Get Updates
Get notified of breaking news, exclusive insights, and must-see stories!

മമതയെ തോല്‍പ്പിക്കാന്‍ ബിജെപിയുമായി കൂട്ടുകൂടി മുന്‍ സിപിഎം നേതാക്കള്‍, ബംഗാളില്‍ അമ്പരപ്പ്

കൊല്‍ക്കത്ത: ബംഗാളില്‍ മമതാ ബാനര്‍ജിയെ മുഖ്യ ശത്രുവായി കണ്ട് മുന്‍ സിപിഎം നേതാക്കള്‍. കൂറുമാറിയ നേതാക്കളില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നുള്ളവരേക്കാള്‍ ബിജെപിയില്‍ ഇംപാക്ട് കൊണ്ടുവരുന്നത് ഈ സിപിഎം നേതാക്കളാണ്. മമതയുടെ ഭരണത്തിന് കീഴില്‍ ഇവര്‍ അടിച്ചമര്‍ത്തപ്പെട്ടതാണ് പ്രധാന കാരണം. ഇത്തവണ ബിജെപിയുടെ ജയം ഉറപ്പിക്കാന്‍ ഇവര്‍ക്ക് സാധിക്കും. ലാല്‍ട്ടു മാല്‍ എന്ന സിപിഎം നേതാവ് ഇപ്പോള്‍ ബിജെപിക്കൊപ്പമാണ്. പ്രത്യയശാസ്ത്രപരമായി ഇയാള്‍ മാറിയിട്ടില്ല. 14 വര്‍ഷത്തോളം താന്‍ സിപിഎമ്മിനൊപ്പമായിരുന്നുവെന്ന് മാല്‍ പറയുന്നു. 2003 മുതല്‍ 2017 വരെ സിപിഎമ്മിനൊപ്പം ഇയാള്‍ പ്രവര്‍ത്തിച്ചു.

1

സിപിഎമ്മിന് തൃണമൂലിനെ തടയാനാവില്ലെന്ന് മാല്‍ പറയുന്നു. അതുകൊണ്ടാണ് ബിജെപിയില്‍ ചേര്‍ന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ബിജെപി വലതുപക്ഷ പാര്‍ട്ടിയാണ്. പക്ഷേ തൃണമൂലിനെ പരാജയപ്പെടുത്താന്‍ വേറെ വഴിയില്ലെന്ന് മാല്‍ പറയുന്നു. ബിര്‍ഭൂമിലെ സുരി മണ്ഡലത്തിലാണ് ലാല്‍ട്ടു മാല്‍ താമസിക്കുന്നത്. വോട്ട് ചെയ്യുമ്പോള്‍ ബിജെപിക്കും, മനസ്സുകൊണ്ട് ഇടതുപക്ഷ നേതാവുമാണ് താന്‍ എന്ന് അദ്ദേഹം പറയുന്നു. മാലിന്റെ പിതാവും സിപിഎം പ്രവര്‍ത്തകനാണ്. എസ്എഫ്‌ഐയിലൂടെയാണ് ഇയാള്‍ വളര്‍ന്നുവന്നത്. തൃണമൂല്‍ പ്രവര്‍ത്തകര്‍ തന്നെ തല്ലാന്‍ വന്ന് കഴിഞ്ഞാല്‍ സിപിഎമ്മിന് ഒന്നും ചെയ്യാനാവില്ല. എന്നാല്‍ ബിജെപി അങ്ങനെയല്ലെന്ന് മാല്‍ പറയുന്നു.

1985 മുതല്‍ പാര്‍ട്ടിക്കൊപ്പമുള്ള രാമകൃഷ്ണ ബൗറിയാണ് മറ്റൊരാള്‍. ഇയാളും ബിജെപിക്കൊപ്പമാണ്. പാര്‍ട്ടി കുടുംബം കൂടിയാണ് ഇയാള്‍ക്കുള്ളത്. ബിജെപിയെ കുറിച്ചുള്ള അഭിപ്രായം മാറിയിട്ടില്ലെന്ന് രാമകൃഷ്ണ പറയുന്നു. പാര്‍ട്ടിയില്‍ വിദ്യാഭ്യാസം എന്ന് പറയുന്നത് ഇല്ല. ആശയപരമായി അവരോട് യോജിപ്പില്ല. പക്ഷേ തൃണമൂലിനെ വീഴ്ത്തിയില്ലെങ്കില്‍ നിലനില്‍പ്പില്ലെന്ന് രാമകൃഷ്ണ പറയുന്നു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ ഈ പ്രവര്‍ത്തകരെല്ലാം കൂട്ടത്തോടെ സിപിഎമ്മില്‍ എത്തുമെന്ന് രാമകൃഷ്ണ വ്യക്തമാക്കി. അധികാരമല്ല, തൃണമൂലിനെ പുറത്താക്കുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറയുന്നു.

അതേസമയം നേതാക്കള്‍ സിപിഎമ്മിലേക്ക് മടങ്ങുമെന്നത് പെരുപ്പിച്ച് പറയുന്നതാണെന്ന് ബിജെപി നേതാക്കള്‍ പറയുന്നു. 2011ല്‍ ഇടതുപക്ഷം തോറ്റതോടെ പല നേതാക്കളെയും പുറത്ത് കാണാനില്ലായിരുന്നു. ജില്ലാ തലത്തില്‍ പോലും നേതാക്കള്‍ വീടുകളില്‍ ഒളിച്ചു. ഇതോടെയാണ് ഇടതുപക്ഷത്തിന് പ്രതിപക്ഷത്തിരിക്കാനാവില്ലെന്ന് പ്രവര്‍ത്തകര്‍ക്ക് മനസ്സിലായതെന്ന് നേതാക്കള്‍ പറയുന്നു. പല പാര്‍ട്ടി ഓഫീസുകളും മമത പിടിച്ചെടുത്തു. നേതാക്കള്‍ക്ക് പുറത്തിറങ്ങാനാവാത്ത അവസ്ഥയായിരുന്നുവെന്ന് ഇവര്‍ പറയുന്നു. മമത പ്രതിപക്ഷത്തിന്റെ കഥ കഴിച്ചെന്ന് രാഷ്ട്രീയ നിരീക്ഷകരും പറയുന്നു. 2016ല്‍ ബിജെപി ശക്തമായതോടെ എല്ലാവരും അങ്ങോട്ട് പോയെന്ന് മാല്‍ പറഞ്ഞു.

കര്‍ഷക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം, വെസ്റ്റേണ് പെരിഫറല്‍ എക്‌സ്പ്രസ് വേ തടഞ്ഞ് കര്‍ഷകര്‍

ഹിന്ദു വോട്ടര്‍മാര്‍ കാര്യമായി തന്നെ ബിജെപിയെ ആശ്രയിച്ചു. ഇടതിന്റെ വോട്ടുബാങ്കാണ് ബിജെപിയെ വളര്‍ത്തിയത്. നിശബ്ദമായി ബിജെപിക്ക് വോട്ട് ചെയ്യുക എന്ന തന്ത്രമാണ് ഇടത് നേതാക്കള്‍ സ്വീകരിച്ചത്. 2019ല്‍ 40.6 ശതമാനത്തിലേക്ക് ബിജെപിയുടെ വോട്ട് ശതമാനം കൂടി. 21.9 ശതമാനം വോട്ട് ഇടതിന് നഷ്ടമായി. 2019ല്‍ ബിജെപി ജയിച്ചതോടെ പല ഇടതുപക്ഷത്തിന്റെ ഓഫീസുകളും ബംഗാളില്‍ തുറക്കുകയും ചെയ്തു. നേരത്തെ ബുദ്ധദേവ് ഭട്ടാചാര്യ ഇതിനെ എതിര്‍ത്തിരുന്നു. പക്ഷേ ഇടത് പ്രവര്‍ത്തകര്‍ ചെയ്യുന്നത് കനാല്‍ വെട്ടിത്തുറന്ന് അതിലേക്ക് മുതലയെ കൊണ്ടുവരുന്നത് പോലെയാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.

വേറിട്ട ലുക്കില്‍ നടി ശ്രീമുഖി, ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+