Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഡബ്ല്യു' മാറ്റി 'ബി' ആക്കാനുറച്ച് മമത ബാനര്‍ജി; മന്ത്രിസഭയുടെ അംഗീകാരം

കൊല്‍ക്കത്ത: ബംഗ്ലാദേശിന്റെ പേരുമാറ്റാന്‍ തീരുമാനമായി. മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് സംസ്ഥാനത്തിന്റെ പേര് മാറ്റാന്‍ മുന്‍കൈ എടുത്തത്. ബംഗാള്‍ മന്ത്രിസഭ തീരുമാനം അംഗീകരിക്കുകയും ചെയ്തു.

എല്ലാ മേഖലകളിലും പശ്ചിമ ബംഗാളിനെ പ്രഥമ സ്ഥാനത്തെത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പേര് മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. പശ്ചിമ ബംഗാള്‍ അക്ഷരമാല ക്രമത്തില്‍ ഏറ്റവും താഴെ നില്‍ക്കുന്ന സംസ്ഥാനമാണ്. അതുകൊണ്ട് തന്നെ അടുത്തിടെ നടന്ന സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുന്നതിന് അവസാന ഊഴം വരെ കാത്തുനില്‍ക്കേണ്ടി വന്ന മമതയെ ചൊടിപ്പിച്ചിരുന്നു.

Mamata Banerjee

പ്രസ്തുത പേരുമാറ്റത്തിന് ഇത് ഒരു കാരണമാണെന്നും സൂചനയുണ്ട്. ബൊംഗൊ, ബംഗ്ലാ തുടങ്ങിയ പേരുകളാണ് പട്ടികയിലുള്ളത്. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭ യോഗം ചേരുന്നുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷമുള്ള ബംഗാള്‍ നിയമസഭയില്‍ അംഗീകാരം കിട്ടുമെന്നത് ഉറപ്പാണ്.

ആഗസ്ത് 26ന് സര്‍വ്വകക്ഷി യോഗം ചേരുന്നുണ്ട്. എല്ലാ പാര്‍ട്ടി നേതാക്കളും ചര്‍ച്ചചെയ്യുമെന്ന് ബംഗാള്‍ വിദ്യാഭ്യാസ മന്ത്രി പാര്‍ഥ ചാറ്റര്‍ജി പറഞ്ഞു. സംസ്ഥാനത്തിന്റെ പാരമ്പര്യവും താല്‍പര്യവും കണക്കിലെടുത്താണ് പേരുമാറ്റാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+