21 വെള്ളകുപ്പായക്കാരുടെ വെള്ളകുപ്പികളില്‍ നിന്ന് പിടിച്ചത് 5 കിലോ സ്വര്‍ണ്ണം

  • Posted By:
Subscribe to Oneindia Malayalam

മുബൈ: കസ്റ്റംസ് ഉദ്യോഗസ്ഥരെ വെട്ടിച്ച് വെള്ളകുപ്പികളില്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച 21 പേര്‍ പിടിയില്‍.ജിദ്ദയില്‍ നിന്നു മുബൈയിലെത്തിയ യാത്രക്കാരില്‍ നിന്നുമാണ് 5 കിലോ സ്വര്‍ണം പിടികൂടി. ഇതാദ്യമായാണ് ഓരേ സമയം ഇത്രയധികം ആളുകളില്‍ നിന്നു സ്വര്‍ണ്ണം പിടികൂടുന്നത്.

വളരെ കൃത്യമായ പദ്ധതിയിലൂടെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇവര്‍ക്ക് വേണ്ടി കെണിയൊരുക്കിയത്. ഈ കെണിയില്‍ അകപ്പെട്ട 21 പേരെയും സ്വര്‍ണ്ണമായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടുകയും ചെയ്തു.

arest

ജിദ്ദയില്‍ നിന്നുമുള്ള വിമാനത്തിലാണ് വെള്ള വസ്ത്രം ധരിച്ച് 21 പേര്‍ മുബൈയില്‍ എത്തിയത്. എട്ടു മണിയോടെ കസ്റ്റംസിന്റെ ശ്രദ്ധയില്‍പ്പെട്ട ഇവരെ പരിശോധന നടത്തുകയും ഇവരുടെ കൈവശമുണ്ടായിരുന്ന വെള്ള കുപ്പികളില്‍ നിന്നു സ്വര്‍ണ്ണം കണ്ടെടുക്കുകയും ചെയ്തു. വെള്ള കുപ്പികളുടെ അടിയില്‍ നിന്നും അടപ്പുകളില്‍ നിന്നുമാണ് സ്വര്‍ണ്ണം കണ്ടെടുത്തത്. 5.6 കിലോ തുക്കം വരുന്ന 112 സ്വര്‍ണ്ണ കഷ്ണങ്ങളാണ് കുപ്പികള്‍ക്കുള്ളില്‍ നിന്നു ലഭിച്ചത്. ഏകദേശം 1.7 കോടി രൂപയോളം വില വരും.

ലക്‌നൗ അസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വര്‍ണ്ണ കടത്തു സംഘത്തില്‍ കണ്ണികളാണിവരെന്നു കസ്റ്റംസ് അറിയിച്ചു.ഇവര്‍ 21 പേരും ഉത്തര്‍പ്രദേശിലെ താണ്ഡ ഗ്രാമത്തിലുള്ളവരാണ്.

English summary
Mumbai Customs arrested 21 passengers (including one woman) from a single flight for smuggling 112 cut pieces of gold bars, weighing 5.665 kg valued at Rs 1.70 crore.
Please Wait while comments are loading...