കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓഹരി വിപണിയെ ഉണര്‍ത്തുമോ കേന്ദ്ര ബജറ്റ്, സാമ്പത്തിക വിദഗ്ധര്‍ പറയുന്നതിങ്ങനെ

ബജറ്റില്‍ വന്‍കിട ബിസിനസുകാര്‍ക്ക് കാര്യമായ സഹായമുണ്ടാകണമെന്ന് ധനമന്ത്രാലയത്തോട് വ്യാപാരികള്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്

  • By Vaisakhan
Google Oneindia Malayalam News

ദില്ലി: ഇന്ത്യയുടെ ഓഹരി വിപണി വേണ്ടത്ര ഉണര്‍വില്ലാതെയാണ് മുന്നോട്ടുപോകുന്നത്. ഏറെ പ്രതീക്ഷിച്ച എസ്ബിഐ പോലും വിപണിയില്‍ തിരിച്ചടി നേരിട്ടിരിക്കുകയാണ്. സെന്‍സെക്‌സും നിഫ്റ്റിയും നഷ്ടത്തിലാണ് ക്ലോസ് ചെയ്തിരിക്കുന്നത്. എന്നാല്‍ എല്ലാത്തിനും കേന്ദ്രബജറ്റ് പ്രഖ്യാപിക്കുന്ന ഫെബ്രുവരി ഒന്നിന് മാറി മറിയുമെന്നാണ് ധനമന്ത്രാലയം പറയുന്നത്. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ വാദം പോലെ വിപണിയില്‍ മാറ്റമുണ്ടാകില്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്ന സൂചന. ഇതിന് പഴയ കണക്കുകളും അവര്‍ നിരത്തുന്നുണ്ട്. പണപ്പെരുപ്പം രൂക്ഷമായതും എണ്ണ വില വര്‍ധിച്ചതും വിപണിയില്‍ ആര്‍ബിഐക്ക് വേണ്ടത്ര ഇടപെടാന്‍ സാധിക്കാത്തതും പരാജമയായെന്നാണ് വിലയിരുത്തുന്നത്.

അതോടൊപ്പം വന്‍കിട വ്യാപാര മേഖലയില്‍ അനിശ്ചിതത്വം നില്‍ക്കുന്നതും വിപണിക്ക് തിരിച്ചടിയാവുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. പ്രഖ്യാപനങ്ങള്‍ വിപണിയില്‍ പ്രതിഫലിക്കുകയോ അതല്ലെങ്കില്‍ മറ്റ് അദ്ഭുതങ്ങളോ സംഭവിച്ചില്ലെങ്കില്‍ വിപണി കൂടുതല്‍ മോശമാകുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. സാമ്പത്തിക വിദഗ്ധര്‍ നല്‍കിയ നിര്‍ദേശപ്രകാരം ഈ മേഖലകള്‍ക്കാണ് സര്‍ക്കാര്‍ പ്രധാന്യം നല്‍കുകയെന്ന് പ്രതീക്ഷിക്കുന്നു.

വന്‍കിട ബിസിനസുകള്‍ക്ക് സഹായം

വന്‍കിട ബിസിനസുകള്‍ക്ക് സഹായം

2016 ഫെബ്രുവരിയില്‍ സെന്‍സെക്‌സും നിഫ്റ്റിയും വമ്പന്‍ കുതിപ്പ് നടത്തിയതാണ് ഇതിന് മുന്‍പ് സാമ്പത്തിക മേഖലയ്ക്ക് നേട്ടം ഉണ്ടാക്കികൊടുത്ത സംഭവം. ഇതിന് ശേഷം വന്‍കിട ബിസിനസുകള്‍ക്ക് തകര്‍ച്ച നേരിട്ടിരുന്നു. ഇതിന് പുറമേ മാക്രോ ഇക്കണോമിക് സെക്ടറിനും കാര്യമായ തിരിച്ചടി നേരിട്ടു. ബജറ്റില്‍ വന്‍കിട ബിസിനസുകാര്‍ക്ക് കാര്യമായ സഹായമുണ്ടാകണമെന്ന് ധനമന്ത്രാലയത്തോട് വ്യാപാരികള്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. മറ്റ് നിര്‍ദേശങ്ങളും ഇതിനൊപ്പം സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് സൂചന.

കോര്‍പ്പറേറ്റ് നികുതി കുറച്ചേക്കും

കോര്‍പ്പറേറ്റ് നികുതി കുറച്ചേക്കും

വിപണിയെ ബജറ്റ് പ്രഖ്യാപനങ്ങള്‍ കൊണ്ട് ഉണര്‍ത്താന്‍ സാധിക്കില്ലെന്നും എന്നാല്‍ പടി പടിയായി ഉയര്‍ത്താന്‍ സാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ ജെയ്റ്റ്‌ലിയെ അറിയിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കോര്‍പ്പറേറ്റ് നികുതി കുറയ്ക്കാനാണ് സാധ്യത. നിലവില്‍ ലോകത്തേറ്റവും കൂടിയ കോര്‍പ്പറേറ്റ് നികുതിയുള്ളത് ഇന്ത്യയിലാണ്. ഏഷ്യന്‍ രാജ്യങ്ങളുമായി ഒത്തുനോക്കുമ്പോള്‍ ഏത്രയോ മുന്നിലാണ് ഇത്. ഏറ്റവും കുറഞ്ഞ കോര്‍പ്പറേറ്റ് നികുതി 30 ശതമാനമാണ്. ഇതിനൊപ്പം മറ്റ് ചാര്‍ജുകള്‍ കൂടി വരുമ്പോള്‍ ഇത് 34.5 ശതമാനവും. ഇത് 25 ശതമാനമായി കുറയ്ക്കാന്‍ ധനമന്ത്രി തയ്യാറായേക്കും.

ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കും

ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കും

വിദേശത്ത് നിന്നുള്ള ഉല്‍പ്പന്നങ്ങളെ കേന്ദ്രസര്‍ക്കാര്‍ പ്രമോട്ട് ചെയ്യുന്നു എന്ന് ഇന്ത്യന്‍ വ്യാപാരികള്‍ ദീര്‍ഘകാലമായി പരാതിപ്പെടുന്നുണ്ട്. ഇതുപോലെ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങളെ സര്‍ക്കാര്‍ വേണ്ട വിധത്തില്‍ പ്രോത്സാഹിപ്പിക്കുന്നില്ല എന്നും വ്യാപാരികള്‍ പറയുന്നു. ഈ പ്രശ്‌നം പരിഹരിക്കപ്പെടാനും സാധ്യതയുണ്ട്. ഇന്ത്യന്‍ നിര്‍മിതമായ ഇലക്ട്രോണിക് ഉല്‍പന്നങ്ങള്‍, ആരോഗ്യസംരക്ഷ ഉല്‍പന്നങ്ങള്‍, ഭക്ഷണപദാര്‍ഥങ്ങള്‍, എന്നിവയ്ക്ക് കൂടുതല്‍ പിന്തുണ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവും. ഇക്കാര്യം ചേംബര്‍ ഓഫര്‍ കൊമേഴ്‌സും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.

ജവഹര്‍ നവോദയ വിദ്യാലയങ്ങള്‍ അനുവദിക്കും

ജവഹര്‍ നവോദയ വിദ്യാലയങ്ങള്‍ അനുവദിക്കും

രാജ്യത്ത് ജവഹര്‍ നവോദയ വിദ്യാലയങ്ങളുടെ എണ്ണം കൂട്ടുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ബജറ്റിന് മുന്‍പേ തന്നെ പറയുന്നത്. രാജ്യത്ത് ആധുനിക വിദ്യാഭ്യാസ രീതി വളര്‍ത്തി കൊണ്ടുവരാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. 65 വിദ്യാലയങ്ങളായിരിക്കും ബജറ്റില്‍ അനുവദിക്കുക. ഡിജിറ്റല്‍ വിദ്യാഭ്യാസവും ഇതിനൊപ്പം പ്രോത്സാഹിപ്പിക്കും. 2700 കോടിയായിരിക്കും ബജറ്റില്‍ വകയിരുത്തുക. നിലവില്‍ രാജ്യത്തൊട്ടാകെ 638 ജില്ലകളില്‍ ജവഹര്‍ നവോദയ വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഡിജിറ്റല്‍ വിദ്യാഭ്യാസ രീതി ഇന്ത്യയെ വിദേശ രാജ്യങ്ങള്‍ക്ക് സമാനമായ വിദ്യാഭ്യാസ സംസ്‌കാരത്തിലേക്ക് നയിക്കുമെന്നാണ് വിലയിരുത്തല്‍. ബിസിനസ് വമ്പന്‍മാര്‍ ഈ മേഖലയില്‍ ഇന്‍വെസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്.

English summary
expectations from union budget 2018
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X