വാട്സ്ആപ്പില്‍ നടുവിരല്‍ ഇമോജി: ഇന്ത്യക്കാരന്‍ പണി കൊടുത്തു, 15 ദിവസത്തെ സമയം അല്ലെങ്കില്‍ നടപടി!

  • Written By:
Subscribe to Oneindia Malayalam

ദില്ലി: മൊബൈല്‍ മെസേജിംഗ് ആപ്പിനെതിരെ ലീഗല്‍ നോട്ടീസുമായി അഭിഭാഷകന്‍. വാട്സ്ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള നടുവിരല്‍ ഇമോജി 15 ദിവസത്തിനുള്ളില്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് ലീഗല്‍ നോട്ടീസ്. ദില്ലിയിലെ കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന ഗുര്‍മീത് സിംഗ് എന്നയാളാണ് ഇമോജി നിയമവിരുദ്ധമാണെന്നും അശ്ലീല ആംഗ്യമാണെന്നും ഇന്ത്യയില്‍ കുറ്റമാണെന്നും ചൂണ്ടിക്കാണിച്ച് വാട്സ്ആപ്പിന് ലീഗല്‍ നോട്ടീസ് അയച്ചിട്ടുള്ളത്.

നടുവിരല്‍ കാണിക്കുന്നത് കുറ്റമെന്നതിന് പുറമേ വഴക്കില്‍ താല്‍പ്പര്യമുള്ളയാളെന്ന സൂചനയും കടന്നുകയറ്റത്തെയും സൂചിപ്പിക്കുന്നതും അശ്ലീലവുമായ ആംഗ്യമാണെന്നും അഭിഭാഷകന്‍ വാദിക്കുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354, 509 വകുപ്പുകള്‍ പ്രകാരം ഇത് സ്ത്രീകളോട് അശ്ലീല ആംഗ്യം കാണിക്കുന്നുവെന്ന ഗണത്തിലാണ് ഉള്‍പ്പെടുക. 1994ലെ ക്രിമിനല്‍ ജസ്റ്റിസ് ആക്ട് പ്രകാരം നടുവിരല്‍ കാണിക്കുന്നത് അയര്‍ലന്‍റില്‍ കുറ്റകരമാണെന്നും സിംഗ് ലീഗല്‍ നോട്ടീസില്‍ ചൂണ്ടിക്കാണിക്കുന്നു.

whatsap

വാട്സ്ആപ്പില്‍ നടുവിരല്‍ ഇമോജി നല്‍കുന്നത് അശ്ലീല ആംഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്നും കുറ്റകരവും അശ്ലീലവുമാണെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാണിക്കുന്നു. വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഡിജിറ്റല്‍ ഇമേജ് അല്ലെങ്കില്‍ ഐക്കണാണ് ഇമോജി എന്ന ഗണത്തില്‍പ്പെടുന്നത്.

ലീഗല്‍ നോട്ടീസ് അയച്ച് തിയ്യതി മുതല്‍ 15 ദിവസത്തിനുള്ളില്‍ വാട്സ്ആപ്പില്‍ നിന്ന് ഇമോജി അല്ലെങ്കില്‍ ഡിജിറ്റല്‍ ഇമേജ് നീക്കം ചെയ്യണമെന്നും ലീഗല്‍ നോട്ടീസില്‍ അഭിഭാഷകന്‍ ആവശ്യപ്പെടുന്നുണ്ട്. ഇമോജി നീക്കം ചെയ്യുന്നതില്‍ അലംഭാവം വരുത്തുന്ന പക്ഷം സിവില്‍ അല്ലെങ്കില്‍ ക്രിമിനല്‍ കേസുമായി മുന്നോട്ടുപോകുമെന്നും ലീഗല്‍ നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
An advocate on Tuesday sent a legal notice to mobile messaging app WhatsApp, asking it to remove the "middle finger" emoji within 15 days.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്