കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഭ ചേരുമ്പോള്‍ സച്ചിന്‍ പൈലറ്റിനെ പൂട്ടാന്‍ കോണ്‍ഗ്രസ്; അയോഗ്യതാ പേടി, പങ്കെടുക്കുമെന്ന് വിമതര്‍

Google Oneindia Malayalam News

ജയ്പൂര്‍: നിയമസഭാ വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണ്ണര്‍ കല്‍രാജ് മിശ്ര അനുമതി നല്‍കിയതോടെ രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് താല്‍ക്കാലിക അയവ് വന്നിരിക്കുകയാണ്. മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി നാളുകള്‍ നീണ്ടു നിന്ന ശീതസമരത്തിന് ശേഷമാണ് ആഗസ്റ്റ് 14 ന് നിയമസഭ വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണ്ണര്‍ അനുമതി നല്‍കിയിരിക്കുന്നത്. മുമ്പ് മൂന്ന് തവണ നിയമസഭാ വിളിച്ചു ചേര്‍ക്കാന്‍ അശോക് ഗെഹ്ലോട്ട് സര്‍ക്കാര്‍ അനുമതി തേടിയെങ്കിലും ഗവര്‍ണ്ണര്‍ നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന്, ഗവര്‍ണ്ണര്‍ നിര്‍ദേശിച്ച 21 ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് വേണമെന്ന വ്യവസ്ഥ അംഗീകരിച്ച മന്ത്രിസഭ ബുധനാഴ്ച വൈകി വീണ്ടും ശുപാര്‍ശ സമര്‍പ്പിക്കുകയായിരുന്നു.

 21 ദിവസം

21 ദിവസം

സര്‍ക്കാര്‍ ആദ്യം ശുപാര്‍ശ സമര്‍പ്പിച്ച ദിവസം മുതല്‍ 21 ദിവസം കണക്കാക്കിയാണ് ഓഗസ്റ്റ് 14 ന് സഭ വിളിക്കാന്‍ മന്ത്രിസഭ ആവശ്യപ്പെട്ടത്ത്. ഇത് ഗവര്‍ണര്‍ അംഗീകരിക്കുകയായിരുന്നു. കൊവിഡ് അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഈ മാസം 31 ന് സഭ വിളിച്ചു ചേര്‍ക്കാന്‍ അനുമതി നല്‍കണമെന്നായിരുന്നു ഗെലോട്ട് സര്‍ക്കാര്‍ നേരത്ത ആവശ്യപ്പെട്ടിരുന്നത്.

ഓഗസ്റ്റ് 14 മുതല്‍

ഓഗസ്റ്റ് 14 മുതല്‍

ഓഗസ്റ്റ് 14 മുതല്‍ സഭ ചേരാനുള്ള ഗവര്‍ണ്ണറുടെ ഉത്തരവ് അംഗീകരിക്കുന്നതായി കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ടായിരിക്കണം സഭ ചേരേണ്ടതെന്നും ഗവർണർ നിർദേശിച്ചിട്ടുണ്ട്. 18 എംഎല്‍എമാരുമായി സച്ചിന്‍ പൈലറ്റിന്‍റെ നേതൃത്വത്തില്‍ തുടങ്ങിയ വിമത നീക്കം രാജസ്ഥാന്‍ സര്‍ക്കാറിന് വെല്ലുവിളി ഉയര്‍ത്തുമോ എന്നറിയാന്‍ ഓഗസ്റ്റ് 14 വരെ കാത്തിരിക്കണം.

വിശ്വാസം തെളിയിച്ചേക്കും

വിശ്വാസം തെളിയിച്ചേക്കും

വിശ്വാസ വോട്ട് അടക്കമുള്ള കാര്യങ്ങളെ കുറിച്ച് കോണ്‍ഗ്രസ് ഇപ്പോള്‍ അഭിപ്രായപ്രകടനം നടത്തുന്നില്ലെങ്കിലും സഭ സമ്മേളിക്കുന്ന ആദ്യ ദിനം തന്നെ ഗെലോട്ട് വിശ്വാസം തെളിയിച്ചേക്കുമെന്നാണ് സൂചന. വിശ്വാസ വോട്ടെടുപ്പില്‍ അശോക് ഗെഹോലോട്ട് സര്‍ക്കാര്‍ വിജയിക്കുമെന്നാണ് രാജസ്ഥാനില്‍ നിന്നുള്ള എംപിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ കെസി വേണുഗോപാല്‍ പ്രതികരിച്ചത്.

ഹൈക്കോടതിയുടെ ഉത്തരവ്

ഹൈക്കോടതിയുടെ ഉത്തരവ്

സച്ചിന്‍ പൈലറ്റ് അടക്കമുള്ള വിമത എംഎല്‍എമാര്‍ക്കെതിരെ തല്‍ക്കാലം അയോഗ്യതാ നടപടികള്‍ സ്വീകരിക്കരുതെന്ന രാജസ്ഥാന‍് ഹൈക്കോടതിയുടെ ഉത്തരവിനെതിരെ സ്പീക്കര്‍ സിപി ജോഷി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. നേരത്തെ അയോഗ്യതാ കേസ് കോടതിയില്‍ എത്തിയപ്പോള്‍ സഭക്ക് പുറത്തുള്ള നീക്കങ്ങള്‍ അയോഗത്യയുടെ ഭാഗമാവില്ലെന്ന വാദമായിരുന്നു വിമതര്‍ ഉയര്‍ത്തിയത്.

അനുകൂലമായി വോട്ട് ചെയ്യണം

അനുകൂലമായി വോട്ട് ചെയ്യണം


എന്നാല്‍ സഭ വിളിച്ച് ചേര്‍ക്കുന്നതിലൂടെ സച്ചിന്‍ ക്യാംപിലെ കൂടുതല്‍ എംഎല്‍എമാരെ സമ്മര്‍ദത്തിലാക്കാന്‍ ഗെഹ്ലോട്ട് പക്ഷത്തിന് സാധിക്കും. വിശ്വാസ വോട്ടെടുപ്പ് നടക്കുമ്പോള്‍ സര്‍ക്കാറിന് അനുകൂലമായി വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സച്ചിന്‍ പൈലറ്റ് അടക്കമുള്ള വിമത എംഎല്‍എമാര്‍ക്ക് കോണ്‍ഗ്രസിന് വിപ്പ് നല്‍കാന്‍ സാധിക്കും. ഈ വിപ്പ് ലംഘിച്ചാല്‍ അയോഗ്യത ഉള്‍പ്പടേയുള്ള നടപടിയുണ്ടാകും.

Recommended Video

cmsvideo
Priyanka Gandhi launches attack on Mayawati, calls her ‘unannounced spokesperson’ of BJP
പങ്കെടുക്കും

പങ്കെടുക്കും

ഈ സാഹചര്യത്തിലാണ് ഓഗസ്റ്റ് 14 ന് ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് സച്ചിന്‍ പൈലറ്റ് പക്ഷം വ്യക്തമാക്കിയിരിക്കുന്നത്. ഹരിയാനയില്‍ കഴിയുന്ന പൈലറ്റും 18 വിമത എംഎല്‍എമാരും നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് വിമത എംഎല്‍എമാരില്‍ ഒരാള്‍ വ്യക്തമാക്കിയതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

എന്ത് നിലപാട് സ്വീകരിക്കും

എന്ത് നിലപാട് സ്വീകരിക്കും

ഹരിയാനയില്‍ നിന്നും സംഘം എന്ന് രാജസ്ഥാനിലേക്ക് മടങ്ങുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനം വന്നിട്ടില്ല. നിയമസഭാ സമ്മേളനത്തില്‍ പങ്കെടുത്തില്ലെങ്കില്‍ അയോഗ്യരാക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ഇവര്‍ മടങ്ങുന്നതെന്നാണ് സൂചന. സഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കുമ്പോള്‍ ഇവര്‍ എന്ത് നിലപാട് സ്വീകരിക്കും എന്നതാണ് പ്രധാ

103 പേര്‍

103 പേര്‍

18 എംഎല്‍എമാരുമായി സച്ചിന്‍ പൈലറ്റ് വിമത നീക്കം തുടങ്ങിയതോടെ സര്‍ക്കാര്‍ പക്ഷത്ത് 103 എംഎല്‍എമാരുടെ പിന്തുണയാണ് ഇപ്പോഴുള്ളത്. കോണ്‍ഗ്രസിന് തനിച്ച് 88 എംഎല്‍എമാരുടെ പിന്തുണയുണ്ട്. ഭാരതീയ ട്രൈബല്‍ പാര്‍ട്ടിയുടേയും സിപിഎമ്മിന്‍റെയും രണ്ട് വീതം അംഗങ്ങളും ഐഎന്‍എല്‍ഡിയുടെ എക അംഗവും സര്‍ക്കാറിന് പിന്തുണ നല്‍കുന്നു. 12 സ്വതന്ത്രരും സര്‍ക്കാര്‍ പക്ഷത്താണ്.

94 വോട്ട് മാത്രം

94 വോട്ട് മാത്രം

30 എം‌എൽ‌എമാരുണ്ടെന്ന് വാദിച്ചിരുന്ന സച്ചിൻ പൈലറ്റിന്റെ ഭാഗത്ത് നിലവിൽ 19 പേരാണുള്ളത്. നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്ന പൈലറ്റ് അടക്കമുള്ള 19 വിമതര്‍ സര്‍ക്കാറിന് എതിരായി വോട്ട് ചെയ്താലും സര്‍ക്കാര്‍ വീഴില്ല. നിലവില്‍ പ്രതിപക്ഷത്ത് 75 അംഗങ്ങളാണ് ഉള്ളത്. (ബിജെപി 72, ആര്‍എല്‍പി 3). ഇവരുടെ കൂടെ വിമതര്‍ ചേര്‍ന്നാല്‍ 94 വോട്ട് മാത്രമേ നേടാന്‍ സാധിക്കുകയുള്ളു.

വിമതര്‍ മുതിരുമോ

വിമതര്‍ മുതിരുമോ

എന്നാല്‍ ഇത്തരമൊരു സാഹസത്തിന് വിമതര്‍ മുതിരുമോ എന്ന കാര്യം സംശയമാണ്. അയോഗ്യത ഉള്‍പ്പടേയുള്ള നടപടികള്‍ ഇവര്‍ നേരിടേണ്ടി വരും. അല്ലെങ്കില്‍ സര്‍ക്കാര്‍ പക്ഷത്ത് നിന്ന് കൂടുതല്‍ എംഎല്‍എമാരെ അടര്‍ത്തിയെടുക്കാന്‍ ബിജെപിക്കും സച്ചിന്‍ പൈലറ്റ് പക്ഷത്തിനും സാധിക്കണം. എന്നാല്‍ ഇതിന് തടയിടാന്‍ ശക്തമായ പ്രതിരോധമാണ് കോണ്‍ഗ്രസ് തീര്‍ക്കുന്നത്.

 6 മാസത്തേക്ക്

6 മാസത്തേക്ക്


ഇപ്പോള്‍ സഭയില്‍ വിശ്വാസം തെളിയിക്കാന്‍ സാധിച്ചാല്‍ 6 മാസത്തേക്ക് മറ്റൊരു അവിശ്വാസം നേരിടേണ്ടി വരില്ലെന്നതും കോണ്‍ഗ്രസ് അനുകൂല ഘടകമായി കാണുന്നു.. ഈ സമയത്ത് സച്ചിന്‍ പക്ഷത്തെ എംഎല്‍എമാരെ പാര്‍ട്ടിയിലേക്ക് തിരികെ കൊണ്ടുവരാന്‍ കഴിയുമെന്നാണ് ഗെലോട്ടിന്‍റെ പ്രതീക്ഷ. വിശ്വാസ വോട്ട് തേടിയാല്‍ ഉടന്‍ തന്നെ മന്ത്രിസഭാ പുനഃസംഘടനയ്ക്കും കോണ്‍ഗ്രസ് തയ്യാറായേക്കും.

 ഒടുവില്‍ കോണ്‍ഗ്രസിന് മുന്നില്‍ ഗവര്‍ണ്ണര്‍ വഴങ്ങി: രാജസ്ഥാനില്‍ നിയമസഭാ സമ്മേളനം വിളിക്കാന്‍ അനുമതി ഒടുവില്‍ കോണ്‍ഗ്രസിന് മുന്നില്‍ ഗവര്‍ണ്ണര്‍ വഴങ്ങി: രാജസ്ഥാനില്‍ നിയമസഭാ സമ്മേളനം വിളിക്കാന്‍ അനുമതി

English summary
we will attend assembly session; says team sachin pilot mla
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X