കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാട്‌സാപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പണിമുടക്കി; കാരണം തിരഞ്ഞ് ഉപയോക്താക്കള്‍

Google Oneindia Malayalam News

ദില്ലി: സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് വെബ്സൈറ്റുകളായ വാട്ട്സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം, ഫെയ്സ്ബുക്ക് എന്നിവ ലോകമെമ്പാടും തിങ്കളാഴ്ച രാത്രിയോടെ പ്രവര്‍ത്തന രഹിതമായി. വാട്ട്സ്ആപ്പ് സെര്‍വര്‍ പിശക് കാണിക്കുമ്പോള്‍, ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കളുടെ ഫീഡ് പുതുക്കുന്നില്ല. ഇതോടെ ഉപയോക്താക്കള്‍ക്ക് പരസ്പരം ആശയവിനിമയം കൈമാറാന്‍ സാധിക്കാതെ ബുദ്ധിമുട്ടിലായി.

india

വാട്‌സാപ്പില്‍ അയച്ച സന്ദേശങ്ങള്‍ സെന്റ് ആവാതിരുന്നതോടെയാണ് ആപ്ലിക്കേഷന്‍ പണിമുടക്കിയതെന്ന് ഉപയോക്താക്കള്‍ക്ക് മനസിലായത്. വാ
ട്‌സാപ്പിന്റെ ഡെസ്‌ക് ടോപ്പ് വെര്‍ഷനും പ്രവര്‍ത്തനരഹിതമാണ്. ചില സാങ്കേതിക കാരണങ്ങളാല്‍ പ്രവര്‍ത്തനങ്ങളില്‍ തടസം നേരിട്ടതില്‍ ഖേദിക്കുന്നുവന്ന് ഫേസ്ബുക്ക് തങ്ങളുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച സന്ദേശത്തില്‍ വ്യക്തമാക്കി. ഫേസ്ബുക്ക് സേവനങ്ങള്‍ തടസപ്പെട്ടതിനെ കുറിച്ച് നിരവധി ആളുകള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

അതേ സമയം, സേവനം എപ്പോള്‍ പുനസ്ഥാപിക്കുമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഇന്ത്യന്‍ സമയം രാത്രി 9 മുതലാണ് ഫേസ്ബുക്കിന്റെ പ്രവര്‍ത്തനം നിലച്ചത്. ഇതോടെ ഓഹരിയിലും ഫേസ്ബുക്കിന് കനത്ത തിരിച്ചടിയാണ് സംഭവിച്ചിരിക്കുന്നത്. ഓഹരി വിപണിയില്‍ 5 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.

Recommended Video

cmsvideo
ലോകമാകെ പണിമുടക്കി വാട്‌സാപ്പും ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും | Oneindia Malayalam

ഈ വര്‍ഷം ആദ്യമായാണ് ഇത്തരത്തില്‍ ഇടിവുണ്ടായിരിക്കുന്നത്. ലോകത്തിന്റെ എല്ലാ ഭാഗത്തും ഫേസ് ബുക്കിന് കീഴിലുള്ള എല്ലാ സോഷ്യല്‍ മീഡിയ സൈറ്റുകളും പണിമുടക്കിയിട്ട് മണിക്കൂറുകളോളമായി. ഇന്ത്യയില്‍ മാത്രം 410 ദശലക്ഷം ഉപയോക്താക്കളാണ് ഫേസ്ബുക്കിനുള്ളത്. 510 ദശലക്ഷം ഉപയോക്താക്കളാണ് വാട്‌സാപ്പിനുള്ളത്. 210 ദശലക്ഷം ആളുകളാണ് ഇന്ത്യയില്‍ ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നത്.

English summary
WhatsApp, Facebook and Instagram down in India; Users searching for the cause
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X