കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

300 ബിജെപി പ്രവര്‍ത്തകരെ പൂട്ടി മമത സര്‍ക്കാര്‍..ബംഗാളില്‍ സംഘര്‍ഷം.. അറസ്റ്റ്

  • By
Google Oneindia Malayalam News

Recommended Video

cmsvideo
ബിജെപി പ്രവര്‍ത്തകരെ പൂട്ടി മമത സര്‍ക്കാര്‍ | Oneindia Malayalam

പശ്ചിമബംഗാളില്‍ വിജയ് സങ്കല്‍പ് റാലി നടത്താനിറങ്ങിയ ബിജെപി പ്രവര്‍ത്തകരെ പൂട്ടി മമ്ത സര്‍ക്കാര്‍. ഞായറാഴ്ച റാലി നടത്താന്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. നിരോധനം ലംഘിച്ച് റാലിയുമായി തെരുവിലിറങ്ങിയ പ്രവര്‍ത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

mamthabjp-155167565

സ്കൂളുകളില്‍ വാര്‍ഷിക പരീക്ഷ നടക്കുന്നതിനാല്‍ ഞായറാഴ്ച ബിജെപിയുടെ മോട്ടോര്‍ സൈക്കിള്‍ റാലിക്ക് സംസ്ഥാനത്ത് അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ ഗോല്‍ട്ടോറില്‍ ബിജെപി പ്രവര്‍ത്തകര്‍ പോലീസ് തീര്‍ത്ത ബാരിക്കേഡുകള്‍ തകര്‍ത്തു. ഇതോടെ ബിജെപി പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ പോലീസിനും പരിക്കേറ്റു.

അസ്നോളില്‍ പോലീസിന് നേരെ കല്ലെറിഞ്ഞ ബിജെപി പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാനായി പോലീസ് ലാത്തി വീശി. സംഭവത്തില്‍ 10 ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. അര്‍മബാഗ്, കൊല്‍ക്കത്ത എന്നിവിടങ്ങളിലും ബിജെപി പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു.

നേരത്തേയും സംസ്ഥാനത്ത് റാലി നടത്താനുള്ള ബിജെപി നീക്കത്തെ മുഖ്യമന്ത്രി മമതാ ബാനര്‍ജി തടഞ്ഞിരുന്നു. ആദ്യം രഥയാത്ര നടത്താനിരുന്ന അമിത് ഷാ പദ്ധതിയെ കലാപമുണ്ടാകുമെന്ന് ചൂണ്ടിക്കാണിച്ചാണ് മമത് സര്‍ക്കാര്‍ പൊളിച്ചത്. ഇത് കോടതി കയറിയെങ്കിലും കാര്യമുണ്ടായില്ല. പിന്നീട് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് റാലി നടത്താന്‍ ഒരുങ്ങിയപ്പോഴും തൃണമൂല്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു.

English summary
West Bengal: BJP workers clash with police over bike rallies, 300 arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X