കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇത് കുറ്റമല്ലേ?' ആൾക്കൂട്ടത്തിന് നടുവിലെ യോഗിയും ചൗഹാനും; 'ഇത് നിസാമുദ്ദീൻ സമ്മേളനമായിരുന്നോ?'

  • By Desk
Google Oneindia Malayalam News

ദില്ലി; നിസാമുദ്ദീൻ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർക്ക് കൊവിഡ് സ്ഥിരീകരിച്ച സംഭവം രാജ്യത്തെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശത്ത് നിന്നുമടക്കം ആയിരക്കണക്കിന് പേരാണ് സമ്മേളനത്തിൽ പങ്കെടുത്തത്. സംഭവത്തിൽ രൂക്ഷവിമർശനവുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്.സമ്മേളനം പൊറുക്കാനാവാത്ത ക്രിമിനൽ കുറ്റമാണെന്നാണ് കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്വി പ്രതികരിച്ചത്.

അതിനിടെ ബിജെപി വിമർശനങ്ങൾക്ക് ചുട്ടമറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ദേശീയ അവാർഡ് ജേതാവായ സംവിധായകൻ ഹൻസൽ മേഹ്ത. യോഗി ആദിത്യനാഥും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗിനേയും ചൂണ്ടിക്കാട്ടിയായണ് മേഹ്തയുടെ വിമർശനം.

വിമർശനവുമായി ബിജെപി

വിമർശനവുമായി ബിജെപി

കൊവിഡ് പ്രതിരോധത്തിന്റെ പശ്ചാത്തലത്തിൽ മതസമ്മേളനങ്ങൾ ഉൾപ്പെടെയുള്ള ഒത്തുചേരലുകൾ ഒഴിവാക്കണമെന്ന് ദില്ലി സർക്കാർ ഉത്തരവിട്ടിരുന്നു. എന്നാൽ സർക്കാർ വിലക്കുകൾ അവഗണിച്ചാണ് മതസമ്മേളനം നടത്തിയതെന്നാണ് വിവരം. സമ്മേളനത്തിൽ പങ്കെടുത്ത ആളുകളെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ. അതിനിടെ മതസമ്മേളനത്തിനെതിരെ ബിജെപി രംഗത്തെത്തിയിരുന്നു.

മുസ്ലീം പ്രക്ഷോഭങ്ങൾ

മുസ്ലീം പ്രക്ഷോഭങ്ങൾ

'ദില്ലിയുടെ അടിത്തട്ട് പൊട്ടിത്തെറിക്കുകയാണ്. കഴിഞ്ഞ മൂന്ന് മാസമായി വിവിധ തരത്തിലുള്ള മുസ്ലീം പ്രക്ഷോഭങ്ങൾക്കാണ് ദില്ലി വേദിയായത്. ആദ്യം പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീൻബാഗ് മുതൽ ജാമിയ വരെയുള്ള പ്രതിഷേധം, ജഫ്രാബാദ് മുതൽ സീലാംപൂർ വരെയുള്ള പ്രതിഷേധം, ഇപ്പോൾ ഇതാ മർക്കസിൽ പുരോഗമന തബ് ലീഗ് ജമാഅത്തിയുടെ നിയമവിരുദ്ധമായ ഒത്തുചേർൽ' എന്നായിരുന്നു ബിജെപി ഐടി സെൽ തലവൻ അമിത് മാളവ്യ ട്വീറ്റ് ചെയ്തത്.

നിസാമുദ്ദീൻ സമ്മേളനം ആയിരുന്നോ?

നിസാമുദ്ദീൻ സമ്മേളനം ആയിരുന്നോ?

ഇത്തരം വിമർശനകൾക്ക് മറുപടി നൽകുകയാണ് സംവിധായകൻ ഹസ്നുൽ മെഹ്ത. മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാരിനെ അട്ടിമറിച്ച് ശിവരാജ് സിംഗ് ചൗഹാൻ അധികാരത്തിലേറിയ സമയത്തെ ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു മെഹ്തയുടെ ആദ്യ ട്വീറ്റ്. ഇത് നിസാമുദ്ദീൻ സമ്മേളനം ആയിരുന്നോ? മെഹ്ത ചോദിച്ചു.

യോഗി അയോധ്യ ചടങ്ങിൽ

യോഗി അയോധ്യ ചടങ്ങിൽ

നൂറ് കണക്കിന് പ്രവർത്തകരാണ് കൊവിഡ് വിലക്കുകൾ ലംഘിച്ച് ബിജെപി വിജയം ആഘോഷമാക്കിയത്. യോഗി ആദിത്യ നാഥിന്റെ ചിത്രവും മെഹ്ത പങ്കുവെച്ചിട്ടുണ്ട്. 21 ദിവസത്തേക്ക് പ്രധാമന്ത്രി ലോക്ക് ഡൗൺ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ വിലക്ക് ലംഘിച്ച് യോഗി അയോധ്യ ക്ഷേത്ര ചടങ്ങിൽ പങ്കെടുത്ത ചിത്രമാണ് മെഹ്ത ട്വീറ്റ് ചെയ്തത്.

Recommended Video

cmsvideo
നിസാമുദ്ദീനില്‍ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത പത്തനംതിട്ട സ്വദേശി മരിച്ചു; q
നിരവധി പേർ

നിരവധി പേർ

അയോധ്യയിൽ തകര ഷെഡില്‍ സൂക്ഷിച്ചിരുന്ന രാമവിഗ്രഹം, ക്ഷേത്ര മാതൃകയിലുള്ള ഫൈബര്‍ കൂടാരത്തിലേക്കു മാറ്റുന്ന ചടങ്ങിലായിരുന്നു യോഗി ആദിത്യനാഥ് പങ്കെടുത്തത്. ഇരുപതോളം പേരാണു മുഖ്യമന്ത്രിക്കൊപ്പം ചടങ്ങിൽ പങ്കെടുത്തത്. അയോധ്യ ജില്ലാ മജിസ്‌ട്രേറ്റും പൊലീസ് മേധാവിയും സന്യാസിമാരും പഘ്കെടുത്തിരുന്നു. നടപടിക്കെതിരെ അന്ന് തന്നെ വലിയ വിമർശനമായിരുന്നു ഉയർന്നത്.

'പുഛിക്കും,തെറി വിളിക്കും,മനുഷ്യപ്പറ്റിന് മേൽ മണ്ണിട്ടു മൂടിയാൽ ആഘോഷിക്കും'; രൂക്ഷവിമർശനം, കുറിപ്പ്'പുഛിക്കും,തെറി വിളിക്കും,മനുഷ്യപ്പറ്റിന് മേൽ മണ്ണിട്ടു മൂടിയാൽ ആഘോഷിക്കും'; രൂക്ഷവിമർശനം, കുറിപ്പ്

 കര്‍ണാടകയുടെ ക്രൂരതയ്ക്ക് കത്തിവച്ച് നീതിപീഠം; 6 ജീവന്‍ പൊലിഞ്ഞിട്ടും... എന്താണ് അതിര്‍ത്തി പ്രശ്‌നം കര്‍ണാടകയുടെ ക്രൂരതയ്ക്ക് കത്തിവച്ച് നീതിപീഠം; 6 ജീവന്‍ പൊലിഞ്ഞിട്ടും... എന്താണ് അതിര്‍ത്തി പ്രശ്‌നം

പ്രത്യേക വിമാനം ഏര്‍പ്പെടുത്തി; 232 വിദേശികളെ തിരുവനന്തപുരത്ത് നിന്നും യൂറോപ്പിലേക്ക് യാത്രയാക്കിപ്രത്യേക വിമാനം ഏര്‍പ്പെടുത്തി; 232 വിദേശികളെ തിരുവനന്തപുരത്ത് നിന്നും യൂറോപ്പിലേക്ക് യാത്രയാക്കി

English summary
Was This The Nizamuddin Congregation? director Hansal Mehta against bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X