കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇളയ ദളപതിയും രാഷ്ട്രീയത്തിലേക്ക്... രാഷ്ട്രീയത്തിൽ തിളങ്ങുമെന്ന് പിതാവ്, പ്രവേശനം ഉചിതമായ സമയത്ത്!

  • By Desk
Google Oneindia Malayalam News

ചെന്നൈ: ഉലകനായകൻ കമൽ ഹാസനും സ്റ്റൈൽ മന്നൻ രജിനികാന്തും തമിഴ് രാഷ്ട്രീയത്തിലേത്ത് ചുവട്വെച്ചതിനു പിന്നാലെ ഇളയ ദളപതി വിജയും രാഷ്ട്രീയത്തിലേക്ക് കടക്കുമെന്ന് സൂചന. നടന്‍ വിജയ് രാഷ്ട്രീയത്തിലേക്ക് വരുമെന്ന് പിതാവ് എസ്എ ചന്ദ്രശേഖര്‍റാണ് ഒരു സ്വകാര്യ ചാനലിലെ അഭിമുഖത്തിൽ പറഞ്ഞത്. ഉചിതമായ സമയത്ത് വിജയ് രാഷ്ട്രീയത്തിലേക്ക് വരും എന്ന സൂചനയാണ് അദ്ദേഹം നൽകിയിരിക്കുന്നത്.

വിജയ് രാഷ്ട്രീയത്തില്‍ ശോഭിക്കും. സാമൂഹികകാര്യങ്ങളില്‍ ഇടപെടാന്‍ ഞാന്‍ അവന് പരിശീലനം നല്‍കിയിട്ടുണ്ട്. രജനീകാന്തും കമല്‍ഹാസനും രാഷ്ട്രീയത്തില്‍ ഇറങ്ങി. അവരുമായി തുലനംചെയ്യുമ്പോള്‍ വിജയ് എത്രയോ ജൂനിയര്‍ ആണ്. അവര്‍ക്കൊപ്പം ഇപ്പോള്‍ വിജയ് കൂടി രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ തമിഴകരാഷ്ട്രീയം താരങ്ങളെക്കൊണ്ട് നിറയുമെന്നും വിജയുടെ പിതാവ് എസ്എ ചന്ദ്രശേഖർ പറഞ്ഞു.

രജിനിയും കമലും ഒരുമിച്ച് നിൽക്കണം

രജിനിയും കമലും ഒരുമിച്ച് നിൽക്കണം


മൂന്ന് വർഷത്തിന് ശേഷം നടൻ വിജയ് സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് തമിഴ്നാടിൽ പ്രചരിച്ചിരുന്നു. ഇത് ചന്ദ്രശേഖർ തള്ളി. കമല്‍ഹാസനും രജനീകാന്തും ഒറ്റക്കെട്ടായി രംഗത്തിറങ്ങി മത്സരിച്ചാല്‍ വിജയം ഉറപ്പാകുമെന്ന ചന്ദ്രശേഖർ ഇരുവരും വ്യത്യസ്തമായി മത്സരിച്ചാല്‍ പഴയ പാര്‍ട്ടികള്‍തന്നെ ഭരണം തിരിച്ചുപിടിക്കുമെന്നും അഭിമുഖത്തിൽ പറയുന്നു. രജിനികാന്തും കമൽ ഹാസനും ഒരുിമിച്ച് നിൽക്കുകയാണെങ്കിൽ അടുത്ത 15 വര്‍ഷത്തേക്ക് തമിഴകം ഭരിക്കാനുമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രണയ നായകൻ

പ്രണയ നായകൻ

തമിഴ് സിനിമ ലോകത്തെ മുൻ നിര നായകനാണ് ഇന്ന് വിജയ്. നിരവധി ആരാധകരും ഈ നടന്റെ പിന്നിലുണ്ട്. പിതാവ് എസ് എ ചന്ദ്രശേഖര്‍ നിര്‍മ്മിച്ച നാളൈയ തീര്‍പ്പൂ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് വിജയ്കാന്തിനൊപ്പൊം സിന്ദൂരപാണ്ടി എന്ന ചിത്രത്തില്‍ അഭിനയിച്ചു. പിന്നീട് അഭിനയിച്ച ചിത്രങ്ങള്‍ പരാജയങ്ങളായിരുന്നു. 1996ല്‍ പുറത്തിറങ്ങിയ പൂവേ ഉനക്കാ എന്ന ചിത്രമാണ് വിജയിയെ ചലച്ചിത്രരംഗത്ത് പ്രശസ്തനാക്കുന്നത്. പിന്നീട് വണ്‍സ്‌മോര്‍, നേര്‍ക്കു നേര്‍, കാതുലുക്ക് മര്യാദ, തുള്ളാതെ മനവും തുള്ളും തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. കാതുലുക്ക് മര്യാദ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ പുരസ്‌ക്കാരം ലഭിച്ചു. അക്കാലത്ത് അധികവും പ്രണയചിത്രങ്ങളിലാണ് വിജയ് അഭിനയിച്ചത്.

ജനപ്രീതിയുള്ള നടൻ

ജനപ്രീതിയുള്ള നടൻ

തമിഴ് സിനിമാ ചരിത്രത്തില്‍ രജനീകാന്ത് കഴിഞ്ഞാല്‍ എറ്റവും ജനപ്രീതിയുള്ള നടനും ഏറ്റവും വലിയ വിജയചിത്രങ്ങളും ഈ നടന് അവകാശപെട്ടതാണ്. അഭിനയത്തിനുപുറമെ തമിഴ് ചിത്രങ്ങളില്‍ ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തിട്ടുണ്ട്. സച്ചിന്‍ എന്ന ചിത്രത്തില്‍ പാടിയ ഗാനങ്ങള്‍ വിജയമായിരുന്നു. രജിനികാന്തിന്റെ അത്രതോളം തന്നെ ആരാധകരും വിജയിക്കുണ്ട്. അതുകൊണ്ട് തന്നെ രാഷ്ട്രീയത്തിലിറങ്ങിയാൽ വിജയ് ശോഭിക്കും എന്ന കാര്യത്തിൽ ആർക്കും സംശയം ഉണ്ടാകില്ല. വിജയിയുടെ ആരാധകരോടുള്ള പെരുമാറ്റവും, എളിമയും രാഷ്ട്രീയത്തിൽ ശോഭിക്കാൻ വിജയിക്ക് സാധിക്കുമെന്ന് തന്നെയാണ് പൊതുവെയുള്ള വിലയിരുത്തൽ.

പ്രവർത്തകരാണ് നേതാക്കൾ

പ്രവർത്തകരാണ് നേതാക്കൾ

പ്രവർത്തകരാണ് യഥാർത്ഥ നേതാക്കളെന്ന പ്രഖ്യാപനത്തോടെയായിരുന്നു തമിഴ് സൂപ്പർ താരം കമൽ ഹാസൻ രാഷ്ട്രീയ പാർട്ടിയുടെ പ്രഖ്യാപനം നടത്തിയത്. ‘മക്കൾ നീതി മയ്യം' എന്നാണു കമൽ ഹാസന്റെ പാർട്ടിയുിടെ പേര്. രാമനാഥപുരം, പരമക്കുടി, മാനാമധുര എന്നിവിടങ്ങളിലെ പൊതുയോഗങ്ങൾക്കു ശേഷമാണ് മധുരയിലെ ഒത്തക്കട മൈതാനത്ത് അദ്ദേഹം പാർട്ടി പ്രഖ്യാപനം നടത്തിത്. ജന നീതി കേന്ദ്രം എന്നർഥം വരുന്ന വാക്കാണ് മക്കൾ നീതി മയ്യം. ആംആദ്‌മി പാർട്ടി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാളായിരുന്നു ചടങ്ങിലെ മുഖ്യാതിഥി. രാഷ്ട്രീയത്തിൽ തന്റെ ആശയം എന്താണെന്നതു പ്രസക്തമല്ല. വിശക്കുമ്പോൾ ഭക്ഷണം പോലെ അവശ്യസമയത്ത് കൃത്യമായ ആശയങ്ങൽ സ്വീകരിക്കുമെന്നാണ് കമൽ വ്യക്തമാക്കിയത്. നടന്മാർ എന്തിനാണു രാഷ്ട്രീയത്തിലേക്കു വരുന്നതെന്നാണ് എല്ലാവരും ചോദിക്കുന്നത്. നേരത്തേ ഇത്തരത്തിൽ രാഷ്ട്രീയത്തിലേക്ക് വന്നിരുന്നത് അഭിഭാഷകരാണ്. ഗാന്ധിജിയും അംബേദ്കറുമെല്ലാം അങ്ങനെ വന്നതാണ്. അവരോടൊന്നും പക്ഷേ ആരും എന്തുകൊണ്ടു രാഷ്ട്രീയത്തിലേക്കെന്തുകൊണ്ട് വന്നു ചോദിച്ചിരുന്നില്ല. നടന്മാരുടെ കാര്യവും ഇത്തരത്തിൽ കണ്ടാൽ മതിയെന്നും കമൽ ഹാസൻ പറഞ്ഞിരുന്നു.

ആത്മീയതയിൽ ഊന്നിയുള്ള രാഷ്ട്രീയം

ആത്മീയതയിൽ ഊന്നിയുള്ള രാഷ്ട്രീയം

രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്ന് ആദ്യം പ്രഖ്യാപിച്ച്ത് കമൽ ഹാസനായിരുന്നെങ്കിൽ ആദ്യ രാഷ്ട്രീയ പ്രഖ്യാപനം നടത്ത് സ്റ്റൈൽ മന്നൻ രജിനികാന്താണ്. തമിഴ് രാഷ്ട്രീയം ഇപ്പോൾ മോശം അവസ്ഥയിലാണ്. അതു മാറ്റാൻ ശ്രമിക്കും. സ്ഥാനമാനങ്ങൾ മോഹിക്കുന്നില്ല. തൊഴിൽ, വിദ്യാഭ്യാസം തുടങ്ങിയവയ്ക്കായിരിക്കും മുൻഗണന നൽകുക എന്ന് വ്യക്തമാക്കിയതോടെയാണ് അദ്ദേഹം രാഷ്ട്രീയ പ്രഖ്യാപനം നടത്തിയത്. ആത്മീയതയിൽ ഊന്നിയുള്ള രാഷ്ട്രീയമായിരിക്കും എന്റേത്. അല്ലാതെ ജാതിയോ മതമോ അടിസ്ഥാനമാക്കിയതാവില്ല എന്നും രജിനികാന്ത് രാഷ്ട്രീയ പ്രഖ്യാപന സമയത്ത് വ്യക്തമാക്കിയിരുന്നു. തമിഴ്നാട്ടിലെ 234 നിയമസഭാ സീറ്റുകളിലും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ നിർത്തുമെന്നും രജിനി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇളയ ദളപതിയും രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്ന സൂടനയുമായി പിതാവ് തന്നെ രംഗത്ത് വന്നിരിക്കുന്നത്.

<strong>മാർക്ക് വേണോ? സർവ്വകലാശാല അധികൃതർക്ക് 'വഴങ്ങികൊടുക്കണം', വിദ്യാർത്ഥിനികൾക്ക് അധ്യാപികയുടെ ഉപദേശം...</strong>മാർക്ക് വേണോ? സർവ്വകലാശാല അധികൃതർക്ക് 'വഴങ്ങികൊടുക്കണം', വിദ്യാർത്ഥിനികൾക്ക് അധ്യാപികയുടെ ഉപദേശം...

<strong>ഹർത്താൽ നടത്തിയവർ 'പെടും'; ശക്തമായ നിയമ നടപടിയുമായി പോലീസ്, സംസ്ഥാനത്തെങ്ങും എൻഡിഎഫ് അക്രമം!</strong>ഹർത്താൽ നടത്തിയവർ 'പെടും'; ശക്തമായ നിയമ നടപടിയുമായി പോലീസ്, സംസ്ഥാനത്തെങ്ങും എൻഡിഎഫ് അക്രമം!

English summary
Director and actor SA Chandrasekar has put to rest speculation over his son and star Vijay’s possible entry into politics, stating that it is not the right time for him to take the political plunge. Answering questions on today’s political scenario in the state, Chandrasekhar told Behindwoods Air, “There are two senior actors who have made their entry already. Comparatively, I feel, Vijay is a junior. If he were to make his political entry now, I feel Tamil Nadu people might be vexed altogether by cinema actors.”
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X