് ശശികല ജയിലിലേക്ക് യാത്ര തുടങ്ങിയത്. ചെന്നൈയില്‍ നിന്ന് 345 കിലോമീറ്ററാണ് ബെംഗളൂരുവിലേക്ക്. ആദ്യം വിമാനമാര്‍ഗം പോകാമെന്ന തീരുമാനം പിന്നീട് മാറ്റുകയായിരുന്നു.

ശക്തമായ പോലിസ് സുരക്ഷ

റോഡ് മാര്‍ഗമുള്ള യാത്രയാണെന്ന് വിവരം ലഭിച്ച തമിഴ്‌നാട്, ബെംഗളൂരു പോലിസ് ശക്തമായ സുരക്ഷാ സംവിധാനമാണ് ഒരുക്കിയത്. അടുത്ത മുഖ്യമന്ത്രി പദത്തിലേക്ക് കാലെടുത്തുവയ്ക്കുന്നതിന് തൊട്ടുമുമ്പാണ് ശശികലയെ കാരാഗ്രഹം തേടിയെത്തിയിരിക്കുന്നത്.

യാത്ര പാര്‍ട്ടിയെ വരുതിയിലാക്കിയ ശേഷം

പാര്‍ട്ടിയെ തന്റെ വരുതിയിലാക്കിയാണ് ശശികല ജയിലിലേക്ക് പുറപ്പെട്ടത്. ജയലളിത നേരത്തെ പുറത്താക്കിയ ശശികലയുടെ ബന്ധുക്കളെ ശശികല വീണ്ടും തിരിച്ചെടുത്ത് ഉന്നത സ്ഥാനങ്ങളില്‍ അവരോധിച്ചു. അനന്തരവന്‍മാരയ ടിടിവി ദിനകരന്‍, എസ് വെങ്കിടേഷ് എന്നിവരെയാണ് തിരിച്ചെടുത്തത്. ദിനകരനെ പാര്‍ട്ടിയുടെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി നിയമിച്ചിട്ടുണ്ട്.

ബെംഗളൂരു യുദ്ധസമാനം

അതേസമയം, ശശികലയെയും മറ്റു രണ്ട് പ്രതികളെയും പാര്‍പ്പിക്കാനുള്ള ബെംഗളൂരുവില പരപ്പന അഗ്രഹാര ജയില്‍ പരിസരത്ത് കനത്ത പോലിസ് സന്നാഹം ഒരുക്കിയിട്ടുണ്ട്. തമിഴ്‌നാട് അതിര്‍ത്തിയായ ഹൊസൂര്‍ ചെക് പോസ്റ്റിലും ശക്തമായ പോലിസ് സന്നാഹമുണ്ട്.

2014ല്‍ സംഭവിച്ചത്, പുറത്തിരുന്നു അണികള്‍

2014ല്‍ ജയലളിത പരപ്പന അഗ്രഹാര ജയിലില്‍ തടവ് അനുഭവിച്ചപ്പോള്‍ പാര്‍ട്ടി അണികള്‍ ജയിലിന് പുറത്ത് തമ്പടിച്ചിരുന്നു. ബസിലും മറ്റുമായി തമിഴ്‌നാട്ടില്‍ നിന്ന് അവര്‍ കൂട്ടത്തോടെ ബെംഗളൂരിവിലെത്തുകയായിരുന്നു. ജയലളിത തടവില്‍ കഴിഞ്ഞ 21 ദിവസവും അണികള്‍ പുറത്തിരുന്നു.

അബ്ദുന്നാസര്‍ മഅ്ദനി

അന്ന് ജയലളിതയും ശശികലയും ഇളവരശിയും അടുത്തടുത്ത സെല്ലുകളിലാണ് താമസിച്ചിരുന്നത്. പരപ്പന അഗ്രഹാര ജയിലില്‍ തന്നെയാണ് പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയും. ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ വിചാരണ തടവുകാരനായാണ് മഅ്ദനി തടവ് അനുഭവിക്കുന്നത്.

അവാസന നീക്കങ്ങള്‍ ഇങ്ങനെ

ബുധനാഴ്ച വൈകീട്ട് അഞ്ച് മണിക്കുള്ളില്‍ കീഴടങ്ങാമെന്നാണ് ശശികലയുടെ അഭിഭാഷകന്‍ സുപ്രിംകോടതിയെ അറിയിച്ചത്. ബെംഗളൂരു വിചാരണ കോടതിയില്‍ ഹാജരായ ശേഷം അവരെ ജയിലിലേക്ക് മാറ്റാനായിരുന്നു ആദ്യ പദ്ധതി. എന്നാല്‍ സുരക്ഷാ കാര്യങ്ങള്‍ പരിശോധിച്ച ശേഷം നേരിട്ട് ജയിലിലേക്ക് എത്താന്‍ കോടതി അനുമതി നല്‍കി.

തമിഴ്‌നാട്ടില്‍ സ്ഥിതിഗതികള്‍ മാറുന്നു

എന്നാല്‍ തമിഴ്‌നാട്ടിലെ സ്ഥിതിഗതികള്‍ വശളാവുകയാണ്. ഗവര്‍ണറുടെ തീരുമാനം കാത്തിരിക്കുകയാണ് പാര്‍ട്ടികള്‍. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനും നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാനും അദ്ദേഹം ആരെ ക്ഷണിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

ഗവര്‍ണറിലേക്ക് ശ്രദ്ധ തിരിച്ച് തമിഴകം

ശശികല നേതാവായി തിരഞ്ഞെടുത്ത എടപ്പാടി പളനിസ്വാമിയാണ് ഒരുഭാഗത്ത്. മറുഭാഗത്ത് നിലവിലെ കാവല്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വം. പനീര്‍ശെല്‍വത്തിന്റെ ആവശ്യം ആദ്യം പരിഗണിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ മറിച്ചുള്ള വാദത്തിനും ഇന്ത്യയില്‍ തെളിവുണ്ട്.

English summary
This morning, she has inducted her nephews TTV Dinakaran and S Venkatesh into the party. Mr Dinakaran, who was expelled from the party by J Jayalalithaa in 2011, has been appointed deputy general secretary of the AIADMK ensuring that Ms Sasikala will have control of the party from jail.
Please Wait while comments are loading...