യുപിയിൽ ബിജെപി വീഴും.. സമാജ്വാദി പാർട്ടി 351 സീറ്റുകൾ നേടി അധികാരത്തിലേക്ക് തിരിച്ചെത്തും; അഖിലേഷ് യാദവ്
ലഖ്നൗ; 2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കൂറ്റൻ വിജയമായിരുന്നു സംസ്ഥാനത്ത് ബിജെപി നേടിയത്. ആകെയുള്ള 403 സീറ്റുകളിൽ 312 സീറ്റുകളായിരുന്നു ബിജെപിക്ക് ലഭിച്ചത്. സമജാവാദി പാർട്ടിക്കും ബിഎസ്പിക്കും കോൺഗ്രസിനുമെല്ലാം കനത്ത തിരിച്ചടി നേരിടേണ്ടി വന്നു. 224 സീറ്റുണ്ടായ എസ്പിക്ക് ലഭിച്ചത് വെറും 47 സീറ്റായിരുന്നു. ബിഎസ്പിയുടേത് 61 ൽ നിന്ന് 19 ലേക്ക് കൂപ്പ് കുത്തി. അതേസമയം കോൺഗ്രസിനാകട്ടെ ലഭിച്ചത് വെറും 7 സീറ്റുകൾ.
യുപിയിൽ മറ്റൊരു തിരഞ്ഞെടുപ്പ് അംഗത്തിന് കളമൊരുങ്ങുമ്പോൾ ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുകയാണ്. ഇത്തവണയും യാതൊരു അത്ഭുതവും യുപിയിൽ സംഭവിക്കില്ലെന്ന ആത്മവിശ്വാസത്തിലാണ് ഇവിടെ ബിജെപി. എന്നാൽ ഇക്കുറി ബിജെപി താഴെ വീഴുമെന്ന് പറയുകയാണ് സമാജ്വാദി പാർട്ടി തലവൻ അഖിലേഷ് യാദവ്.
ആ 'പ്രണയ'ത്തിന് പിന്നിലെ യാഥാര്‍ഥ്യം വെളിപ്പെടുത്തി നടി പ്രിയ വാര്യര്‍

ദേശീയ രാഷ്ട്രീയത്തിലേക്കുള്ള താക്കോലായാണ് ഉത്തർപ്രദേശിനെ കണക്കാക്കുന്നത്. സംസ്ഥാനത്ത് ഒരിക്കൽ ഉണ്ടായിരുന്ന ആധിപത്യം നഷ്ടമായതോടെയാണ് ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ ശക്തി ക്ഷയിച്ചത്. അതേസമയം യുപി നേടിയതോടെ ദേശീയ തലത്തിൽ ബിജെപി ആധിപത്യം ഉറപ്പിക്കുകയും ചെയ്തു. എന്നാൽ ബിജെപിയുടെ യുപിയിലെ സ്വാധീനം എന്തുവിധേനയും ഇല്ലാതാക്കാനുള്ള ലക്ഷ്യത്തിലാണ് പ്രതിപക്ഷ കക്ഷികൾ.

ഇക്കുറി നിയമസഭ തിരഞ്ഞെടുപ്പില് ബിജെപി നിലം തൊടില്ലെന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുകയാണ് സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷകക്ഷിയായ സമാജ്വാദി പാർട്ടി. 2022 ൽ ബിജെപിയെ വീഴ്ത്ത് 351 സീറ്റ് നേടി എസ്പി അധികാരത്തിലേറുമെന്ന് പാർട്ടി തലവൻ അഖിലേഷ് പറഞ്ഞു. അധികാരത്തിലേറുമ്പോൾ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളൊന്നും ബിജെപി പാലിച്ചിട്ടില്ലെന്നും അഖിലേഷ് കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഉനാവോയിൽ എത്തിയപ്പോഴായിരുന്നു അഖിലേഷിന്റെ പ്രതികരണം.

ജനത്തെ തെറ്റിധരിപ്പിച്ച് ബിജെപിക്ക് 324 സീറ്റുകൾ വരെ നേടാൻ സാധിക്കുമെങ്കിൽ എന്തുകൊണ്ട് വികസന വിഷയങ്ങൾക്കായി നിലകൊണ്ട് കൊണ്ട് എസ്പിക്ക് 351 സീറ്റുകൾ വരെ നേടിയെടുക്കാൻ സാധിക്കില്ലെന്നും അഖിലേഷ് പറഞ്ഞു. എല്ലാവിഭാഗം ജനങ്ങളേയും ഒരുമിച്ച് നിർത്തിയുള്ള മുന്നേറ്റമാണ് എസ്പി ലക്ഷ്യം വെയ്ക്കുന്നതെന്നും അഖിലേഷ് പറഞ്ഞു.

കൊവിഡ് ഭീഷണിയിൽ യോഗി ആദിത്യനാഥ് സർക്കാർ കനത്ത പരാജയമായിരുന്നുവെന്നും അഖിലേഷ് പറഞ്ഞു. ലോക്ക്ഡൗൺ നടപ്പാക്കിയ രീതി, തൊഴിലാളികൾ നേരിടേണ്ട വന്ന ദുരിതങ്ങൾ, വ്യവസായങ്ങൾക്കുണ്ടായ നഷ്ടങ്ങൾ എന്നാൽ ഈ സമയങ്ങളിലെല്ലാം ബിജെപി തിരഞ്ഞെടുപ്പ് തിരക്കിലായിരുന്നു. ജനത്തിന് മരുന്നോ ആശുപത്രി കിടക്കകളോ ഓക്സിജനോ ലഭിച്ചില്ല. ലക്ഷക്കണക്കിന് ജനങ്ങളാണ് കൊവിഡ് ബാധിച്ച് മരിച്ചത്. വിലപ്പെരുപ്പവും തൊഴിലില്ലായ്മുമെല്ലാം ബിജെപിയിൽ നിന്നും ജനങ്ങളെ അകറ്റിയെന്നും അഖിലേഷ് പറഞ്ഞു.

ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ച വെച്ചതിൻറെ ആത്മവിശ്വാസത്തിലാണ് എസ്പി. ഇത് നിയമസഭ തിരഞ്ഞെടപ്പിലും ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം. അതേസമയം ബിജെപിയെ പൂട്ടാൻ ഇക്കുറി എസ്പി സഖ്യത്തിന് തയ്യാറാകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. നിലവിൽ ബിഎസ്പിയായും കോൺഗ്രസുമായും സഖ്യത്തിനില്ലെന്ന നിലപാടിലാണ് അഖിലേഷ്.

എന്നാൽ എസ്പിയും ആം ആദ്മി പാർട്ടിയും കൈകോർത്തേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ഉണ്ട്. ഈ മാസം ആദ്യം ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിംഗുമായി അഖിലേഷ് ചർച്ച നടത്തിയിരുന്നു. സഖ്യം സംബന്ധിച്ച സാധ്യതകളാണ് ഇരു നേതാക്കളും ചർച്ച ചെയ്തതെന്നാണ് സൂചന.

അതേസമയം അഖിലേഷുമായി സഖ്യം ചേരാന്‍ പ്രിയങ്കയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന് താത്പര്യമുണ്ട്. തുടക്കത്തിൽ തനിച്ച് മത്സരിക്കുമെന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചിരുന്നതെങ്കിലും മാറിയ സാഹചര്യത്തിൽ സഖ്യത്തിൽ മത്സരിക്കുന്നത് ഗുണം ചെയ്യുമെന്ന നിലപാടിലാണ് പാർട്ടിയിലെ മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവർ. പ്രതിപക്ഷ പാർട്ടികൾ തമ്മിൽ ഇപ്പോൾ യോജിപ്പിലല്ലേങ്കിലും തിരഞ്ഞെടുപ്പിനോടടുത്ത് സഖ്യം രൂപീകരിക്കുമയോന്നത് കാത്തിരുന്ന് കാണേണ്ടി വരും.
പ്രിയാമണിയും മുസ്തഫ രാജും തമ്മിലുള്ള വിവാഹം നിയമവിരുദ്ധമോ? ചോദ്യം ചെയ്ത് ആദ്യ ഭാര്യ രംഗത്ത്












Click it and Unblock the Notifications