ഒരു വെടിക്ക് രണ്ട് പക്ഷി; ഹാര്‍ദിക്കിലൂടെ ബിജെപി ഉന്നമിടുന്നത്
ന്യൂഡല്‍ഹി: ഒരുകാലത്ത് ഗുജറാത്തില്‍ ബിജെപിയെ നിന്നനില്‍പ്പിന് വിറപ്പിച്ച യുവാവ്, ബിജെപിക്ക് കടുത്ത വെല്ലുവിളിയായി ഉയര്‍ന്നുവരികയും കോണ്‍ഗ്രസിന്റെ നട്ടെല്ലായി മാറുകയും ചെയ്ത നേതാവ്, ആ ഹാര്‍ദിക് പട്ടേല്‍ ഇന്ന് ആര്‍ക്കെതിരെയാണോ താന്‍ നിലകൊണ്ടിരുന്നത് അവര്‍ക്കൊപ്പം ചേരുകയാണ്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ 'ജനറല്‍ ഡയര്‍' എന്ന് വിളിച്ച അതേ ഹാര്‍ദിക് പട്ടേല്‍ തന്നെയാണ് ഇന്ന് ബിജെപിയെ പുകഴ്ത്തി രംഗത്തുവന്നിരിക്കുന്നത്. ബിജെപി തനിക്ക് 1,200 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് ആരോപിച്ച് ഒരിക്കല്‍ അദ്ദേഹം രംഗത്തുവന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഹാര്‍ദിക് തന്റെ നയങ്ങളില്‍ ഒരു യു-ടേണില്‍ എടുത്തിരിക്കുകയാണ്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള തീരുമാനം ഉള്‍പ്പെടെയുള്ള ബിജെപി സര്‍ക്കാരിന്റെ തീരുമാനങ്ങളെ പട്ടേല്‍ ഇപ്പോള്‍ പ്രശംസിക്കുകയാണ്. കോണ്‍ഗ്രസിനെ 'ഹിന്ദു വിരുദ്ധം' എന്നും 'ഗുജറാത്ത് വിരുദ്ധം' എന്നും വിളിക്കാന്‍ ഹാര്‍ദിക് തയ്യാറായി.
നമിത ഇത് എങ്ങോട്ടാ....പുതിയ ചിത്രം പങ്കുവെച്ച് താരം ചോദ്യവുമായി ആരാധകർ

ഗുജറാത്തില്‍ ബിജെപിക്ക് കടുത്ത വെല്ലുവിളിയായിരുന്നു ഹാര്‍ദിക്. ഒബിസി നേതാവ് അല്‍പേഷ് താക്കൂറിന് ശേഷം, 2017ല്‍ ഭരണകക്ഷിയെ പരാജയത്തിലേക്ക് ആപത്കരമായി എത്തിച്ച മൂന്ന് യുവ തുര്‍ക്കികളില്‍ ഒരാള്‍. 1995ല്‍ ഗുജറാത്തില്‍ അധികാരത്തിലെത്തിയതിന് ശേഷം ബിജെപിയെ ഇരട്ട അക്കത്തിലേക്ക് ചുരുക്കുന്നതിന് ഹാര്‍ദികിന്റെ ഇടപെടല്‍ കാരണമായി.

2015 ജൂലൈയില്‍ പാട്ടിദാര്‍ വിഭാഗത്തിന് സംവരണം ആവശ്യപ്പെട്ട് ആരംഭിച്ച ഹാര്‍ദിക് പട്ടേലിന്റെ ശക്തമായ പ്രക്ഷോഭമാണ് ഗുജറാത്തിലെ ആദ്യ വനിതാ മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലിന് തിരിച്ചടിയായത്. 2016 ജൂലൈയില്‍ ഉന പട്ടണത്തില്‍ ദളിതര്‍ക്കെതിരെ നടന്ന ഞെട്ടിക്കുന്ന അതിക്രമം ഈ ഇത് വേഗത്തിലാക്കുകയും ജിഗ്‌നേഷ് മേവാനിയുടെ ഉയര്‍ച്ചയ്ക്ക് വഴിയൊരുക്കുകയും ചെയ്തു. ഈ ഒരു ഘട്ടത്തിലാണ് അല്‍പേഷ് താക്കൂര്‍ ഉയര്‍ന്നുവന്നത്. പാട്ടിദാര്‍, ഒബിസി, ദളിതര്‍ എന്നിവരെ ഒരൊറ്റ പ്ലാറ്റ്ഫോമില്‍ സംയോജിപ്പിക്കാന്‍ കോണ്‍ഗ്രസിന് അതുല്യമായ അവസരം നല്‍കി - ഇത് ഗുജറാത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ തന്നെ അപൂര്‍വ്വ സംഭവമായി.

ഒരുപക്ഷേ ഹാര്‍ദികിന്റെ അത്ര വെല്ലുവിളിയല്ല ജിഗ്നേഷ് മേവാനി ബിജെപിക്ക്. ഗുജറാത്തില്‍ 7 ശതമാനം ദളിത് വോട്ടുകള്‍ മാത്രമാണ് ഉള്ളത്. 2017ല്‍ പട്ടികജാതി വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്ത 13 സീറ്റുകളില്‍ 7ലും ബിജെപി വിജയിച്ചിരുന്നു. മേവാനിയെ സ്വതന്ത്രനായി മത്സരിപ്പിക്കാന്‍ സീറ്റ് ഒഴിയേണ്ടി വന്ന വദ്ഗാമില്‍ നിന്നുള്ള വിജയി മണിഭായ് വഗേല ബിജെപിയില്‍ ചേര്‍ന്നിരുന്നു. മേവാനിക്ക് കോണ്‍ഗ്രസ് പരിഗണ കൊടുക്കുമ്പോള്‍ തനിക്ക് കോണ്‍ഗ്രസ് പരിഗണ നല്‍കുന്നില്ലെന്ന് ഹാര്‍ദിക് പരാതി പറഞ്ഞുകൊണ്ടേയിരുന്നു.2019 ല്‍ കോണ്‍ഗ്രസ് വിടും മുമ്പ് അല്‍പേഷ് താക്കൂര്‍ എന്താണോ പറഞ്ഞത് അതിന്റെ ആവര്‍ത്തനമായിരുന്നു ഹാര്‍ദിക് പറഞ്ഞുകൊണ്ടിരുന്നതും.കോണ്‍ഗ്രസിന് ഹാര്‍ദികിനെ ആവശ്യമാണ്. എന്നാല്‍ പട്ടേല്‍ വോട്ടുകള്‍ നേടാന്‍ ബിജെപിക്ക് ഹാര്‍ദികിനെ അത്രമാത്രം ആവശ്യം ഇല്ല. ഭൂരിപക്ഷം പട്ടീദാര്‍ വോട്ടര്‍മാര്‍ ഭരണകക്ഷിക്കൊപ്പമാണ്. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് 2021 ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകള്‍.

തിരഞ്ഞെടുപ്പില്‍ 31 ജില്ലാ പഞ്ചായത്തുകളും ബിജെപി പിടിച്ചെടുത്തു, കോണ്‍ഗ്രസ് ഒന്നും നേടാനായില്ല. 2015-ല്‍ പട്ടീദാര്‍ പ്രക്ഷോഭത്തിന്റെ നിഴലില്‍ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ 30 ജില്ലാ പഞ്ചായത്തുകളില്‍ 24 എണ്ണത്തിലും കോണ്‍ഗ്രസ് വിജയിച്ചു. 2015ല്‍ ഹാര്‍ദിക്കിന്റെ പാട്ടിദാര്‍ പ്രക്ഷോഭം ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയത് ഗുജറാത്തിലെ ഗ്രാമപ്രദേശങ്ങളിലാണ്. അല്‍പേഷ് താക്കൂറിന്റെ പക്കല്‍ പ്രയോഗിച്ച അതേ തന്ത്രം ഉപയോഗിച്ച് ഹാര്‍ദിക്കിനെ നിര്‍വീര്യമാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നാണ് വൃത്തങ്ങള്‍ അവകാശപ്പെടുന്നത്. 2017ല്‍ രാധന്‍പൂരില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ച താക്കൂര്‍, തുടര്‍ന്നുള്ള ഉപതിരഞ്ഞെടുപ്പില്‍ അതേ സീറ്റില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ തോറ്റു. നിലവില്‍ തനിക്കെതിരായ ക്രിമിനല്‍ കേസുകള്‍ ഇല്ലാതാകുമെന്ന പ്രതീക്ഷയിലാണ് പട്ടേല്‍ ബിജെപിയില്‍ ചേരുന്നത്, വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കാനും എംഎല്‍എയാവാന്‍ കഴിയുമെന്നും ഹാര്‍ദി ആഗ്രഹിക്കുന്നുണ്ട്.












Click it and Unblock the Notifications