'കൊലയാളിയായ മകനെ കണ്ടപ്പോൾ എന്ത് തോന്നി', ജാദവിന്റെ കുടുംബത്തിനു നേരെ പാക് മാധ്യമങ്ങളുടെ ആക്രമണം

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: കുൽഭൂഷൻ ജാദവിന്റെ കുടുംബാംഗങ്ങൾ പാക് മാധ്യമങ്ങളിൽ നിന്നേറ്റത് ക്രൂരമായ ചോദ്യ ശരങ്ങൾ. ജാദവിനെ കണ്ടതിനു ശേഷം പുറത്തിറങ്ങിയ അമ്മയും ഭാര്യയുമാണ് ക്രൂരമായ മാധ്യമ വിചാരണയ്ക്ക് ഇരയായത്. പാക് മാധ്യമ പ്രവർത്തകർ ജാദവിന്റെ അമ്മയേയും ഭാര്യയേയും പരിഹസിക്കുന്ന വീഡിയോ വാർത്ത എജൻസിയായ എഎൻഐ പുറത്തു വിട്ടിട്ടുണ്ട്.

ഇന്ത്യൻ നഗരങ്ങളെ ആക്രമിക്കാൻ പദ്ധതിയിട്ട് അൽ ഖ്വയ്ദ; ലക്ഷ്യം കശ്മീർ തന്നെ, വീഡിയോ പുറത്ത്

ഡിസംബർ 25 നാണ് കുൽഭൂഷനെ കാണാൻ കാണാൻ അമ്മയും ഭാര്യയും പാകിസ്താനിലെത്തിയത്. ഇസ്ലാമബാദിലെ പാക് വിദേശകാര്യ മന്ത്രാലയത്തിലെ കൂടിക്കാഴ്ചയ്ക്ക് ശേഷം വാഹനത്തിനായി കാത്തു നിൽക്കുമ്പോഴാണ്  പാക് മാധ്യമപ്പടയുടെ തള്ളിക്കയറ്റം. കുൽഭൂഷൻ ജാദവിനെ കുറിച്ചു  മോശമായ വിശേഷണങ്ങളാണ് മാധ്യമങ്ങൾ ഉന്നയിച്ചത്.

കുൽഭൂഷന്റെ കുടുംബത്തോട് ചെയ്തത് ക്രൂരത; പാകിസ്താനോട് യുദ്ധം ചെയ്യണമെന്ന് സ്വാമി

 പാക് മാധ്യമങ്ങളുടെ ചോദ്യങ്ങൾ

പാക് മാധ്യമങ്ങളുടെ ചോദ്യങ്ങൾ

താങ്കളുടെ ഭർത്താവ് നിരപരാധികളായ ആയിരക്കണക്കിന് പാക് ജനങ്ങളുടെ രക്തം കൊണ്ട് ഹോളികളിച്ചു. ഇതിനെ കുറിച്ച് നിങ്ങൾക്ക് എന്താണ് പറയാനുള്ളതെന്നായിരുന്നു ജാദവിന്റെ ഭാര്യ ചേതൻകുലനോട് ഒരു പാക് മാധ്യമ പ്രവർത്തകന്റെ ചോദ്യം. കൊലപാതകിയായ മകനെ കണ്ടതിനു ശേഷം എന്താണ് തോന്നുന്നത് എന്നായിരുന്നു കുൽഭൂഷണിന്റെ അമ്മയോടുള്ള ചോദ്യം. എന്നാൽ മറുപടി പറയാതെ ചേതൻ കുലനും അമ്മ അവന്തിയും ഓഫീസിന്റെ അകത്തേയ്ക്ക് പോയിരുന്നു. എന്നിട്ടും പാക് മാധ്യമങ്ങൾ അവരെ വെറുതെ വിട്ടിരുന്നില്ല. ചോദ്യങ്ങൾ വിളിച്ചു ചോദിക്കുന്നതിന്റെ ദൃശ്യങ്ങൾ എഎൻഐ പുറത്തു വിട്ട വീഡിയോയിൽ കാണാനാൻ സാധിക്കുന്നുണ്ട്.

 മോശം സമീപനം

മോശം സമീപനം

പാകിസ്താനിൽ നിന്ന് ജാദവിന്റെ കുടുംബങ്ങൾക്ക് വളരെ മോശമായ അനുഭവമാണ് ഉണ്ടായിരിക്കുന്നത്. സർക്കാരിന്റെ ഭാഗത്തു നിന്നും സമാനമായ സമീപനം തന്നെയാണ്. ഭർത്താവിനെ കാണാനെത്തിയ ഭാര്യയോട് താലിമാലയുൾപ്പെടെയുള്ള ആഭരണങ്ങൾ അഴിച്ചുമാറ്റാൻ അധികൃതർ അവശ്യപ്പെട്ടിരുന്നു. കൂടാതെ നെറ്റിയിലെ സിന്ദുരവും പൊട്ടും അഴിപ്പിച്ചിരുന്നു. അമ്മയോട് മാതൃഭാഷയായ മറാടിയിൽ സംസാരിക്കരുതെന്നും പാക് അധികൃതർ നിർദേശിച്ചിരുന്നു.

 കടുത്ത മനുഷ്യാവകാശ ലംഘനം

കടുത്ത മനുഷ്യാവകാശ ലംഘനം

മനുഷ്യത്വത്തിന്റെ ഭാഗമായാണ് ജാദവിന് തന്റെ വീട്ടുകാരെ സന്ദർശിക്കാൻ അവസരം നൽകിയതെന്നാണ് പാകിസ്താന്റെ വാദം. എന്നാൽ പാകിസ്താനിൽ നടന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്. ജാദവിന്റെ അമ്മയോടും ഭാര്യയോടും സർക്കാർ കാണിച്ചത് മനുഷ്യാവകാശ ലംഘനത്തിന്റെ ക്രൂരമായ മുഖം തന്നെയാണ്. ജാദവിന്റെ ഭര്യയുടെ മാലയും കൈ കളിലുണ്ടായിരുന്ന വളകളും ധരിച്ചിരുന്ന വസ്ത്രങ്ങളും, ചെരുപ്പും അഴിപ്പിച്ചത് സുരക്ഷയുടെ ഭാഗമല്ല മറിച്ച് രണ്ട് പാവം സ്ത്രീകളെ കരുവാക്കി ഇന്ത്യയെ അപമാനിക്കുകയായിരുന്നു സർക്കാരിന്റെ ലക്ഷ്യം.

 വാക്കുകൾ മാറ്റുന്നു

വാക്കുകൾ മാറ്റുന്നു

പാകിസ്താനിൽ നടന്നത് മുൻകൂട്ടി തയ്യാറാക്കിയ ഒരു പദ്ധതിയാണെന്നു സംബന്ധമായ വാദങ്ങൾ ഇപ്പോൾ ഉയർന്നു വരുന്നുണ്ട്. കുൽഭൂഷൻ ജാദവും കുടുംബവുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുൻപ് പാകിസ്താൻ അംഗീകരിച്ച പല ധരണകൾ ലംഘിച്ചിരുന്നു. കുൽഭൂഷന്റെ കുടുബാംഗങ്ങളോടൊപ്പം ജാദവിനെ കാണാൻ ഇന്ത്യൻ ഡെപ്യൂട്ടി ഹൈകമ്മീഷ്ണർക്കും അനുവാദം നൽകിയിരുന്നു. എന്നാൽ കൂടിക്കാഴ്ച സമയത്ത് ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ ജെ.പി. സിങ്ങിനെ മുറിയില്‍ പ്രവേശിപ്പിച്ചിരുന്നില്ല. പാക് വിദേശ കാര്യ മന്ത്രാലയത്തിലെ ഓഫീസിൽ ഗ്ലാസ് സ്ക്രീന് ഇരു വശത്തിരുന്നാണ് ഇന്റർ കോമിലൂടെയാണ് ജാദവ് കുടുംബാംഗങ്ങളോട് സംസാരിച്ചത്

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Moments after mother and wife of Kulbhushan Jadhav met him in Pakistan, the family members of the former Navy official faced a big harassment by Pakistani media. Soon after meeting Kulbhushan, the Pakistani mediapersons started harassing the family members further

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്