റാണെയുടെ അറസ്റ്റില്‍ അമ്പരന്ന് ബിജെപി, കേന്ദ്ര മന്ത്രിയുടെ അറസ്റ്റിനുള്ള നടപടിക്രമങ്ങള്‍ ഇങ്ങനെ
മുംബൈ: കേന്ദ്ര മന്ത്രി നാരായണ്‍ റാണെയുടെ അറസ്റ്റില്‍ അമ്പരന്ന് നില്‍ക്കുകയാണ് ബിജെപി. ഉദ്ധവ് താക്കറെയെ തല്ലുമെന്ന പരാമര്‍ശത്തിലായിരുന്നു അറസ്റ്റ്. എന്നാല്‍ ഒരു കേന്ദ്ര മന്ത്രിയെ ഇത്ര പെട്ടെന്ന് അറസ്റ്റ് ചെയ്യാനാവുമോ. സോഷ്യല്‍ മീഡിയ മുഴുവന്‍ ഉയരുന്ന ചോദ്യങ്ങളാണിത്. എന്നാല്‍ ഇല്ല എന്നതാണ് വാസ്തവം. കേസില്‍ കോടതി ഇടപെടാന്‍ വിസമ്മതിച്ചതോടെ തന്നെ റാണെ അറസ്റ്റുണ്ടാവുമെന്ന സൂചനകള്‍ ലഭിച്ചിരുന്നു. എന്നാല്‍ അറസ്റ്റ് പല നടപടി ക്രമങ്ങളും പാലിച്ചാണ് നടന്നത്. അവ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

പാര്‍ലമെന്റ് സെഷന്‍ ചേരുന്ന സമയമല്ലെങ്കില്‍ ഒരു ക്യാബിനറ്റ് മന്ത്രിയെ ഏത് അന്വേഷണ ഏജന്‍സിക്കും അറസ്റ്റ് ചെയ്യും. ക്രിമിനല്‍ കേസ് അദ്ദേഹത്തിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടാവണം. സെക്ഷന്‍ 22 പ്രകാരം ജഡ്‌ജോ മജിസ്‌ട്രേറ്റോ രാജ്യസഭാ ചെയര്‍മാനെ അറസ്റ്റിനെ കാരണം അറിയിക്കണം. ഒപ്പം എവിടെയാണ് തടങ്കലില്‍ വെക്കുന്നതെന്നും അറിയിക്കണം. ചെയര്‍മാന്‍ ഇക്കാര്യം കൗണ്‍സിലിനെ അറിയിക്കണം. കൗണ്‍സില്‍ ചേര്‍ന്നിട്ടില്ലെങ്കില്‍ ബുള്ളറ്റിനില്‍ പ്രസിദ്ധീകരിക്കണം. ഇതുവഴി അംഗങ്ങള്‍ക്ക് വിവരങ്ങള്‍ അറിയാന്‍ സാധിക്കണം.
രാജ്യസഭാ അംഗങ്ങള്‍ക്ക് ചില പ്രിവിലേജുകളും ഉണ്ട്. സിവില്‍ കേസുകളില്‍ അറസ്റ്റില്‍ നിന്ന് അവര്‍ക്ക് രക്ഷപ്പെടാന്‍ സാധിക്കും. പാര്‍ലമെന്റ് സമ്മേളനം നടന്നുകൊണ്ടിരിക്കുമ്പോഴോ സഭ ചേരുന്നതിന് നാല്‍പ്പത് ദിവസം മുമ്പോ സഭാ സമ്മേളനം കഴിഞ്ഞ 40 ദിവസം കഴിയുന്നത് വരെയോ അറസ്റ്റ് പാടില്ല. അതേസമയം ഈ പ്രിവിലേജ് ക്രിമിനല്‍ കേസുകളില്‍ രാജ്യസഭാ അംഗങ്ങള്‍ക്ക് ലഭിക്കില്ല. കരുതല്‍ തടങ്കല്‍ കേസുകളിലും ലഭിക്കില്ല. അതേസമയം സഭാ അങ്കണത്തില്‍ അംഗങ്ങളെയോ ഇനി ഏതെങ്കിലും അപരിചിതരെയോ അറസ്റ്റ് ചെയ്യാന്‍ പാടില്ല. അറസ്റ്റ് വേണമെങ്കില്‍ ചെയര്‍മാന്റെയോ സ്പീക്കറുടെയോ മുന്‍കൂര്‍ അനുമതി വേണം. ആഭ്യന്തര മന്ത്രാലയം നിയമപ്രകാരമായിരിക്കും ഇത്.
സഭ ചേരുന്നില്ലെങ്കിലോ ചേരുന്നുണ്ടെങ്കിലോ അനുമതിയില്ലാതെ പാര്‍ലമെന്റ് അങ്കണത്തില്‍ അറസ്റ്റൊന്നും നടക്കില്ലെന്ന് ചുരുക്കം. സിവില്‍ കേസുകള്‍ക്കും ഇത് തന്നെ ബാധകമാണ്. ഇതൊക്കെ പാലിച്ചാണ് നാരായണ്‍ റാണെയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അതിലുപരി സഭ ചേരുന്നില്ല എന്നതും അറസ്റ്റ് എളുപ്പത്തിലാക്കി. അതേസമയം റാണയെ സംരക്ഷിക്കാന്‍ തന്നെയാണ് ബിജെപിയുടെ തീരുമാനം. മഹാരാഷ്ട്ര സര്‍ക്കാര്‍ തന്നെ പേടിച്ചിരിക്കുകയാണ്. അതുകൊണ്ടാണ് അറസ്റ്റുണ്ടായിരിക്കുന്നത്. ഞാന്‍ തെറ്റായൊന്നും പറഞ്ഞിട്ടില്ല. ഞാനവിടെയുണ്ടായിരുന്നെങ്കില്‍ ഉദ്ധവിനെ തല്ലുമായിരുന്നു എന്ന് മാത്രമാണ് പറഞ്ഞതെന്നും റാണെ പറഞ്ഞു.
താന്‍ കൂടി ഭാഗമായ കേന്ദ്ര സര്‍ക്കാരുമായി പോരാടാതിരിക്കുന്നതാണ് മഹാരാഷ്ട്ര സര്‍ക്കാരിന് നല്ലത്. ഉദ്ധവിന്റെ മകന്‍ സുശാന്ത് സിംഗ് രജ്പുത് കേസിലും ദിഷാ സാലിയന്‍ കേസിലും ഭാഗമാണ്. എന്നാല്‍ ഇതുവരെ അറസ്റ്റ് ഉണ്ടായിട്ടില്ല. പക്ഷേ എന്റെ കാര്യത്തില്‍ അത് സംഭവിച്ചു. അത് തീര്‍ത്തും തെറ്റായ കാര്യമാണെന്നും റാണെ പറഞ്ഞു. എന്നാല്‍ കൂടുതലൊന്നും പറയാനില്ല. എന്നാല്‍ ഇത് ചെയ്തവര്‍ക്കെതിരെ ഉറപ്പായും നടപടിയെടുക്കുമെന്നും റാണെ വ്യക്തമാക്കി. നാലോളം എഫ്‌ഐആറുകളാണ് റാണെയ്‌ക്കെതിരെ ഫയല്‍ ചെയ്തിരിക്കുന്നത്. മഹാഡിലും താനെയിലും കേസുകളുണ്ട്. എന്നാല്‍ നിയമപരമായി നേരിടാനാണ് റാണെയുടെ തീരുമാനം.
Recommended Video
അതേസമയം നാരായണ്‍ റാണയുടെ അഭിഭാഷകര്‍ നേരത്തെ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് റദ്ദാക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ഹര്‍ജി കേള്‍ക്കാന്‍ കോടതി തയ്യാറായില്ല. നടപടികള്‍ പിന്തുടരാനാണ് കോടതിയുടെ ആവശ്യം. സ്വാതന്ത്ര്യത്തിന്റെ വര്‍ഷത്തെ കുറിച്ച് ഉദ്ധവിന് അറിയില്ല എന്നത് നാണക്കേടാണ്. പ്രസംഗത്തിനിടെ അദ്ദേഹം എണ്ണുന്നത് കണ്ടു. ഞാനവിടെയുണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും ഉദ്ധവിനെ തല്ലുമായിരുന്നുവെന്നും നാരായണ്‍ റാണെ നേരത്തെ പറഞ്ഞിരുന്നു. ഇത് പിന്നീട് വിവാദമായിരുന്നു. പിന്നീടാണ് അറസ്റ്റുണ്ടായത്.












Click it and Unblock the Notifications