രണ്ട് എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചാല്‍ കര്‍ണാടകത്തില്‍ എന്ത് സംഭവിക്കും; കുമാരസ്വാമി പറയുന്നു...
Recommended Video

ബെംഗളൂരു: രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ കര്‍ണാടകത്തിലെ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിരിക്കുന്നു. നാഗേഷ്, ആര്‍ ശങ്കര്‍ എന്നിവരാണ് പിന്തുണ പിന്‍വലിച്ചതായി കാണിച്ച് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയത്. ഇവര്‍ മുംബൈയിലെ ഹോട്ടലില്‍ ബിജെപി നേതാക്കളുടെ നിയന്ത്രണത്തിലാണെന്നാണ് വിവരം.

രണ്ടു എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചാല്‍ എന്താണ് സംഭവിക്കുക. ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്ന് മുഖ്യമന്ത്രി കുമാരസ്വാമി പറയുന്നു. തനിക്ക് ഇപ്പോള്‍ ആശ്വാസമായെന്നും അദ്ദേഹം പറഞ്ഞു. എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു കുമാരസ്വാമി.
224 അംഗ നിയമസഭയാണ് കര്‍ണാടകത്തില്‍. ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിക്ക് 104 അംഗങ്ങളുണ്ട്. കോണ്‍ഗ്രസിന് 80ഉം സഖ്യകക്ഷിയായ ജെഡിഎസിന് 37 ഉം അംഗങ്ങളുണ്ട്. രണ്ടു സ്വതന്ത്രരും ഒരു ബിഎസ്പി അംഗവും കൂടി ചേര്‍ന്നതാണ് നിയമസഭ.
സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമുള്ള അംഗബലം 113 ആണ്. കോണ്‍ഗ്രസിനും ജെഡിഎസിനുമായി 117 അംഗങ്ങളുടെ പിന്തുണയുണ്ട്. കുമാരസ്വാമി സര്‍ക്കാര്‍ നിലനില്‍ക്കാന്‍ ഈ അംഗബലം മതി. എന്നാല്‍ നേരത്തെയുണ്ടായിരുന്ന ബലം കുറഞ്ഞുവെന്നതാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. കാരണം ഇനി അഞ്ച് അംഗങ്ങള്‍ കൂടി പിന്തുണ പിന്‍വലിച്ചാല്‍ സര്‍ക്കാര്‍ വീഴും. ചില കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയുടെ വലയിലാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഇനി എന്ത് സംഭവിക്കുമെന്ന് അറിയാന്‍ കാത്തിരിക്കണം. നിലവിലെ സാഹചര്യത്തില്‍ കുമാരസ്വാമി സര്‍ക്കാരിന് ഭീഷണിയില്ല.
എണ്ണത്തിന് എന്തു സംഭവിക്കും. ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. ഇപ്പോള്‍ എനിക്ക് പൂര്‍ണ ആശ്വാസമാണ്. എന്റെ ശക്തി എനിക്കറിയാം. എന്താണ് മാധ്യമങ്ങളില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി വരുന്നത്. അതെല്ലാം ഞാന്‍ ആഘോഷിക്കുകയാണെന്നും കുമാരസ്വാമി പറഞ്ഞു.












Click it and Unblock the Notifications