കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍കെ നഗറില്‍ വിതരണം ചെയ്തത് വൈറ്റ് മണിയോ!! നോട്ട് അസാധുവാക്കലിന് ചിദംബരത്തിന്റെ വിമര്‍ശനം

Google Oneindia Malayalam News

ദില്ലി: മോദി സര്‍ക്കാരിന്റെ നോട്ടുനിരോധനത്തെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. നോട്ട് നിരോധനം കള്ളപ്പണത്തിന്റെ ഒഴുക്ക് തടയുന്നതിന് വേണ്ടിയാണെന്നായിരുന്നു പ്രഖ്യാപനം, അപ്പോള്‍ ആര്‍കെ നഗറില്‍ വിതരണം ചെയ്തത് വൈറ്റ് മണിയാണോ എന്നായിരുന്നു ചിദംബരം ഉന്നയിച്ച ചോദ്യം. വോട്ടിനായി പണമൊഴുക്കുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആര്‍ കെ നഗറില്‍ ഉപതിരഞ്ഞെടുപ്പ് റദ്ദാക്കിയതിന് പിന്നാലെയാണ് ചിദംബരത്തിന്റെ രംഗപ്രവേശം. ട്വിറ്ററിലായിരുന്നു ചിദംബരത്തിന്റെ പ്രതികരണം. ഞായറാഴ്ച രാത്രിയാണ് ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പ് റദ്ദാക്കിക്കൊണ്ടുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം പുറത്തുവരുന്നത്.

രാജ്യത്തെ കള്ളപ്പണത്തിന്റെയും കള്ളനോട്ടിന്റെയും ഒഴുക്കുതടയാന്‍ എന്ന മുഖവുരയോടെയായിരുന്നു 2016 നവംബര്‍ എട്ടിന് രാജ്യത്ത് കേന്ദ്രസര്‍ക്കാര്‍ മൂല്യമേറിയ 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തുന്നത്. നോട്ട് അസാധുവാക്കല്‍ പ്രഖ്യാ
പനം വേണ്ടത്ര ഫലപ്രദമായില്ലെന്ന് പല തട്ടുകളില്‍ നിന്നും വിമര്‍ശനമുയരുന്ന സാഹചര്യത്തിലാണ് എന്‍ഡിഎ സര്‍ക്കാരിന്റെ നീക്കത്തെ കണക്കിന് വിമര്‍ശിച്ച് മുന്‍ ധനമന്ത്രി കൂടിയായിരുന്ന ചിദംബരത്തിന്റെ രംഗപ്രവേശം.

chidambaram2

ചെന്നൈയില്‍ ആരോഗ്യമന്ത്രി ഡോ. വിജയഭാസ്‌കര്‍ ഉള്‍പ്പെടെയുള്ളവരുടെ വീടുകളില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ പണം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഏപ്രില്‍ 12ന് നടത്താനിരുന്ന ആര്‍ കെ നഗര്‍ ഉപതിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കിയത്. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം തെറ്റായിരുന്നുവെന്നാണ് ശശികല പക്ഷം ഉന്നയിക്കുന്ന വാദം. താന്‍ ജയിക്കുന്നത് ഇഷ്ടമില്ലാത്തതിനാലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ നീക്കമെന്ന് അണ്ണാ ഡിഎംകെ സ്ഥാനാര്‍ത്ഥി ടിടിവി ദിനകരന്‍ ആരോപിയ്ക്കുന്നു.

ആര്‍കെ നഗര്‍ ഉപരതിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ പണം നല്‍കി സ്വാധീനിക്കുന്നുണ്ടെന്ന പരാതികളെ തുടര്‍ന്നാണ് കഴിഞ്ഞ ആഴ്ച തമിഴ്‌നാട് ആരോഗ്യമന്ത്രി ഡോ. സി വിജയഭാസ്‌കരന്റെയും ബന്ധുക്കളുടേയും വീടുകളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്. ജയലളിതയുടെ നിര്യാണത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പിനെ നേരിടുന്ന എഐഎഡിഎംകെയ്ക്ക് നിര്‍ണ്ണായകമാണ് ആര്‍ കെ നഗറിലെ വിജയം.

English summary
“We were told demonetisation has put an end to black money. Was money distributed in R K NAGAR white money?,” the former finance and home minister said in a tweet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X