ബിജെപിയെ തൃണമൂല്‍ 'വിഴുങ്ങുന്നു': ആറാമത്തെ എംഎല്‍എയും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
കൊല്‍ക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ബിജെപിക്ക് കനത്ത പ്രഹരങ്ങളാണ് ബംഗാളില്‍ നേരിടേണ്ടി വരുന്നത്. അടുത്തി പാര്‍ട്ടിയിലേക്ക് വന്ന പ്രമുഖ നേതാക്കളില്‍ പലരും തൃണമൂലിലേക്ക് മടങ്ങുന്നതാണ് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത്. 5 എംഎല്‍എമാരാണ് ഇതിനോടകം തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിയത്. ഇപ്പോഴിതാ ആറാമത്തെ എംഎല്‍എയും ബിജെപിയെ ഉപേക്ഷിച്ച് തൃണമൂലില്‍ ചേര്‍ന്നിരിക്കുകയാണ്.
വടക്കൻ ബംഗാളിലെ റായ്ഗഞ്ചിൽ നിന്നുള്ള പാർട്ടിയുടെ എംഎൽഎ കൃഷ്ണ കല്യാണിയാണ് ബുധനാഴ്ച മമതയുടെ തട്ടകത്തിലേക്ക് മടങ്ങിയത്. കഴിഞ്ഞ മാസം മുൻ കേന്ദ്രമന്ത്രിയും പാർട്ടി എംപിയുമായ ബാബുൽ സുപ്രിയോയും ടി എം സിയിലേക്ക് മാറിയിരുന്നു.

പാര്‍ട്ടി വിട്ട് വന്ന കൃഷ്ണ കല്യാണി ബിജെപിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് നടത്തിയത്. ബി ജെ പിയിൽ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ഇടമില്ല. ഗൂഢാലോചന മാത്രമേയുള്ളൂ. വെറും ഗൂഢാലോചന കൊണ്ട് നിങ്ങൾക്ക് ഒരു തിരഞ്ഞെടുപ്പിൽ വിജയിക്കാനാവില്ല. തെരഞ്ഞെടുപ്പിൽ വിജയിക്കണമെങ്കിൽ വികസനം വേണമെന്നും കൊൽക്കത്തയിലെ ഒരു ഹോട്ടലിൽ സംഘടിപ്പിച്ച സ്വീകരണച്ചടങ്ങില്‍ അദ്ദേഹം പറഞ്ഞു.
ദിലീപിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കാവ്യാ മാധവനും മീനാക്ഷിയും; ഞെട്ടിച്ച് ദുല്‍ഖറും

ബി ജെ പി സംസ്ഥാന അധ്യക്ഷൻ സുകാന്ത മജുംദാർ, മുൻ കേന്ദ്രമന്ത്രിയും റായ്ഗഞ്ച് എംപിയുമായ ദേബശ്രീ ചൗധരി എന്നിവരുൾപ്പെടെയുള്ള മുതിർന്ന നേതാക്കൾക്കെതിരെ പരസ്യമായി വിമര്‍ശനം ഉന്നയിച്ചതിന് കൃഷ്ണയ്ക്ക് പാർട്ടി കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതേ തുടര്‍ന്ന് ബിജെപിയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുന്നതായി ഒക്ടോബർ ഒന്നിന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

പാര്‍ട്ടി വിട്ട എം എല്‍ എയ്ക്ക് മറുപടിയുമായി ബി ജെ പി നേതൃത്വം രംഗത്ത് എത്തുകയും ചെയ്തിട്ടുണ്ട്. "ഇത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാഴ്ചപ്പാടാണ്. ഞാൻ അഭിപ്രായം പറയാൻ ആഗ്രഹിക്കുന്നില്ല. ഏറെക്കാലമായി പാർട്ടിയുമായി അകൽച്ചയിലാണ്. അയാൾ ഒരു ബിസിനസുകാരനാണ്. സംസ്ഥാനത്ത് അഭിവൃദ്ധിപ്പെടാൻ ഒരു വ്യവസായി എന്താണ് ചെയ്യേണ്ടതെന്ന് എല്ലാവർക്കും അറിയാം. ഭാവിയിൽ റായ്ഗഞ്ചിലെ ജനങ്ങൾ അദ്ദേഹത്തിന് ഉചിതമായ മറുപടി നൽകും''- ബി ജെ പി നേതാവ് മജുംദാർ പറഞ്ഞു.

മറ്റൊരു ബി ജെ പി നേതാവ് ഫിറോസ് കമാൽ ഗാസി എന്ന ബാബു മാസ്റ്ററും പാർട്ടി വിട്ടിട്ടുണ്ട്. നേരത്തെ പ്രമുഖ ടി എം സി നേതാവും നോർത്ത് 24 പർഗാനാസിലെ ബസിർഹട്ടിൽ നിന്നുള്ള ശക്തനുമായ അദ്ദേഹം നിയമസബാ തിരഞ്ഞെടുപ്പിന് മുന്‍പ് ബിജെപിയിൽ ചേരുകയായിരുന്നു. എന്നാല്‍ ബിജെപി വിട്ട് തിരികെ തൃണമൂൽ കോൺഗ്രസിലേക്ക് മടങ്ങാന്‍ തീരുമാനിച്ച അദ്ദേഹം പാര്‍ട്ടി അധ്യക്ഷ മമതാ ബാനർജിയോട് പരസ്യമായി മാപ്പ് പറയുകയും ചെയ്തു.

നിരവധി ബി ജെ പി നേതാക്കൾ ടി എം സിയിൽ ചേരാൻ തയ്യാറാണെന്നും എന്നാൽ തങ്ങള്‍ എല്ലാവർക്കുമായി പാര്‍ട്ടിയുടെ വാതിലുകൾ തുറന്നിട്ടില്ലെന്നുമാണ് തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയും മമത ബാനർജിയുടെ അനന്തരവനുമായ അഭിഷേക് ബാനർജി അടുത്തിടെ വ്യക്തമാക്കിയത്. "ഞങ്ങൾ എല്ലാവര്‍ക്കുമായി വാതിൽ തുറക്കുന്നതിന്റെ, അടുത്ത ദിവസം ബിജെപി പശ്ചിമ ബംഗാളിൽ തുടച്ചുനീക്കപ്പെടും,"- എന്നായിരുന്നു ഒരു പൊതു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് അഭിഷേക് ബാനര്‍ജി കഴിഞ്ഞയാഴ്ച പറഞ്ഞത്.












Click it and Unblock the Notifications