''കശ്മീരിലെ ഭീകരരുടെ പേരിൽ ഇന്ത്യയിലെ ഒരു മുസ്ലീമിനും തലകുനിക്കേണ്ട കാര്യമില്ല, ഭീകരതയ്ക്ക് മതമില്ല''
രാജ്യത്തെ നടുക്കിയ പഹൽഗാം ഭീകരാക്രമണത്തിൽ 26 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടിരിക്കുന്നത്. ഭീകരാക്രമണത്തിന് പിന്നാലെ വർഗീയത ഇളക്കി വിടാനുളള ബോധപൂർവ്വമായ ശ്രമങ്ങൾ സോഷ്യൽ മീഡിയയിലടക്കം നടക്കുന്നുണ്ട്. ഇസ്ലാം മത വിശ്വാസികളെ ശത്രുപക്ഷത്ത് നിർത്തിക്കൊണ്ടുളള ഇത്തരം പ്രചാരണങ്ങൾക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ വിടി ബൽറാം.
കശ്മീരിലെ ഭീകരരുടെ പേരിലോ അവരുടെ മതത്തിന്റെ പേരിലോ, ഇന്ത്യയിലെ ഒരു മുസ്ലീമിനും തലകുനിക്കേണ്ട കാര്യമോ ക്ഷമാപണം നടത്തേണ്ട കാര്യമോ ഇല്ലെന്ന് വിടി ബൽറാം ഫേസ്ബുക്കിൽ കുറിച്ചു. ഭീകരതയ്ക്ക് മതമില്ലെന്നും ബൽറാം പറയുന്നു.
വിടി ബൽറാമിന്റെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപം വായിക്കാം: ''ഭീകരതക്ക് മതമുണ്ട്, അതൊരു പ്രത്യേക മതം മാത്രമാണ് എന്ന ആക്രോശമായിരുന്നു തുടക്കം മുതൽ സംഘികളുടേയും ക്രിസംഘികളുടേയും മുന്നകളുടേയും വക. അവരുടെ ഐടി സെൽ സൃഷ്ടിച്ച് നൽകിയ ടെംപ്ലേറ്റ് പ്രതികരണത്തിന്റെ പതിനായിരക്കണക്കിന് ആവർത്തനം മാത്രമായിരുന്നു ഇന്നലെ സോഷ്യൽ മീഡിയ നിറയെ. അതല്ലാത്ത ഒരു സ്വതന്ത്ര പ്രതികരണത്തേയും അനുവദിച്ച് തരില്ല എന്ന നിലയിലുള്ള അഴിഞ്ഞാട്ടമായിരുന്നു കമന്റ് ബോക്സ് നിറയെ.

ഗോധ്രയിലെ ട്രെയിൻ തീവെപ്പിന് തൊട്ടുപിന്നാലെ അതൊരു 'സുവർണ്ണാവസര'മായി എടുത്ത് എങ്ങനെയാണ് ഗുജറാത്ത് എന്ന സംസ്ഥാനം മുഴുവൻ മുസ്ലീം വംശഹത്യക്ക് സംഘ് പരിവാർ കളമൊരുക്കിയത് എന്നതിനെ ഓർമ്മപ്പെടുത്തുന്ന തരത്തിലുള്ള അക്രമോത്സുക ക്യാമ്പയിനാണ് ഈ ഭീകരാക്രമണ വിഷയത്തിലും കാണാനാവുന്നത്. അന്നില്ലാതിരുന്ന സോഷ്യൽ മീഡിയ കൂടി ഇന്ന് വികാരം കുത്തിയിളക്കാൻ ഉപയോഗിക്കുന്നുണ്ട് എന്ന് കൂടി ഓർക്കണം. ഇതിന് മുൻപിൽ നമുക്ക് പകച്ചുനിൽക്കാനാവില്ല.
കൃത്യമായ അജണ്ട വച്ച് നാട്ടിൽ വെറുപ്പ് പടർത്തുന്നവർക്കെതിരെ നമുക്ക് നിലപാട് എടുത്തേ പറ്റൂ. കേരള പോലീസും ഇക്കാര്യത്തിൽ ഉത്തരവാദിത്തം നിർവ്വഹിക്കണം. കശ്മീരിലെ ഭീകരവാദികൾ മുസ്ലീങ്ങൾ എന്ന് സ്വയം വിശേഷിപ്പിക്കുന്നവരായിരിക്കാം, യുപിയിലും ബിഹാറിലും ഗുജറാത്തിലുമൊക്കെ ജയ് ശ്രീറാം വിളിച്ച് പശുവിന്റെ പേരിൽ മറ്റുള്ളവരെ തല്ലിക്കൊല്ലുന്ന ഭീകരവാദികൾ ഹിന്ദുക്കൾ എന്ന് സ്വയം വിശേഷിപ്പിക്കാറുള്ളത് പോലെ. എന്നാൽ അവരൊക്കെ ഭീകരവാദികൾ മാത്രമാണ്. അയൽപ്പക്കത്തെ ശത്രുരാജ്യമായ പാക്കിസ്ഥാന്റെ പേ റോളിലുള്ള പ്രൊഫഷണൽ ഭീകരവാദികളാണ് കുറേക്കാലമായി കശ്മീരിലുള്ളത്.
ശത്രുരാജ്യത്തിന്റെ ഈ ആക്രമണങ്ങൾക്കെതിരെ പ്രതിരോധം തീർക്കുന്ന ഇന്ത്യൻ പൗരന്മാരാണ് കശ്മീർ ജനത. അതുകൊണ്ടുതന്നെ കശ്മീരിലെ ഭീകരരുടെ പേരിൽ, അവരുടെ മതത്തിന്റെ പേരിൽ, ഇന്ത്യയിലെ ഒരു മുസ്ലീമിനും തലകുനിക്കേണ്ട കാര്യമില്ല. ഒരാളോടും ക്ഷമാപണം നടത്തേണ്ട കാര്യമില്ല. ആരെയെങ്കിലും എന്തെങ്കിലും ബോധ്യപ്പെടുത്താനുള്ള ഒരു അധിക ഉത്തരവാദിത്തവും ഇന്ത്യയിലെ ഒരു മുസ്ലീമിനും ഈ ഘട്ടത്തിൽ ഇല്ല. സംഘികളുടെ ഭീകരതയുടേയും കലാപങ്ങളുടേയും ആരാധനാലയങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങളുടേയും പേരിൽ ഇന്ത്യയിലെ മറ്റൊരു ഹിന്ദുവിനും ആരോടും അപോളൊജറ്റിക് ആവേണ്ടി വന്നിട്ടില്ല ഇതുവരെ. ആ ഭീകരവാദികളെ നിരന്തരം വോട്ട് ചെയ്ത് ജയിപ്പിച്ചിട്ട് പോലും ഒരു ഹിന്ദുവിനും അതിന്റെ പേരിൽ മറുപടി പറയേണ്ടി വന്നിട്ടില്ല.
കശ്മീരിലെ ഈ ഭീകരവാദികൾ ഇപ്പോൾ കൊന്നത് ടൂറിസ്റ്റുകൾക്കിടയിലെ ഹിന്ദുക്കളെ തെരഞ്ഞ് പിടിച്ചാണെങ്കിൽ ഇതുവരെയുള്ള തീവ്രവാദി ആക്രമണങ്ങളിൽ കൂടുതൽ കൊല്ലപ്പെട്ടിട്ടുള്ളത് അന്നാട്ടുകാരായ മുസ്ലീങ്ങൾ തന്നെയാണ്. ഇന്നലെയും ടൂറിസ്റ്റുകളെ രക്ഷിക്കാൻ തീവ്രവാദികളോട് പൊരുതി രക്തസാക്ഷിയായ സയ്യിദ് ആദിൽ ഹുസൈൻ ഷായും മുസ്ലീം തന്നെയാണ്. രാത്രി തന്നെ മെഴുകുതിരികളുമേന്തി നാടിന്റെ സമാധാനത്തിനായി തെരുവിലിറങ്ങിയതും ഭീകരവാദികൾക്കെതിരെ മുദ്രാവാക്യം വിളിച്ചതും അവിടത്തെ മുസ്ലീങ്ങൾ തന്നെയാണ്. അതുകൊണ്ടാണ് ഭീകരതക്ക് മതമില്ല എന്ന് സാമാന്യ ബോധമുള്ളവർ പറയുന്നത്. എത്ര വൈകാരികത മുറ്റി നിൽക്കുന്ന വേളയിലാണെങ്കിലും അത് പറഞ്ഞേ പറ്റൂ. ആൾക്കൂട്ടത്തെ ഇളക്കിവിടുന്നവർക്കെതിരെ വിവേകത്തിന്റെ ശബ്ദം ഉയർത്തിയേ പറ്റൂ''.
-
ട്രാക്ക് മാറ്റാൻ ബെംഗളൂരു നഗരം; എൽപിജി ഇല്ലെങ്കിലും നോ ടെൻഷൻ, കൂടുതൽ ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കും -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'അയാൾ ലവ് ബോംബിംഗ് നടത്തി, 19-ാം വയസിൽ കല്യാണം കഴിച്ചത് ജോത്സ്യന് പറഞ്ഞതുകൊണ്ട് മാത്രം'; അമൃത സുരേഷ് -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ആപ്പിൾ പ്രേമികൾക്ക് ലോട്ടറി! ഐഫോൺ 16 വില 20,000 രൂപ കുറഞ്ഞു; സുവർണ്ണാവസരം നഷ്ടപ്പെടുത്തരുത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
കേരളത്തിൽ സ്വർണ വില ഒരാഴ്ചക്കിടെ ഇടിഞ്ഞത് 3000ത്തിന് അടുത്ത്; വരും ആഴ്ചയിലും വില കുത്തനെ താഴേക്ക്? -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ












Click it and Unblock the Notifications