കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാൾ വോട്ടെടുപ്പിനിടെ അക്രമം: രാഷ്ട്രീയ നേതാക്കൾക്ക് വിലക്ക് ഏർപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മിഷൻ

അക്രമത്തിന്റെ പശ്ചാത്തലത്തിൽ കൂച്ച് ബിഹാറിലെ പോളിംഗ് സസ്‌പെൻഡ് ചെയ്തു

Google Oneindia Malayalam News

കൊൽക്കത്ത: ബംഗാൾ നിയമസഭ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പിൽ അക്രമ സംഭവങ്ങൾ അരങ്ങേറിയ കൂച്ച് ബിഹാറിൽ രാഷ്ട്രീയ നേതാക്കൾക്ക് വിലക്ക് ഏർപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മിഷൻ. മൂന്ന് ദിവസത്തേക്കാണ് നേതാക്കൾക്ക് ജില്ലയിൽ പ്രവേശനം തടഞ്ഞിരിക്കുന്നത്. മമത ബാനർജി നാളെ പ്രതിഷേധം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് വിലക്ക്. അഞ്ചാം ഘട്ട വോട്ടെടുപ്പിന് 72 മണിക്കൂർ മുമ്പ് പ്രചാരണം തീർക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.

West Bengal Assembly Election 2021

അക്രമത്തിന്റെ പശ്ചാത്തലത്തിൽ കൂച്ച് ബിഹാറിലെ പോളിംഗ് സസ്‌പെൻഡ് ചെയ്തു. റീ പോളിംഗ് തീയതി മറ്റന്നാൾ പ്രഖ്യാപിക്കും. അക്രമം ഉണ്ടായപ്പോഴാണ് സിഐഎസ്എഫ് വെടിയുതിർത്തതെന്നാണ് പൊലീസ് നിരീക്ഷകൻ മധുരി. ഡി. പ്രതാപ് പ്രതികരിച്ചത്. പോളിംഗ് ഉദ്യോഗസ്ഥർക്ക് നേരെ ഒരു സംഘം അക്രമം അഴിച്ചുവിട്ടുവെന്നും സംഘർഷത്തിൽ പൊലീസ് നിരീക്ഷകർക്ക് ഉൾപ്പെടെ പരുക്കേറ്റതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

തെറ്റിദ്ധാരണ മൂലം ജനങ്ങൾ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന വിശദീകരണം. കൂച്ച് ബെഹാറിലെ സീതാൽകുച്ചി നിയമസഭാ സീറ്റിലെ പോളിംഗ് ബൂത്തിലാണ് വെടിവെയ്പുണ്ടായത്. വെടിവയ്പ്പ് നടന്നത് തെറ്റിദ്ധാരണ മൂലം സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടെടുപ്പിനിടെയുണ്ടായ വെടിവയ്പിൽ നാല് പേർ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തുിരുന്നു.

പശ്ചിമ ബംഗാള്‍ കൂച്ച്‌ ബിഹാര്‍ ജില്ലാ പൊലീസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് തദ്ദേശവാസികളായ ചിലര്‍ സേനയുടെ ആയുധങ്ങള്‍ പിടിച്ചുപറിക്കാന്‍ ശ്രമിച്ചപ്പോഴാണ് സിഐഎസ്എഫ് ഓപ്പണ്‍ ഫയര്‍ നടത്തിയത്. രാവിലെ 9 30 യ്ക്ക് ശേഷമാണ് അക്രമസംഭവങ്ങള്‍ ആരംഭിച്ചത്. വോട്ടുചെയ്യാന്‍ കാത്തുനില്‍ക്കുന്നതിനിടെ ഒരു വോട്ടര്‍ കുഴഞ്ഞുവീഴുകയും തുടര്‍ന്ന് അയാള്‍ക്ക് സേനയുടെ മര്‍ദ്ദനമേറ്റെതാണെന്ന് അഭ്യൂഹം പരക്കുകയുമായിരുന്നു. തുടര്‍ന്ന് ഒരു സംഘം കൂട്ടം ചേര്‍ന്ന് സിഐഎസ്എഫിന്റെ ആയുധങ്ങള്‍ പിടിച്ചുവാങ്ങാന്‍ ശ്രമിച്ചതോടെയാണ് വെടിവെപ്പുണ്ടായതെന്ന് പൊലീസ് പറയുന്നു.

English summary
West Bengal Assembly Election 2021 EC banned political leaders in Cooch Behar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X