'ഭയ്യ 100 ബിജെപിക്കാരെ കമ്മ്യൂണിസ്റ്റുകാർ കൊലപ്പെടുത്തിയിട്ടുണ്ട്';കൊമ്പ് കോർത്ത് ഷായും ബിനോയ് വിശ്വവും
ദില്ലി; ക്രിമിനൽ നടപടി ബില്ലിനെ ചൊല്ലി ലോക്സഭയിൽ കൊമ്പ് കോർത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും എം പി ബിനോയ് വിശ്വവും. ബിൽ പൂർണമായും നിയമവിരുദ്ധമാണെന്നായിരുന്നു ബിനോയ് വിശ്വം ആരോപിച്ചത്. എന്നാൽ അക്രമികളാൽ കൊല്ലപ്പെടുന്നവർക്കും ആക്രമിക്കപ്പെടുന്നവർക്കും മനുഷ്യാവകാശമുണ്ടെന്നും ക്രിമിനൽ നടപടി (തിരിച്ചറിയൽ) ബിൽ രാജ്യത്തെ പുറകോട്ടടിപ്പിക്കുകയല്ല മുൻപോട്ട് നയിക്കുകയാണെന്നുമായിരുന്നു അമിത് ഷാ പ്രതികരിച്ചത്.

ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തോട് ചേർന്ന് നിൽക്കുന്നതാണ് നിയമം. നിങ്ങൾക്ക് ഇഷ്ടമില്ലാത്ത ആർക്കെതിരേയും 124 ചുമത്താം. എന്നിട്ട് നിങ്ങൾ അതിനെ വിളിക്കുന്നത് രാജ്യദ്രോഹ കുറ്റം എന്ന്. എല്ലാവരേയും മുൾമുനയിൽ നിർത്തുകയെന്നതാണ് നിങ്ങളുടെ ലക്ഷ്യം. മനുഷ്യാവകാശങ്ങൾ ഇല്ലാതാക്കാനാണ് നിങ്ങൾ ശ്രമിക്കുന്നത്. സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന തൊഴിലാളികളെ, , പാവങ്ങളെ,വിദ്യാർത്ഥികളെ അങ്ങനെ എല്ലാവരേയും ദ്രോഹിക്കുകയാണ് നിങ്ങൾക്ക് വേണ്ടത്. അതിനാണ് ഈ നിയമം നടപ്പാക്കുന്നതെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി.
എന്നാൽ കമ്മ്യൂണിസ്റ്റ് പാർട്ടി എം പിയായ ബിനോയ് വിശ്വം എങ്ങനെയാണ് ദേശദ്രോഹക്കുറ്റം ചുമത്തുന്ന ഐ പി സി 124 വകുപ്പിനെ എതിർക്കുകയെന്ന് ചോദിച്ച് കൊണ്ടായിരുന്നു അമിത് ഷാ ബിനോയ് വിശ്വസത്തോട് പ്രതികരിച്ചത്. ഭയ്യ ,നിങ്ങൾ ജനങ്ങളെ കൊലപ്പെടുത്തുകയാണ്, എന്റെ പാർട്ടിക്കാരായ 100 പേരെയാണ് നിങ്ങളുടെ പാർട്ടിക്കാർ കൊലപ്പെടുത്തിയത്. എന്നിട്ടാണോ നിങ്ങൾ 124 നെ കുറിച്ച് ഞങ്ങളെ പഠിപ്പിക്കാൻ വരുന്നതെന്നും അമിത് ഷാ പറഞ്ഞു. .
അതസമയം കേരളത്തിൽ ഒരിക്കൽ പോലും സർക്കരാ്‍ 124 പ്രയോഗിച്ചിട്ടില്ലെന്ന് ഇതിനിടയിൽ ബിനോയ് വിശ്വം പറഞ്ഞു. കഴിയുമെങ്കിൽ നിങ്ങൾ ഒരു ഉദാഹരണമെങ്കിലും പറയൂവെന്നും ബിനോയ് വിശ്വം പറഞ്ഞു. എന്നാൽ നിരവധി ഉദാഹരണങ്ങൾ തരാമെന്നായി ഷ. തന്റെ പ്രസ്താവന അല്ല ഇതെന്നും കേരള നിയമസഭയിലെ ചോദ്യോത്തരവും സഭയിൽ വെക്കാൻ തയ്യാറാണെന്നും അമിത് ഷാ പറഞ്ഞു. തുടർന്ന് അദ്ദേഹം മറ്റ് വിഷയങ്ങളിലേക്ക് കടന്നു.
കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് മിശ്രയായിരുന്നു ബിൽ അവതരിപ്പിച്ചത്.ശിക്ഷിക്കപ്പെട്ടവരുടെയും അറസ്റ്റിലായവരുടെയും ശാരീരികവും ജീവശാസ്ത്രപരവുമായ വിവരങ്ങള്‍ ശേഖരിക്കാന്‍ പോലിസിന് അധികാരം നല്‍കുന്നതാണ് ബിൽ.ശിക്ഷിക്കപ്പെടുനനവരുടെ രക്തസാമ്പിൾ, ബയോമെട്രിക് രേഖകൾ എന്നിവ ഭാവിയിലെ അന്വേഷണത്തിന് കൂടി ഉപയോഗപ്രദമാകും വിധം ശേഖരിക്കാൻ പോലീസിന് സാധിക്കും.പോലീസിന് അമിതാധികാരം നൽകുന്നതിനും മൗലികാവകാശങ്ങൾക്കു മേലുള്ള ഭരണകൂട കടന്നുകയറ്റത്തിന് വഴിമരുന്നിടുന്നതുമാണ് ബിൽ എന്നുമാണ് പ്രതിപക്ഷ വിമർശനം.
Recommended Video
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications