'മാപ്പ് പറയാൻ തങ്ങൾ സവർക്കർ അല്ല, തെറ്റ് ചെയ്തവരാണ് ക്ഷമ ചോദിക്കേണ്ടത്', തുറന്നടിച്ച് എംപിമാർ
ദില്ലി: പ്രതിപക്ഷത്തെ 12 രാജ്യസഭാ എംപിമാരെ സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ പ്രതിഷേധം ശക്തം. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനിടെ കര്‍ഷക സമരവും പെഗാസസ് ഫോണ്‍ ചോര്‍ത്തലും അടക്കമുളള വിഷയങ്ങള്‍ ഉയര്‍ത്തി സഭയില്‍ പ്രതിഷേധിച്ച എംപിമാര്‍ക്ക് എതിരെയാണ് നടപടി. ശീതകാല സമ്മേളനം കഴിയുന്നത് വരെയാണ് ബിനോയ് വിശ്വവും എളമരം കരീമും അടക്കമുളള എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍.
മാപ്പ് പറഞ്ഞാല്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാം എന്നുളള രാജ്യസഭാ അധ്യക്ഷന്റെ നിലപാട് എംപിമാര്‍ തള്ളി. മാപ്പ് പറയാൻ തങ്ങൾ സവർക്കർ അല്ലെന്ന് ബിനോയ് വിശ്വം എംപി തുറന്നടിച്ചു. രാജ്യത്ത് നരേന്ദ്ര മോദി മാര്‍ഷല്‍ ഭരണം പ്രഖ്യാപിച്ചിരിക്കുകയാണ് എന്നും സസ്‌പെന്‍ഷന്‍ നടപടിയെ നിയമപരമായി നേരിടുമെന്നും ബിനോയ് വിശ്വം പ്രതികരിച്ചു. മാപ്പ് പറയില്ലെന്നും സര്‍ക്കാര്‍ വൈരാഗ്യ ബുദ്ധിയോടെ പെരുമാറുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
'' കേന്ദ്രസര്‍ക്കാരിന്റെ ഏകാധിപത്യ സ്വഭാവം ഒരിക്കല്‍ കൂടി പുറത്തു വന്നിരിക്കുകയാണ്. എതിര്‍പ്പുകളെ അടിച്ചമര്‍ത്താനുള്ള നടപടികളുടെ ഭാഗമാണ് സസ്പെന്‍ഷൻ. രാജ്യത്തെ പൗരന്മാരുടെ അവകാശത്തിനുവേണ്ടി ശബ്ദമുയര്‍ത്തുക ജനപ്രതിനിധികളുടെ ഉത്തരവാദിത്വമാണ്. ജനാധിപത്യവിരുദ്ധമായ ഇത്തരം നടപടികളിലൂടെ ജനങ്ങളുടെ സ്വരം അടിച്ചമര്‍ത്താമെന്നത് ഭരണകൂടത്തിന്റെ വ്യാമോഹമായി അവസാനിക്കും'' ബിനോയ് വിശ്വം വ്യക്തമാക്കി.

രാഷ്ട്രീയ പ്രതികാരമാണിതെന്നും നാളെ രാവിലെ 10 മണി മുതൽ സസ്പെൻഡ് ചെയ്യപ്പെട്ട എംപിമാർ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധ ധർണ ഇരിക്കുമെന്നും എളമരം കരീം വ്യക്തമാക്കി. '' സസ്പെൻഡ് ചെയ്യപ്പെട്ട എംപിമാർ ഖേദം പ്രകടിപ്പിക്കുകയോ മാപ്പ് പറയുകയോ ചെയ്തില്ല എന്നും അതിനാൽ പുറത്താക്കൽ നടപടി പുനഃപരിശോധിക്കാൻ സാധിക്കില്ല എന്നും രാജ്യസഭാ ചെയർമാൻ വെങ്കയ്യ നായിഡു ഇന്ന് സഭയിൽ പറയുന്നത് കേട്ടു. തെറ്റ് ചെയ്തവരാണ് ക്ഷമ ചോദിക്കേണ്ടത്. അത് ചെയ്തത് സർക്കാരാണ്. ബിജെപി സർക്കാർ നടത്തുന്ന ജനാധിപത്യ ധ്വംസനതിനെതിരെ ശബ്ദമുയർത്തുകയാണ് ഞങ്ങൾ ഞങ്ങൾ ചെയ്തത്. അതിന്റെപേരിൽ പുറത്താക്കപ്പെട്ടാൽ പുറത്തുനിന്നുകൊണ്ട് അഭിമാനത്തോടെ സമരം തുടരും. തീർത്തും രാഷ്ട്രീയപ്രേരിതമായ ഈ നടപടിയെ ഞങ്ങൾ രാഷ്ട്രീയമായിത്തന്നെ നേരിടും'', അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് എംപി കെസി വേണുഗോപാലിന്റെ പ്രതികരണം: '' കഴിഞ്ഞ പാർലമെന്റ് സമ്മേളന കാലത്ത്, വിദേശ നിക്ഷേപമുൾപ്പെടെ അനുവദിച്ചുകൊണ്ട് പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളെ സ്വകര്യവത്കരിക്കാനുള്ള ബിൽ മാർഷൽമാരെ അണിനിരത്തി പാസ്സാക്കാനുള്ള നീക്കം ചെറുത്തതിന്റെ പേരിലാണ് കോൺഗ്രസ് നേതാക്കളുൾപ്പെടെയുള്ള 12 പ്രതിപക്ഷ എം പിമാരെ വിശദീകരണം പോലും ചോദിക്കാതെ ഈ ശീതകാല സമ്മേളനത്തിൽ നിന്നും പൂർണമായും സസ്‌പെൻഡ് ചെയ്യുന്നത്.
കർഷക പ്രക്ഷോഭത്തിന് മുമ്പിൽ അഹന്ത വെടിഞ്ഞ് കീഴടങ്ങേണ്ടി വന്ന അനുഭവ പാഠത്തിൽ നിന്നും മോദി സർക്കാർ ഒരു പാഠവും പഠിച്ചിട്ടില്ലെന്നതിന്റെ തെളിവാണ് ഈ ധിക്കാരം. പാർലമെന്റിലെ കീഴ് വഴക്കങ്ങളും ചട്ടങ്ങൾക്കും ഒരു വിലയും കൽപ്പിക്കാതെ ഏകാധിപത്യ നടപടികളിലൂടെ പ്രതിഷേധങ്ങളെ ഇല്ലായ്മ ചെയ്യാനും ചർച്ചകളിൽ നിന്ന് ഒളിച്ചോടാനുമാണ് മോദി സർക്കാർ ശ്രമിക്കുന്നത്. ജനാധിപത്യ വ്യവസ്ഥയെയും പാർലമെന്റിനെയും സർക്കാർ വെല്ലുവിളിക്കുകയാണ്.
ചർച്ച കൂടാതെ കർഷക വിരുദ്ധ കരിനിയമങ്ങൾ പാസ്സാക്കിയ സർക്കാർ ഒരു വർഷത്തിനിപ്പുറം കർഷകരുടെ ഐതിഹാസിക സമരത്തിന് മുന്നിൽ അടിയറവു പറഞ്ഞു നിയമം പിൻവലിച്ചെങ്കിലും പാർലമെന്റിൽ ഒരുവിധ ചർച്ചയും നടക്കരുതെന്ന ശാഠ്യത്തിലായിരുന്നു. എഴുന്നൂറിലധികം കർഷകരുടെ ജീവനാണ് കേന്ദ്ര സർക്കാരിന്റെ പിടിവാശി മൂലം പൊലിഞ്ഞത്. താങ്ങു വില ഉറപ്പാക്കുന്നത് സംബന്ധിച്ചോ, കർഷകർക്ക് നഷ്ടപരിഹാരം നൽകുന്നതിനെ കുറിച്ചോ, ലക്കീം പൂരിൽ ആഭ്യന്തര സഹമന്ത്രിയുടെ മകന്റെ നേതൃത്വത്തിൽ അരങ്ങേറിയ കർഷക കൂട്ടക്കൊലയെക്കുറിച്ചോ യാതൊരു ചർച്ചയും നടക്കരുതെന്ന നിർബന്ധ ബുദ്ധിയാണ് സർക്കാരിനെ ഈ ഒളിച്ചോട്ടത്തിനു പ്രേരിപ്പിക്കുന്നത്.
കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബില്ലിന്റെ ലക്ഷ്യങ്ങളിൽ പോലും ഈ കർഷക വിരുദ്ധ നിയമങ്ങളെ ന്യായീകരിക്കാനും കർഷക സമരത്തെ ക്കുറിച്ചു തെറ്റിദ്ധാരണ പരത്താനുമാണ് സർക്കാർ ശ്രമിച്ചിട്ടുള്ളത്. ഒരു ചെറിയ വിഭാഗം കർഷകർ മാത്രമാണ് ഈ നിയമങ്ങളെ എതിർത്തതെന്ന വസ്തുതാ വിരുദ്ധമായ പ്രസ്‌താവനകൾ ഉൾപ്പെടുത്തി, നിയമങ്ങളെ ന്യായീകരിക്കാനുള്ള ശ്രമമാണ് സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായത്. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളുടെയും കർഷകരുടെയും നിരന്തര സമരത്തെ തുടർന്ന് ഈ കരിനിയമങ്ങൾ പിൻവലിക്കാൻ തയ്യാറായത് സ്വാഗതാർഹമാണെങ്കിലും, സർക്കാരിന്റെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യപ്പെടുന്ന രൂപത്തിലാണ് ബിൽ ചർച്ച കൂടാതെ പാസ്സാക്കാനുള്ള നീക്കം. അംഗങ്ങളെ ഭീഷണികാട്ടി നിശബ്ദരാക്കാമെന്നത് സർക്കാറിന്റ വ്യാമോഹം മാത്രമാണ്. ഏകാധിപത്യ പ്രവണതകൾക്കും ജനദ്രോഹങ്ങൾക്കുമെതിരായ പോരാട്ടം തുടരുക തന്നെ ചെയ്യും''.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications