ദീപാവലി ആഘോഷങ്ങള്‍ എത്ര ദിവസം? ദീപാവലിയെക്കുറിച്ച് അറിയേണ്ടതെല്ലാം
ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി. തിന്മയ്‌ക്കെതിരെ നന്മ നേടിയ വിജയമായാണ് ദീപാവലിയെ കണക്കാക്കുന്നത്. ഇരുട്ടിന് മേല്‍ വെളിച്ചവും നിരാശയ്ക്കെതിരെ പ്രതീക്ഷയും നേടിയെടുക്കുന്നതിനായാണ് ഹിന്ദുക്കള്‍ ദീപാവലി ആഘോഷിക്കുന്നത്. ദീപാവലിയോട് അനുബന്ധിച്ച് നിരവധി ഐതിഹ്യങ്ങളാണ് ഹിന്ദുവിശ്വാസപ്രകാരം ഉള്ളത്.
ശ്രീകൃഷ്ണനാല്‍ നരകാസുരന്‍ അടക്കമുള്ള അസുരന്മാരുടെ വധം, രാവണനെ വധിച്ചതിന് ശേഷം ശ്രീരാമന്റെ അയോധ്യയിലേക്കുള്ള വരവ്, ബാലിയെ പരാജയപ്പെടുത്തിയ വാമനന്‍ എന്നിങ്ങനെയുള്ള സംഭവങ്ങളും ദീപാവലി അടയാളപ്പെടുത്തുന്നു. ദീപാവലി ദിനത്തില്‍ വിശ്വാസികള്‍ വീടുകളിലും ഓഫീസുകളിലും ലക്ഷ്മീ പൂജ നടത്താറുമുണ്ട്.

ലക്ഷ്മി ദേവിയെ സ്തുതിച്ച് ഐശ്വര്യവും സമ്പത്തും നല്‍കി അനുഗ്രഹിക്കണമെന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. രാജ്യത്തെ മിക്ക സ്ഥലങ്ങളിലും ദീപാവലി അഞ്ച് ദിവസമാണ് ആഘോഷിക്കുന്നത്. ധന്‍തേരസില്‍ ആരംഭിച്ച് ഭയ്യാ ദൂജില്‍ അവസാനിക്കുന്നതാണ് ഉത്സവകാലം. എന്നിരുന്നാലും, ദൃക് പഞ്ചാംഗ പ്രകാരം, മഹാരാഷ്ട്രയില്‍, ഗോവത്സ ദ്വാദശിയില്‍ ദീപാവലി ഒരു ദിവസം മുമ്പ് ആരംഭിക്കും.

ഈ വര്‍ഷം, ദീപാവലി ആഘോഷിക്കുന്നത് ഒക്ടോബര്‍ 24 ന് തിങ്കളാഴ്ചയാണ്. ദൃക് പഞ്ചാംഗ പ്രകാരം ലക്ഷ്മി പൂജാ മുഹൂര്‍ത്തം വൈകുന്നേരം 06:53 ന് ആരംഭിച്ച് 08:16 ന് അവസാനിക്കും. പ്രദോഷകാലം വൈകുന്നേരം 05:43 മുതല്‍ 08:16 വരെ ആണ് നീണ്ടുനില്‍ക്കുന്നത്. അമാവാസി ഒക്ടോബര്‍ 24-ന് വൈകുന്നേരം 05:27 മുതല്‍ ഒക്ടോബര്‍ 25-ന് വൈകുന്നേരം 04:18 വരെ നീണ്ടുനില്‍ക്കും.

ദീപാവലിയുടെ അഞ്ച് ശുഭദിനങ്ങള്‍ ആയി കണക്കാക്കുന്നത് ഇവയാണ്...
ഗോവത്സ ദ്വാദശി (ഒക്ടോബര്‍ 21)
മഹാരാഷ്ട്രയില്‍, ദീപാവലി ആഘോഷങ്ങള്‍ ഗോവത്സ ദ്വാദശിയോടെ ആരംഭിക്കുന്നു, ധന്‍തേരസിന് ഒരു ദിവസം മുമ്പാണ് ഇത് ആഘോഷിക്കുന്നത്. ഈ വര്‍ഷം, ഇത് ഒക്ടോബര്‍ 21 നാണ്. ഈ ദിവസം വിശ്വാസികള്‍ പശുക്കളെ ആരാധിക്കുകയും ഗോതമ്പ് ഉല്‍പന്നങ്ങള്‍ നല്‍കുകയും ചെയ്യുന്നു. ഈ ദിവസം നന്ദിനി വ്രതം എന്നും അറിയപ്പെടുന്നു.

ധന്‍തേരാസ് (ഒക്ടോബര്‍ 22)
ഒക്ടോബര്‍ 22 ശനിയാഴ്ചയാണ് ഇത്തവണ ധന്‍തോസ് പൂജ ആഘോഷിക്കുന്നത് ധന്ത്രയോദശി എന്നും അറിയപ്പെടുന്ന ധന്‍തേരസ് ദിവസമാണ് ദീപാവലി ആഘോഷങ്ങള്‍ക്ക് തുടക്കമാകുന്നത്. ഈ ദിവസം ലക്ഷ്മി ദേവിയെയും സമ്പത്തിന്റെ ദൈവമായ കുബേരനെയും വിശ്വാസികള്‍ ആരാധിക്കുന്നു.
കാളി ചൗദാസ് (ഒക്ടോബര്‍ 23)
ഒക്ടോബര്‍ 23 ഞായറാഴ്ചയാണ് കാളി ചൗദാസ് ദിവസം ആഘോഷിക്കുന്നത്. ഇത് ഭൂത് ചതുര്‍ദശി എന്നും അറിയപ്പെടുന്നു. പ്രധാനമായും ഗുജറാത്തില്‍ ചതുര്‍ദശി തിഥിയില്‍ ആണ് കാളി ചൗദാസ് ആചരിക്കുന്നത്.

ചെറിയ ദീപാവലിയും വലിയ ദീപാവലിയും (ഒക്ടോബര്‍ 24)
ചെറിയ ദീപാവലിയും വലിയ ദീപാവലിയും ഒക്ടോബര്‍ 24-ന് ആണ് വരുന്നത്. ഈ ദിവസം, ആളുകള്‍ ലക്ഷ്മി ദേവിയെ ആരാധിച്ചും, ഇരുട്ടിനെതിരെ വെളിച്ചത്തിന്റെ വിജയത്തിന്റെ അടയാളമായി വീടുകളില്‍ ദീപങ്ങള്‍ തെളിച്ചും, പുതുവസ്ത്രങ്ങള്‍ ധരിച്ചും, മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും ആഘോഷിക്കും.
ഗോവര്‍ദ്ധന്‍ പൂജ (ഒക്ടോബര്‍ 25)
ഈ വര്‍ഷം ഒക്ടോബര്‍ 25 ന് നടക്കുന്ന അന്നക്കൂത്ത് പൂജ എന്നറിയപ്പെടുന്ന ഗോവര്‍ദ്ധന്‍ പൂജയോടെയാണ് ദീപാവലി ആഘോഷങ്ങള്‍ക്ക് അവസാനമാകുന്നത്. ഈ കൃഷ്ണന്‍ ഇന്ദ്രനെ പരാജയപ്പെടുത്തി എന്നാണ് വിശ്വാസം. കാര്‍ത്തിക മാസത്തിലെ പ്രതിപാദ തിഥിയിലാണ് ആഘോഷങ്ങള്‍ ആരംഭിക്കുക.












Click it and Unblock the Notifications