ഒരു ദിവസമെങ്കിലും വെളുത്ത ഏപ്രണ്‍ ധരിച്ച് ഡോക്ടറാവുക: മോദിയ്ക്ക് മുമ്പില്‍ ഡോക്ടര്‍മാര്‍

  • Written By:
Subscribe to Oneindia Malayalam

ദില്ലി: ഡോക്ടര്‍മാരുടെ ക്ലേശങ്ങള്‍ മനസിലാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് ഡോക്ടര്‍മാരുടെ കത്ത്. ജീവിതത്തില്‍ ഒരു ദിവസമെങ്കിലും വെളുത്ത ഏപ്രണ്‍ ധരിച്ച് ഡോക്ടറായി ജീവിക്കുക, ഡോക്ടര്‍മാര്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദം അനുഭവിക്കാന്‍ ഇത് സഹായിക്കുമെന്നാണ് ഡോക്ടര്‍മാര്‍ മോദിക്ക് മുമ്പില്‍ വച്ച നിര്‍ദേശം. രാജസ്ഥാനില്‍ വേതന വര്‍ധനവും പ്രമോഷനും ആവശ്യപ്പെട്ട് സമരം ഡോക്ടര്‍മാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ദില്ലി എയിംസ് റെസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കത്തയച്ചിട്ടുള്ളത്.

താങ്കളെപ്പോലെ ഉത്സാഹമുള്ള ഒരു പ്രധാനമന്ത്രിയെ കിട്ടിയതില്‍ ഞങ്ങള്‍ ഭാഗ്യവാന്മാരാണ്. എന്നാല്‍ ഇപ്പോള്‍ ഒരു ദിവസം വെളുത്ത ഏപ്രണ്‍ അണിഞ്ഞ് ഒരു സര്‍ക്കാര്‍ ഡോക്ടറെപ്പോലെ ജീവിക്കാനാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്ന് ദില്ലി എയിംസ് റെസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷന്‍ കത്തില്‍ ആവശ്യപ്പെടുന്നു. ഇതോടെ തങ്ങള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുമെന്നും ഡോക്ടര്‍മാര്‍ കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ചികിത്സ ലഭിക്കാത്ത രോഗികളില്‍ നിന്നുള്ള ദേഷ്യം, അടിസ്ഥാന സൗകര്യങ്ങളില്ലാത്തതുകൊണ്ട് നാശത്തിന്‍റെ വക്കിലെത്തിയ ആരോഗ്യ പരിപാലന രംഗം എന്നീ പ്രശ്നങ്ങള്‍ ഇത്തരത്തില്‍ മാത്രമേ മനസ്സിലാക്കാന്‍ കഴിയുകയുള്ളൂവെന്നും എയിംസ് ആര്‍ഡിഎ പ്രസിഡന്റ് ഹര്‍ജിത് സിംഗ് ഭട്ടി പറയുന്നു.

modi

പ്രധാനമന്ത്രി മോദി ഒരുദിവസം ഡോക്ടറായിരുന്നാല്‍ രാജ്യത്തെ ആരോഗ്യപാലന രംഗത്ത് അതൊരു വഴിത്തിരിവായിരിക്കുമെന്നും തങ്ങള്‍ക്ക് മെഡിക്കല്‍ പ്രൊഫഷനില്‍ തങ്ങള്‍ക്ക് നഷ്ടപ്പെട്ട വിശ്വാസം തിരിച്ചുപിടിക്കാന്‍ സഹായിക്കുമെന്നും കത്തില്‍ പറയുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലവും അടിയന്തര ഘട്ടങ്ങളില്‍ രോഗികളില്‍ നിന്നുള്ള അപമര്യാദയമായ പെരുമാറ്റം മനസ്സിലാക്കുന്നതിനും ഇത് മോദിയെ സഹായിക്കുമെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു.

വേതന വര്‍ധനവും പ്രമോഷനും ആവശ്യപ്പെട്ട് രാജസ്ഥാനില്‍ സമരം ചെയ്യുന്ന 86 ഡോക്ടര്‍മാരെയാണ് അറസ്റ്റ് ചെയ്ത് റെസ്മ ചുമത്തിയത്. നേരത്തെ ഇവരുടെ ആവശ്യങ്ങള്‍ അംഗീകരിച്ച സര്‍ക്കാര്‍ ഇത് പൂര്‍ത്തീകരിക്കാന്‍ തയ്യാറായിരുന്നില്ല. ഇതാണ് ഡോക്ടര്‍മാരെ സമരത്തിലേയ്ക്ക് നയിച്ചത്. സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഉടന്‍ പാലിക്കാന്‍ നിര്‍ദേശം നല്‍കണമെന്നും ഡോക്ടര്‍മാര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കണെമന്നുമാണ് ഡോക്ടര്‍മാര്‍ മോദിക്കയച്ച കത്തില്‍ ആവശ്യപ്പെടുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Members of AIIMS Resident Doctors Association have asked Prime Minister Narendra Modi to live their life for one day to understand the amount of stress they take. They have written a letter to the Prime Minister in support of Rajasthan doctors who are protesting for higher pay and promotion.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്