കോവോവാക്സ് അടിയന്തര ഉപയോഗത്തിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം
ദില്ലി; സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ ഇന്ത്യ വികസിപ്പിച്ച കൊവിഡിനെതിരായ കൊവോവാക്സ് അടിയന്തര ഉപയോഗത്തിന് ലോകാരോഗ്യ സംഘടന അംഗീകാരം നൽകി. കൊവിഡിനെതിരെ തങ്ങളുടെ പോരാട്ടത്തിലെ പുതിയൊരു നാഴിക കല്ലാണിതെന്നും സഹകരിച്ച എല്ലാത്തിനും എല്ലാവരോടും നന്ദി അറിയിക്കുകയാണെന്നും സിറം ഇൻസ്റ്റ്യിറ്റൂ്ബട്ട് സി ഇ ഒ ആദർ പൂനെവാലെ പറഞ്ഞു.
തിരഞ്ഞെടുപ്പിന് മുൻപ് ഗോവയിലേക്ക് മോദി; നിരവധി പദ്ധതികൾ ഉദ്ഘാടനം ചെയ്യും
ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡി സി ജി ഐ) നടത്തിയ ഗുണനിലവാരം, സുരക്ഷ, കാര്യക്ഷമത, റിസ്ക് മാനേജ്മെന്റ് പ്ലാൻ, പ്രോഗ്രമാറ്റിക് സുസ്ഥിരത, നിർമ്മാണ സൈറ്റ് പരിശോധനകൾ എന്നിവയെക്കുറിച്ചുള്ള ഡാറ്റയുടെ അവലോകനത്തെ അടിസ്ഥാനമാക്കിയാണ് അവലോകനം നടത്തിയതെന്ന് ഡബ്ല്യു എച്ച് മ്പറഞ്ഞു. കോവിഡ് -19 നെതിരെയുള്ള സംരക്ഷണത്തിനായി വാക്‌സിൻ ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും വാക്‌സിന്റെ പ്രയോജനം ഏത് അപകടസാധ്യതകളേക്കാളും കൂടുതലാണെന്നും അത് ആഗോളതലത്തിൽ ഉപയോഗിക്കാമെന്നും എമർജൻസി യൂസ് ലിസ്റ്റിംഗിനായുള്ള സാങ്കേതിക ഉപദേശക സംഘം നിർണ്ണയിച്ചു, സംഘടന പത്രകുറിപ്പിൽ വ്യക്തമാക്കി.
കോവിഡ് -19 നെതിരായ ഞങ്ങളുടെ പോരാട്ടത്തിലെ മറ്റൊരു നാഴികക്കല്ലാണ്, കൊവോവാക്സി ഇപ്പോൾ അടിയന്തര ഉപയോഗത്തിനായി ഡബ്ല്യു എച്ച് ഒ അംഗീകരിച്ചിരിക്കുന്നു, മികച്ച സുരക്ഷയും കാര്യക്ഷമതയും കണ്ടെത്തിയതായി കാണിക്കുന്നു. മികച്ച സഹകരണത്തിന് എല്ലാവർക്കും നന്ദി, പൂനെവാലെ ട്വീറ്റ് ചെയ്തു.
ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ച ഇന്ത്യയുമായി ബന്ധപ്പെട്ട മൂന്നാമത്തെ വാക്സിനാണ് കൊവോവാക്സ്. നേരത്തേ കൊവാക്സിനും കൊവിഷീൽഡിനുമായിരുന്നു അനുമതി ലഭിച്ചത്.