• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാഹുല്‍ ഗാന്ധിയുടെ മിനിമം വരുമാന പദ്ധതിയുടെ നേട്ടമെന്ത്? നിങ്ങളറിയേണ്ട കാര്യങ്ങള്‍

cmsvideo
  മിനിമം വരുമാന പദ്ധതിയുടെ നേട്ടമെന്ത്? | Oneindia Malayalam

  ദില്ലി: രാഹുലിന്റെ വിപ്ലകരമായ പ്രഖ്യാപനമായിരുന്നു പാവപ്പെട്ടവര്‍ക്കുള്ള മിനിമം വരുമാനം വാഗ്ദാനം. എന്നാല്‍ എന്താണ് ഈ പദ്ധതി, ഇതുകൊണ്ടുള്ള ഉപകാരമെന്താണ് എന്നുള്ള കാര്യങ്ങളിലൊക്കെ അവ്യക്തത കിടക്കുകയാണ്. നിരവധി പേര്‍ ഇതിനെ സ്വാഗതം ചെയ്തു. നീതി ആയോഗ് അടക്കമുള്ളവര്‍ ഇതിനെ എതിര്‍ത്തു. പക്ഷേ എന്താണ് ഈ പദ്ധതിയില്‍ ഒളിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല.

  അതേസമയം തിരഞ്ഞെടുപ്പില്‍ ഇത് നേട്ടമാകുമോ എന്നത് രാഷ്ട്രീയ വിഷയമാണ്. ബിജെപി കോണ്‍ഗ്രസിന്റെ ഈ പ്രഖ്യാപനത്തെ ഭയപ്പെടുന്നുണ്ട് എന്നതിന് തെളിവാണ് അരുണ്‍ ജെയ്റ്റ്‌ലിയുടെ വാര്‍ത്താസമ്മേളനം. ഇന്ത്യയുടെ സാമ്പത്തിക ക്രമങ്ങളെ ഇത് താളം തെറ്റിക്കുമെന്ന് സാമ്പത്തിക ശാസ്ത്രജ്ഞര്‍ ഭയക്കുന്നുണ്ട്. എന്നാല്‍ ഇതുമായി മുന്നോട്ട് പോകുമെന്നാണ് രാഹുല്‍ പറയുന്നത്.

  പദ്ധതി ഇങ്ങനെ

  പദ്ധതി ഇങ്ങനെ

  അഞ്ച് കോടി കുടുംബങ്ങള്‍ക്ക് വര്‍ഷം 72000 രൂപ ബാങ്ക് അക്കൗണ്ടില്‍ ലഭിക്കുന്നതാണ് കോണ്‍ഗ്രസിന്റെ പദ്ധതി. ഇന്ത്യയിലെ 20 ശതമാനം പാവപ്പെട്ടവര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. ഇത് ദാരിദ്ര്യത്തിനെതിരെയുള്ള അവസാനത്തെ പോരാട്ടമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ന്യൂട്ടം ആയ് യോജന അഥവ് ന്യായ് എന്നാണ് ഇതിന്റെ പേര്. കേന്ദ്രത്തിന്റെ നിരവധി പദ്ധതികളേക്കാള്‍ ഉയര്‍ന്ന് നില്‍ക്കുന്ന പദ്ധതിയാണിത്.

  സാമ്പത്തിക ബാധ്യത ഉണ്ടാവുമോ?

  സാമ്പത്തിക ബാധ്യത ഉണ്ടാവുമോ?

  സാമ്പത്തിക ബാധ്യത രാജ്യത്തിന് ഈ പദ്ധതി നടപ്പിലാക്കുന്നതിലൂടെ ഉണ്ടാവുമോ എന്നാണ് ആശങ്ക. എന്നാല്‍ ബാധ്യത ഉണ്ടാവുമെന്ന് തെളിയിക്കാന്‍ രേഖകളൊന്നും ലഭ്യമല്ല. അതേസമയം മഹാത്മ ഗാന്ധി നാഷണല്‍ റൂറല്‍ എംപ്ലോയ്‌മെന്റ് പദ്ധതി ഇല്ലാതാവുമോയെന്ന ആശങ്ക നിലവിലുണ്ട്. പദ്ധതി നടപ്പലിക്കാന്‍ 3.6 ലക്ഷം കോടി വേണമെന്നാണ് കോണ്‍ഗ്രസിന്റെ കണക്ക്. ഇത് സര്‍ക്കാരില്‍ കൂടുതല്‍ ബാധ്യത ഉണ്ടാക്കും. ബജറ്റ് വിഹിതം വെട്ടിക്കുറയ്ക്കാന്‍ വരെ ഇത് കാരണമാകും.

  സമ്പദ് മേഖല വളരുമോ

  സമ്പദ് മേഖല വളരുമോ

  ഇത്രയധികം പണം പാവപ്പെട്ടവരുടെ കൈവശം എത്തുമ്പോള്‍ അത് സാമ്പത്തിക മേഖലയ്ക്കാകെ ഉണര്‍വാകും. പാവപ്പെട്ട കുടുംബങ്ങള്‍ കൂടുതല്‍ പണം വിപണിയില്‍ ചെലവഴിക്കും. ഇത് വിപണിയെ വളര്‍ച്ചയിലേക്ക് നയിക്കും. ജിഡിപിയിലും കാര്യമായ വളര്‍ച്ച ഉണ്ടാവും. ഗ്രാമീണ സമ്പദ് മേഖലയില്‍ കേന്ദ്രീകരിച്ചിരിക്കുന്ന പല കമ്പനികളുടെയും വസ്തുക്കള്‍ക്ക് അപ്രതീക്ഷിതമായി ഡിമാന്റ് വര്‍ധിക്കും. പലിശ നിരക്ക് വര്‍ധിക്കുന്നതിനും ഇത് കാരണമാകും.

  രാഷ്ട്രീയ നേട്ടമാകുമോ?

  രാഷ്ട്രീയ നേട്ടമാകുമോ?

  രാഷ്ട്രീയത്തില്‍ ഇത് കോണ്‍ഗ്രസിന് നേട്ടമാകുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. പക്ഷേ നിര്‍ണായക പ്രഖ്യാപനമാണ് ഇതെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കോണ്‍ഗ്രസ് മുന്‍പ് വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ നിറവേറ്റിയിട്ടുണ്ടെന്ന് രാഹുല്‍ പറയുന്നു. രാഹുലിന്റെ പ്രഖ്യാപനം ഓഹരി വിപണിയിലും ഫലിച്ചിരുന്നു. ഇത് ബിജെപിക്ക് ഭീഷണിയാണ്. ബിജെപിയുമായി നേരിട്ട് പോരാട്ടം നടക്കുന്ന മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ഇത് പ്രചാരണ വിഷയമാക്കിയാല്‍ വന്‍ നേട്ടമുണ്ടാക്കും. കര്‍ഷകര്‍ക്കിടയില്‍ ഇത് വലിയ നേട്ടമുണ്ടാക്കും.

   പ്രശ്‌നങ്ങള്‍ എന്തൊക്കെ?

  പ്രശ്‌നങ്ങള്‍ എന്തൊക്കെ?

  പ്രധാന പ്രശ്‌നമായി പറയുന്നത്. ജോലിയൊന്നുമില്ലാത്തവര്‍ക്ക് പണം ലഭിക്കാന്‍ ഇത് സഹായകരമാകുമെന്നാണ് വിമര്‍ശനം. സാമ്പത്തികമായി ഇത് വലിയ പ്രതിസന്ധിയുണ്ടാക്കുമെന്നാണ് മറ്റൊരു ആരോപണം. എന്നാല്‍ കണക്ക് കൂട്ടിയാണ് ഇക്കാര്യം നടപ്പിലാക്കുന്നതെന്ന് രാഹുല്‍ പറയുന്നു. നിരവധി വിദഗ്ദരുടെ റിപ്പോര്‍ട്ടുകള്‍ സ്വീകരിച്ചാണ് ഇത് തയ്യാറാക്കിയത്. തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം കൂടുതല്‍ പ്രഖ്യാപനത്തിലേക്ക് കടക്കുമെന്നാണ് സൂചന.

  ലോക്സഭ തിരഞ്ഞെടുപ്പ് 2019

  കോണ്‍ഗ്രസിന്റെ അടുത്ത മാസ്റ്റര്‍ സ്‌ട്രോക്ക്.... പിന്നോക്ക വിഭാഗക്കാരിലെ ഭവനരഹിതര്‍ക്ക് വീട്!!

  English summary
  what is rahul gandhis nyay scheme the poor is it helpul
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X