എഐസിസി ഓഫീസിലെത്താന്‍ അനുവദിച്ചില്ല; സച്ചിന്‍ പൈലറ്റിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ രാഹുൽ ഗാന്ധിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മൂന്നാം ദിവസവും ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായി ദില്ലിയില്‍ വലിയ പ്രതിഷേധമാണ് കോണ്‍ഗ്രസ് നടത്തി വരുന്നത്. വൻ പ്രതിഷേധങ്ങൾക്കിടെ നിരവധി കോണ്‍ഗ്രസ് നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുതിർന്ന കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റിനെ കോൺഗ്രസ് ആസ്ഥാനത്തിന് പുറത്ത് നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
പാർട്ടി ആസ്ഥാനത്ത് എത്താൻ ശ്രമിക്കുന്നതിനിടെ സച്ചിന്‍ പൈലറ്റിനെ തടഞ്ഞുനിർത്തി പോലീസ് ബസിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. താൻ ഇപ്പോൾ നരേല പോലീസ് സ്‌റ്റേഷനിൽ തടവിലാണെന്നും തടങ്കലിൽ വയ്ക്കുന്നതിന്റെ കാരണമൊന്നും വ്യക്തമാക്കിയിട്ടില്ലെന്നാണ് സച്ചിൻ പൈലറ്റ് ദേശീയ മാധ്യമമായ എൻഡിടിവിയോട് വ്യക്തമാക്കിയത്.

"ഒരു പ്രതിപക്ഷ നേതാവിനെയും ഒന്നും ചെയ്യാൻ അനുവദിക്കില്ലെന്ന് പോലീസും സർക്കാരും അവരുടെ മനസ്സിൽ ഉറപ്പിച്ചു ... ഞങ്ങളുടെ ഓഫീസുകൾക്കുള്ളിൽ പോലീസിനെ ഉപയോഗിച്ച് തൊഴിലാളികളെ ലാത്തി ചാർജ്ജ് ചെയ്യുന്നത് അഭൂതപൂർവമായ കാര്യമാണ്," എന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു. കോൺഗ്രസ് ഓഫീസിൽ കയറിയിട്ടില്ലെന്ന പോലീസിന്റെ വാദത്തിൽ പ്രതികരിച്ചുകൊണ്ട് അവർ കഥകൾ മെനയുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. "എങ്ങനെയാണ് പോലീസിന് പ്രതിപക്ഷ പാർട്ടിയുടെ ആസ്ഥാനത്ത് കയറി ആളുകളെ മർദിക്കാൻ കഴിയുക. ഇത് മുമ്പ് ഉണ്ടായിട്ടില്ലാത്ത കാര്യമാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.
ഞാന്‍ ഏറ്റവും കൂടുതല്‍ മിസ്സ് ചെയ്യുന്ന സ്ഥലം ഇതാണ്; പുതിയ ചിത്രങ്ങളുമായി എസ്തർ
താൻ പാർട്ടി ഓഫീസിലേക്ക് പോകാൻ മാത്രമാണ് ശ്രമിക്കുന്നതെന്നും പോലീസ് ബസിനുള്ളിൽ നിന്നും പുറത്തുവിട്ട സച്ചിന്‍ പൈലറ്റ് അറിയിച്ചു. ഇത് ജനാധിപത്യത്തിന്റെ മോശം സൂചനയാണ്. ഞങ്ങളുടെ ഓഫീസിൽ പ്രവേശിക്കുന്നതിൽ നിന്ന് ഞങ്ങളെ തടയുകയാണ്. ഈ സ്വേച്ഛാധിപത്യ പെരുമാറ്റം ജനാധിപത്യത്തിന് മോശമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഞാൻ അതിനെ അപലപിക്കുന്നു. നീതിക്കുവേണ്ടി ഞങ്ങൾ പോരാടുന്നത് തുടരുമെന്നും സച്ചിന്‍ പൈലറ്റ് വ്യക്തമാക്കി.
അതേസമയം, രാഹുല്‍ ഗാന്ധിയെ ഇഡി അറസ്റ്റ് ചെയ്തേക്കുമെന്ന തരത്തിലുള്ള റിപ്പോർട്ടുകള്‍ പുറത്ത് വരുന്നുണ്ട്. രാഹുല്‍ ഗാന്ധിയോടുള്ളു ചോദ്യങ്ങള്‍ക്കൊന്നും തൃപ്തികരമായ മറുപടിയല്ല ലഭിക്കുന്നത് അതുകൊണ്ട് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള പ്ലാനും ഇഡിക്കുണ്ടെന്നാണ് പുറത്ത് വരുന്ന ചില റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ സര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്തുന്നതിനാല്‍ ബി ജെ പി സർക്കാർ രാഹുലിനെ വേട്ടയാടുന്നുവെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. രാഹുലിനെ ജയിലിലിട്ട് ഭയപ്പെടുത്താമെന്ന് കരുതേണ്ടെന്നാണ് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് അഭിപ്രായപ്പെട്ടത്.












Click it and Unblock the Notifications