ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
 • search

ഗുജറാത്തില്‍ ബിജെപിയെ കാത്തിരിക്കുന്നത് ദുരന്തം! മോദി മോഡലിനെ കോണ്‍ഗ്രസ് മുക്കിക്കളഞ്ഞു!!

Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  ദില്ലി: ഭാവിയില്‍ ബിജെപിയുടെ അടിത്തറയിളക്കുമെന്ന സൂചന നല്‍കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 135 സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്നാണ് രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയ വോട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു രാഹുലിന്‍റെ പ്രതികരണം.

  ആർകെ നഗർ: ദിനകരന്‍ കുതിപ്പ് തുടരുന്നു, അണ്ണാഡി​എംകെയ്ക്ക് പ്രതീക്ഷയ്ക്ക് വകയില്ല!!

  ഗുജറാത്തില്‍ കോണ്‍ഗ്രസിന് 15- 22 സീറ്റുകള്‍ മാത്രമാണ് ലഭിക്കുകയുള്ളൂവെന്ന ബിജെപിയുടെ പ്രസ്താവനയെയും രാഹുല്‍ ഗാന്ധി വിമര്‍ശിക്കുന്നു. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാന്‍ അഹമ്മദാബാദില്‍ പാര്‍ട്ടി പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തിയപ്പോഴാണ് രാഹുല്‍ ഗാന്ധി ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചത്. ഗുജറാത്തില്‍ 115ഓളം സീറ്റുകളില്‍ വിജയിക്കുമെന്നാണ് എക്സിറ്റ് പോള്‍ഫലങ്ങള്‍ പ്രഖ്യാപിച്ചതെങ്കിലും ഒരു സ്വതന്ത്രന്‍റെ പിന്തുണ കൂടി ലഭിച്ചതോടെയാണ് ബിജെപിക്ക് നൂറ് തികയ്ക്കാന്‍ കഴിഞ്ഞത്.

   ആര്‍ക്കും പരാജയപ്പെടുത്താന്‍ കഴിയില്ല!!!

  ആര്‍ക്കും പരാജയപ്പെടുത്താന്‍ കഴിയില്ല!!!


  ഒരേ തത്വത്തിലും ഒരേ ശബ്ദത്തിലും ഉറച്ച് പോരാടിയാല്‍ ആര്‍ക്കും പരാജയപ്പെടുത്താന്‍ കഴിയില്ലെന്ന് തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചിരിക്കുന്നുവെന്നും രാഹുല്‍ ചൂണ്ടിക്കാണിക്കുന്നു. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടുവെങ്കിലും വിജയം തങ്ങള്‍ക്കൊപ്പമാണെന്നും രാഹുല്‍ പറയുന്നു. ബിജെപി വിദ്വേഷപൂര്‍വ്വം പെരുമാറിയതാണ് കോണ്‍ഗ്രസിന് നേട്ടം കൈവരിക്കാനായെന്നും സത്യം മാത്രമാണ് കോണ്‍ഗ്രസിനൊപ്പമുണ്ടായിരുന്നതെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറയുന്നു. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും വ്യവസായികളും പണവും ബിജെപിയ്ക്കൊപ്പമായിരുന്നു നിലകൊണ്ടിരുന്നതെന്നും രാഹുല്‍ പറയുന്നു.

   ഗുജറാത്ത് മോഡല്‍ പൊളിഞ്ഞു

  ഗുജറാത്ത് മോഡല്‍ പൊളിഞ്ഞു

  പ്രധാനമന്ത്രി നരേന്ദ്രമോദി ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഗുജറാത്ത് മോഡല്‍ വികസനം തിരഞ്ഞെടുപ്പില്‍ പൊളിഞ്ഞുവെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയ്ക്ക് വേണ്ടി നന്നായി പൊരുതിയെന്നും രാഹുല്‍ കൂട്ടിച്ചേര്‍ക്കുന്നു. ബിജെപിയെ ഘരാവോ ചെയ്യുന്നതിന് തുല്യമായി പിടിച്ചുകെട്ടാന്‍ ഗുജറാത്തില്‍ കോണ്‍ഗ്രസിന് കഴിഞ്ഞുവെന്നും തങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ബിജെപിയ്ക്ക് സാധിച്ചില്ലെന്നും രാഹുല്‍ പറയുന്നു.

   135 സീറ്റ് കോണ്‍ഗ്രസിന്

  135 സീറ്റ് കോണ്‍ഗ്രസിന്


  2022ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ മറികടന്ന് കോണ്‍ഗ്രസായിരിക്കും സര്‍ക്കാര്‍ രൂപീകരിക്കുകയെന്നാണ് കോണ്‍ഗ്രസ്അധ്യക്ഷന്‍ പ്രസ്താവിച്ചത്. 135 സീറ്റുകള്‍ നേടിയായിരിക്കും പാര്‍ട്ടിയുടെ വിജയമെന്നും രാഹുല്‍ പറയുന്നു. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ 77 സീറ്റുകളില്‍ വിജയിച്ച ആത്മവിശ്വാസത്തിലാണ് രാഹുലിന്‍റെ പ്രതികരണം.

   മോദി മോഡ‍ല്‍ മുങ്ങിയതല്ല മുക്കിക്കളഞ്ഞു!!

  മോദി മോഡ‍ല്‍ മുങ്ങിയതല്ല മുക്കിക്കളഞ്ഞു!!

  ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഗുജറാത്ത് മോഡലിനെക്കുറിച്ച് സംസാരിച്ചവര്‍ അവസാന ഘട്ടമായതോടെ മോദിയെക്കുറിച്ചും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെക്കുറിച്ചും മാത്രമാണ് ചര്‍ച്ച ചെയ്തതെന്നും രാഹുല്‍ ചൂണ്ടിക്കാണിക്കുന്നു. മോദിയുടെ ഗുജറാത്ത് മോഡലിനെക്കുറിച്ച് വിമര്‍ശിച്ച രാഹുല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മോദി മോഡലിനെ മുക്കിക്കളഞ്ഞതെന്നും ചൂണ്ടിക്കാണിച്ചു.

  English summary
  Rahul, who was recently appointed as the president of the Congress party, said that the assembly elections saw the emergence of a new leadership in Gujarat and added that it will form the next government in the state.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more