കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടവേളക്ക് ശേഷം തഥഗത പശ്ചിമബംഗാളില്‍; ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി?

Google Oneindia Malayalam News

കൊല്‍ക്കത്ത: രാഷ്ട്രീയത്തിലെ ഇടവേള അവസാനിപ്പിച്ച് സജീവരാഷ്ടീയത്തിലേക്ക് തിരിച്ചുവരാനൊരുങ്ങുകയാണ് തഥഗത റോയ്. മേഘാലയ ഉള്‍പ്പെടെ മൂന്ന് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ മുന്‍ ഗവര്‍ണറായിരുന്ന റോയ് തന്റെ പഴയ തട്ടകമായിരുന്ന പശ്ചിമ ബംഗാളിലേക്ക് തന്നെ മടങ്ങിയെത്തുന്നതെന്നാണ് സൂചന. ഞായാറാഴ്ച്ച കൊല്‍ക്കത്തിയെത്തിയ തഥഗതയുടെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ചാണ് ഉയരുന്ന പ്രധാന ചര്‍ച്ച.

നിയമസഭയ്ക്ക് പുറത്ത് പ്രതിഷേധിച്ച് ബിജെപി, കെ സുരേന്ദ്രൻ അടക്കമുളള നേതാക്കൾ അറസ്റ്റിൽനിയമസഭയ്ക്ക് പുറത്ത് പ്രതിഷേധിച്ച് ബിജെപി, കെ സുരേന്ദ്രൻ അടക്കമുളള നേതാക്കൾ അറസ്റ്റിൽ

 തഥഗത റോയ്

തഥഗത റോയ്

2002 മുതല്‍ 2006 വരെ പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷനായിരുന്ന തഥഗത 2002-15 വരെയുള്ള കാലഘട്ടത്തില്‍ ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗം കൂടിയായിരുന്നു. ബംഗാളില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ആരെത്തുമെന്നുള്ള സാധ്യത ചര്‍ച്ചചെയ്യുന്നതിനെയാണ് തഥഗതയുടെ വരവ്. ഇത് ചില സൂചനകളിലേക്ക് കൈചൂണ്ടുന്നതാണ്.

രാഷ്ട്രീയ സാഹചര്യം

രാഷ്ട്രീയ സാഹചര്യം

ബംഗാളിലെ രാഷ്ട്രീയ അന്തരീക്ഷം മാറിയിരിക്കുകയാണ്. റോയ് നേതൃത്വത്തില്‍ ഉണ്ടായിരുന്ന കാലത്ത് ഇവിടെ ബിജെപിക്ക് 5 ശതമാനം വോട്ടര്‍മാരുടെ പിന്തുണ മാത്രമാണുണ്ടായിരുന്നത്. എന്നാല്‍ 2019 ലെ ലോകസ്ഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ നേട്ടം അത്ഭുതകരമാണ്. അധ്യക്ഷന്‍ ദീലീപ് ഘോഷിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ 42 പാര്‍ലമെന്ററി സീറ്റില്‍ 18 ഉം ബിജെപി നേടി. ഇത്തരമൊരു നേട്ടം ബിജെപി നേടുമ്പോള്‍ ചില സങ്കീര്‍ണ്ണതകള്‍ കൂടിയുണ്ട്.

Recommended Video

cmsvideo
കോണ്‍ഗ്രസിനെ നയിക്കാന്‍ പുതിയ അധ്യക്ഷന്‍ | Oneindia Malayalam
 ഭിന്നത

ഭിന്നത

റോയിയുടെ വരവ് സംസ്ഥാന നേതൃത്വത്തില്‍ ഭിന്നതയുണ്ടാക്കുമോയെന്നത് സംശയിക്കേണ്ടിയിരിക്കുന്നു. പല വിഷയങ്ങളിലും തന്റെ തീവ്ര വലതുപക്ഷ അഭിപ്രായങ്ങള്‍ പറഞ്ഞും ദിലീപ് ഘോഷിനെതിരെ പരസ്യമായി രംഗത്തെത്തിയും റോയ് വിവാദങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. ഉത്തരേന്ത്യന്‍ സംസ്‌കാരമായ പശുവിനെ ഗോമാതാവായി ആദരിക്കുന്നതും പശുവിന്‍ പാലില്‍ സ്വര്‍ണ്ണമുണ്ടെന്ന് പറയുന്നതും ഗോമൂത്രം കൊവിഡിനെ പ്രതിരോധിക്കാം എന്നതും അടക്കമുള്ള പരാമരര്‍ശങ്ങള്‍ ബംഗാളില്‍ വിലപോവില്ലെന്ന് റോയി പറഞ്ഞിരുന്നു.

തെരഞ്ഞെടുപ്പ് നേട്ടങ്ങള്‍

തെരഞ്ഞെടുപ്പ് നേട്ടങ്ങള്‍

ദിലീപ് ഘോഷിനേയും സംസ്ഥാനത്തെ മറ്റ് ബിജെപി നേതാക്കളേയും താരതമ്യപ്പെടുത്തമ്പോള്‍ റോയിയുടെ തെരഞ്ഞെടുപ്പ് നേട്ടങ്ങള്‍ അത്ര ശ്രദ്ധേയവുമല്ല. 2009 ല്‍ നോര്‍ത്ത് കൊല്‍ക്കത്തയില്‍ നിന്നും 2015 ല്‍ സൗത്ത് കൊല്‍ക്കത്തയില്‍ നിന്നും ലോക്‌സഭയെ പ്രതിനിധീകരിച്ച് മത്സരിച്ച റോയ് കടുത്ത പരായജം നേരിടുകയായിരുന്നു. പിന്നീട് 2015 ല്‍ ബിജെപി ത്രിപുര ഗവര്‍ണര്‍ സ്ഥാനം നല്‍കിയപ്പോള്‍ സജീവ രാഷ്ട്രീയം ഉപേക്ഷിക്കുകയും ചെയ്തു.

 ദിലീപ് ഗോഷ്

ദിലീപ് ഗോഷ്

നിലവില്‍ അദ്ദേഹത്തിന് നഷ്ടപ്പെട്ടയിടം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് തഥഗത. എന്നാല്‍ ഇതിനകം തന്നെ ദിലീപ് ഘോഷ് തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു.തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് പുറമേ 2018 ല്‍ ബിജെപി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 40 ശതമാനവും 2014 ല്‍ 17 ശതമാനവും വോട്ട് നേടിയെന്നത് ദിലീപ് ഗോഷിന് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതാണ്. ദിലീപ് അഴിമതിക്കെതിരാണ് എന്ന തരത്തില്‍ സ്വന്തം പ്രശസ്തി ഉയര്‍ത്തുന്നത് കൂടിയാണ് ഇവിടെ ആരംഭിച്ച പ്രചരണണം.

 ഉയരുന്ന പേരുകള്‍

ഉയരുന്ന പേരുകള്‍

തഥഗതക്കും ദിലീപ് ഘോഷിനും പുറമേ മുകുള്‍ റോയിയും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വം പ്രതീക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം സംസ്ഥാന ബിജെപി ഇന്‍ചാര്‍ജ് കൈലാഷ് വിജയ് വര്‍ഗിയ കൊല്‍കത്തയിലേക്ക് എത്തിയത് റോയ്ക്ക് കരുത്താണ്. ഇരുവരും തമ്മില്‍ ബന്ധപ്പെട്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മമതയുടെ വിശ്വസ്തരില്‍ ഒരാളായ മുകുള്‍ റോയ് തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുകയായിരുന്നു. പിന്നാലെ നിരവധി ടിഎംസി നേതാക്കളും ബിജെപില്‍ ചേക്കേറിയിരുന്നു.

അനിശ്ചിതത്വം

അനിശ്ചിതത്വം

തെരഞ്ഞെടുപ്പ് അടുക്കുന്തോറും മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ബിജെപിയില്‍ വടം വലിയാണ്. മമതക്കെതിരെ ശക്തമായ പ്രതിരോധം സൃഷ്ടിക്കാന്‍ ബിജെപിയില്‍ നിന്നും മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്നത് ആരാണെന്നതില്‍ പാര്‍ട്ടിയില്‍ അനിശ്ചിതത്വം തുടരുകയാണ്.

English summary
west bengal election 2020: Is Thathagatha Roy the Chief Ministerial candidate 0f West Bengal bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X