Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉത്തര്‍പ്രദേശിനെ ഞെട്ടിച്ച് കൊവിഡ് കാപ്പ വകഭേദം; രണ്ട് പേരില്‍ സ്ഥിരീകരിച്ചു, എന്താണ് കാപ്പ വകഭേദം?

ലക്നൌ: കൊവിഡ് കേസുകള്‍ ദിവസേന കുറഞ്ഞുവരുന്നുണ്ടെങ്കിലും മൂന്നാം തരംഗം ഉടനുണ്ടാകുമോ എന്ന ആശങ്കയിലാണ് ഇന്ത്യ. രണ്ടാം തരംഗത്തില്‍ നിന്നും മുക്തി നേടുന്ന ഈ സമയത്ത് കൂടുതല്‍ പ്രതിരോധങ്ങള്‍ തീര്‍ത്ത് മൂന്നാം തരംഗം ഒഴിവാക്കാനാണ് രാജ്യം ഇപ്പോള്‍ ശ്രമിക്കുന്നത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ 23,000 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ ഇപ്പോഴിതാ ഇന്ത്യയില്‍ കൂടുതല്‍ വ്യാപനശേഷിയുള്ള കാപ്പ വകഭേദത്തിലെ കേസുകള്‍ സ്ഥിരീകരിച്ചെന്ന റിപ്പോര്‍ട്ടാണ് ദേശീയ മാധ്യമങ്ങള്‍ പുറത്തുവിടുന്നത്. ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ നിന്ന് ശേഖരിച്ച ചില സാമ്പിളുകളില്‍ നിന്നാണ് കാപ്പ വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. രണ്ട് പേര്‍ക്കാണ് ഇപ്പോള്‍ കാപ്പ വകഭേദത്തിലുള്ള കൊവിഡ് സ്ഥിരീകരിച്ചത്. വിശദാംശങ്ങളിലേക്ക്..

സ്വപ്നങ്ങൾക്ക് അതിരുകളുണ്ടോ ? ആദിവാസി വിഭാഗത്തിലെ ആദ്യ ഐഎഎസുകാരി ശ്രീധന്യ സുരേഷ്- നേട്ടത്തിന്റെ കഥയറിയാം

109 സാമ്പിളുകള്‍

109 സാമ്പിളുകള്‍

ഉത്തര്‍പ്രദേശിലെ കിംഗ് ജോര്‍ജ് മെഡിക്കല്‍ കോളേജില്‍ നിന്നും അയച്ച 109 സാമ്പിളുകളില്‍ നിന്നാണ് രണ്ട് പേര്‍ക്ക് കാപ്പ വകഭേദമാണെന്ന് തിരിച്ചറിഞ്ഞത്. ഇതില്‍ 107 പേര്‍ക്കും ഡെല്‍റ്റ വകദേദമാണെന്ന് ഹിന്ദുസ്ഥാന്‍ ടൈസ് റിപ്പോര്‍ട്ട് ചെയ്യുന്നു. രോഗം സ്ഥിരീകരിച്ച ഒരു രോഗിക്ക് 66 വയസുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കണക്ക്

ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കണക്ക്

ഉത്തര്‍പ്രദേശ് ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം ജൂണ്‍ മാസത്തില്‍ 3969 ആല്‍ഫ, 149 ബെറ്റ, 1 ഗാമ, 16,238 ഡെല്‍റ്റ, കാപ്പ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പുതിയ വകഭേദങ്ങള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത് ആരോഗ്യ വകുപ്പ് അധികൃതരെ ആശങ്കയിലാക്കിയിട്ടുണ്ട്.

എന്താണ് കാപ്പ വകഭേദം

എന്താണ് കാപ്പ വകഭേദം

കാപ്പ എന്നത് കൊവിഡിന്റെ പുതിയ വകഭേദമല്ല, ലോകാരോഗ്യ സംഘടനയുടെ SARS-Cov-2 ട്രാക്കുചെയ്യുന്നതിനുള്ള സൈറ്റ് അനുസരിച്ച്, കാപ്പ വേരിയന്റ് ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയത് 2020 ഒക്ടോബറിലാണ്. കാപ്പ വേരിയന്റിനെ B.1.617.1 എന്നും ഡെല്‍റ്റയെ B.1.617.2 എന്നും പ്രതിനിധീകരിക്കുന്നു.

ആശങ്കപ്പെടേണ്ടതുണ്ടോ?

ആശങ്കപ്പെടേണ്ടതുണ്ടോ?

ലോകാരോഗ്യസംഘടന നിലവില്‍ ഈ വേരിയന്റിനെ ആശങ്കയുടെ ഒരു വകഭേദമായി തരംതിരിച്ചിട്ടില്ല. ഇതിനകം ലോകമെമ്പാടുമുള്ള 30 രാജ്യങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന ലാംഡയെപ്പോലെയുള്ള ഒരു വകഭേദമാണ് കാപ്പയും. EE484Q, L452R ക എന്നീ രണ്ട് മ്യൂട്ടേഷനുകള്‍ ഉള്ളതിനാല്‍ കാപ്പയെ ഡബിള്‍ മ്യൂട്ടന്റ് വൈറസ് എന്ന് വിളിക്കുന്നു.

ഗ്ലാമറസ് ലുക്കിൽ കുടുംബവിളക്ക് താരം; ശരണ്യ ആനന്ദിന്റെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+