Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്‍ഫോസിസ് കൊലപാതകം; രസീലയുടെ മൊബൈല്‍ ഫോണ്‍ കാണാനില്ല; കൈമലര്‍ത്തി പോലീസ്

പൂനെ: പൂനെ ഇന്‍ഫോസിസ് കാമ്പസില്‍ ഞായറാഴ്ച വൈകിട്ട് കൊല്ലപ്പെട്ട കോഴിക്കോട് സ്വദേശിനി രസീല രാജുവിന്റെ മൊബൈല്‍ ഫോണ്‍ കാണാനില്ല. രസീലയുടെ മരണമറിഞ്ഞ് പൂനെയിലെത്തിയ ബന്ധുക്കള്‍ ഇക്കാര്യം അന്വേഷിച്ചപ്പോഴാണ് പോലീസ് ഫോണ്‍ കാണാതായ വിവരം വ്യക്തമാക്കുന്നത്.

കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത അസം സ്വദേശി സൈക്കിയ ഫോണ്‍ കൈക്കലാക്കിയോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഫോണ്‍ ഇയാളില്‍ നിന്നും പോലീസ് കണ്ടെത്തിയിട്ടില്ല. ഇതേക്കുറിച്ച് അറിയില്ലെന്ന് പ്രതി പോലീസിനോട് മൊഴി നല്‍കിയതായാണ് വിവിരം. അതേസമയം, രസീലയുടെ പഴ്‌സ്, കോഫീ മഗ് തുടങ്ങിയവ കണ്ടെടുത്തിരുന്നു.

rasila-murder

അതിനിടെ, ഇന്‍ഫോസിസില്‍ സെക്യൂരിറ്റി നല്‍കിക്കൊണ്ടിരുന്ന സ്ഥാപനത്തിന് ലൈസന്‍സ് ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഈ സെക്യൂരിറ്റി സ്ഥാപനത്തിന്റെ ലൈസന്‍സ് കാലാവധി കഴിഞ്ഞിരുന്നു. കാലാവധി പുതുക്കാന്‍ സ്ഥാപനം അപേക്ഷ നല്‍കിയിരുന്നെങ്കിലും പോലീസ് അനുമതി നല്‍കിയിരുന്നില്ല.

ലൈസന്‍സ് ഇല്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഈ സ്ഥാപനത്തിലെ ജീവനക്കാരനായ ഭാബെന്‍ സൈക്കിയ ആണ് രസീലയെ കമ്പ്യൂട്ടര്‍ കേബിള്‍ ഉപയോഗിച്ച് കൊലപ്പെടുത്തിയത് എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ലൈസന്‍സ് ഇല്ലാത്ത സ്ഥാപനത്തിന്റെ സെക്യൂരിറ്റി സ്വീകരിച്ചതുവഴി ഇന്‍ഫോസിസും ഗുരുതരമായ നിയമലംഘനമാണ് നടത്തിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+