കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരാണ് അഴിമതിക്കാര്‍, പേര് പറയൂ, സിദ്ദുവിനെ പറപ്പിച്ച് യുവ നേതാവ്, കോണ്‍ഗ്രസില്‍ പരസ്യമായ തമ്മിലടി

Google Oneindia Malayalam News

ദില്ലി: പഞ്ചാബ് കോണ്‍ഗ്രസില്‍ തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല. ഇപ്പോഴത് പരസ്യമായിരിക്കുകയാണ്. പഞ്ചാബ് കോണ്‍ഗ്രസിന്റെ ഒരു പ്രതിഷേധ യോഗത്തില്‍ നവജ്യോത് സിംഗ് സിദ്ദുവിനെ പാര്‍ട്ടിയിലെ ഒരു യുവനേതാവ് വെല്ലുവിളിച്ചിരിക്കുകയാണ്. പാര്‍ട്ടിയിലെ അഴിമതിക്കാര്‍ ആരൊക്കെയാണെന്ന് സിദ്ദു തുറന്ന് പറയണമെന്നാണ് വെല്ലുവിളി. സിദ്ദു കുറേ കാലമായി പാര്‍ട്ടിയില്‍ പ്രശ്‌നക്കാരുണ്ടെന്ന് പറയുന്നു.ആരൊക്കെയാണ് ഈ പ്രശ്‌നക്കാര്‍. അവരുടെ പേര് ധൈര്യമുണ്ടെങ്കില്‍ നിങ്ങള്‍ പറയൂ എന്ന് പഞ്ചാബ് കോണ്‍ഗ്രസ് യൂത്ത് ചീഫ് ബരീന്ദര്‍ സിംഗ് ധില്ലണ്‍ പറഞ്ഞു. പരസ്യമായുള്ള ഈ വെല്ലുവിളിയില്‍ സിദ്ദുവും അമ്പരന്നിരിക്കുകയാണ്.

ഹിമാചലില്‍ മുഖ്യമന്ത്രി മാറുമോ? അനുരാഗ് താക്കൂര്‍ വരുമെന്ന് സിസോദിയ, ക്രെഡിറ്റ് എഎപിക്ക്ഹിമാചലില്‍ മുഖ്യമന്ത്രി മാറുമോ? അനുരാഗ് താക്കൂര്‍ വരുമെന്ന് സിസോദിയ, ക്രെഡിറ്റ് എഎപിക്ക്

1

സിദ്ദു പ്രസംഗിച്ച് കൊണ്ടിരിക്കെ അത് തടസ്സപ്പെടുത്തിയായിരുന്നു ബരീന്ദര്‍ ധില്ലണിന്റെ ചോദ്യങ്ങള്‍. ഇതിലാണ് അദ്ദേഹം ഞെട്ടിപ്പോയത്. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനെതിരെ ഇന്ധന വിലയിലും പാചക വാത വിലയിലും പ്രതിഷേധിച്ച് പഞ്ചാബ് കോണ്‍ഗ്രസ് ഭവനത്തിന് പുറത്ത് പാര്‍ട്ടി പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇതില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അമ്പരപ്പിച്ച പ്രതികരണം ധില്ലണില്‍ നിന്നുണ്ടായത്. പാര്‍ട്ടിയുടെ തിരിച്ചുവരവിന് ഏറ്റവും ക്ലീന്‍ ഇമേജുള്ളവരെ മുന്‍നിരയിലേക്ക് കൊണ്ടുവരണമെന്ന് സിദ്ദു ആവശ്യപ്പെട്ടു. പഞ്ചാബിലെ തോല്‍വിയുടെ പശ്ചാത്തലത്തിലായിരുന്നു സിദ്ദുവിന്റെ പ്രകടനം.

ഞാന്‍ ആരുടെയും പേര് പറയില്ല. അതൊരിക്കലും ഞാന്‍ ചെയ്യില്ല. കാരണം ജനങ്ങള്‍ എല്ലാ കാര്യങ്ങള്‍ക്കും അറിയാമെന്നും സിദ്ദു പറഞ്ഞു. സ്വന്തം ഖജനാവ് നിറയ്ക്കുക മാത്രം ഇവര്‍ ചെയ്ത് കൊണ്ടിരുന്നാല്‍, അവരെ കൊണ്ട് ആര്‍ക്കും ഒരു ഗുണവുമുണ്ടാകില്ലെന്ന് സിദ്ദു വ്യക്തമാക്കി. നിങ്ങള്‍ എത്ര പ്രസംഗിച്ച് നടന്നാലും ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ ആരെങ്കിലും വ്യാജ കേസെടുത്താല്‍ ഞാനായിരിക്കും ്അതിനെതിരെ ആദ്യം നിലപാടെടുക്കുന്ന വ്യക്തിയെന്നും സിദ്ദു പറഞ്ഞു. പക്ഷേ ആരുടെയെങ്കിലും വീട്ടില്‍ നിന്ന് പണം കണ്ടെടുത്താല്‍, ഒരിക്കലും ആ വ്യക്തിക്കൊപ്പം നില്‍ക്കില്ലെന്നും സിദ്ദു പറഞ്ഞു.

ഒരിക്കലും അഴിമതിക്കാരനായ ഒരാളെ ഞാന്‍ പിന്തുണയ്ക്കുന്നില്ല. പക്ഷേ ഒരാള്‍ക്ക് നേരെയും ഞാന്‍ വിരല്‍ ചൂണ്ടില്ല. നൂറുകണക്കിന് ആളുകള്‍ എനിക്ക് നേരെ വിരല്‍ ചൂണ്ടി സംസാരിക്കാം. പക്ഷേ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ പോലും ഞാന്‍ സംസാരിക്കില്ലെനനും സിദ്ദു പറഞ്ഞു. ഇതിനിടെയാണ് ധില്ലണ്‍ പ്രസംഗത്തില്‍ ഇടപെട്ടത്. ഉച്ചത്തില്‍ വിളിച്ചായിരുന്നു ധില്ലന്റെ ഇടപെടല്‍. സിദ്ദു സാബ്, നിങ്ങള്‍ ചെയ്യുന്നത് തെറ്റാണെന്ന് ധില്ലണ്‍ പറഞ്ഞു. എന്തുകൊണ്ടാണ് നിങ്ങള്‍ പേരുകള്‍ പറയാതിരിക്കുന്നതെന്നും ധില്ലണ്‍ ചോദിച്ചു. ചില കാര്യങ്ങള്‍ തെറ്റാണെങ്കില്‍ അത് തുറന്ന് പറയാനും, ആരാണ് ചെയ്യുന്നതെന്നും പരസ്യമായി പറയണമെന്നും ധില്ലണ്‍ വെല്ലുവിളിച്ചു.

അഴിമതിയില്‍ ആരെങ്കിലും മുങ്ങി കുളിച്ചിട്ടുണ്ടെങ്കില്‍ അത് ആരൊക്കെയാണെന്ന് സിദ്ദു വ്യക്തമാക്കണം. സിദ്ദു പേരുകള്‍ പറയാന്‍ തയ്യാറാണെങ്കില്‍, ഇത് വെറും നാടകമാണെന്ന് കരുതേണ്ടി വരുമെന്നും ധില്ലണ്‍ പറഞ്ഞു. ഇതോടെ സിദ്ദുവിന് പ്രസംഗം നിര്‍ത്തേണ്ടി വന്നു. ഇതിന് പിന്നാലെ പാര്‍ട്ടിയില്‍ ഐക്യം വേണമെന്ന് ധില്ലണ്‍ ട്വീറ്റ് ചെയ്തു. തന്റെ വിമര്‍ശനങ്ങള്‍ ഒരു വ്യക്തിയെ കേന്ദ്രീകരിച്ചല്ല. ഒരു വ്യ്ക്തിയോടും പോരാടാനില്ല. പരസ്പരമുള്ള കുറ്റപ്പെടുത്തലുകള്‍ കോണ്‍ഗ്രസില്‍ പാടില്ല. ഈ തോല്‍വിക്ക് എല്ലാവരും ഉത്തരവാദികളാണ്. പാര്‍ട്ടി തോറ്റത് തമ്മിലടി കൊണ്ടാണ്. എന്നാല്‍ തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ അതോടെ നമ്മുടെ അന്ത്യമാണ് പഞ്ചാബിലുണ്ടാവുകയെന്നും ധില്ലണ്‍ പറഞ്ഞു.

ഒന്നിച്ച് നില്‍ക്കേണ്ട സമയമാണിത്. ജനങ്ങള്‍ക്ക് വേണ്ടിയാവണം പോരാടേണ്ടത്. അല്ലാതെ വ്യക്തിയെ മഹത്വവല്‍ക്കരിക്കാനല്ലെന്നും ധില്ലണ്‍ പറഞ്ഞു. അതേസമയം അടുത്തിടെ പഞ്ചാബ് കോണ്‍ഗ്രസിലെ ചില നേതാക്കള്‍ സിദ്ദുവിനൊപ്പം രഹസ്യ യോഗം ചേര്‍ന്നിരുന്നു. സിദ്ദുവിനെ വീണ്ടും സംസ്ഥാന അധ്യക്ഷനാക്കണമെന്നാണ് ആവശ്യം. എന്നാല്‍ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ സിദ്ദുവിനെ സ്ഥാനത്ത് നിന്ന് നീക്കുകയായിരുന്നു. സിദ്ദു പോലും സ്വന്തം മണ്ഡലമായ അമൃത്സര്‍ ഈസ്റ്റ് മണ്ഡലത്തില്‍ തോറ്റിരുന്നു. കോണ്‍ഗ്രസിന് സംസ്ഥാനത്താകെ 18 സീറ്റാണ് കിട്ടിയത്.

Recommended Video

cmsvideo
അതിതീവ്ര വ്യാപനശേഷിയുള്ള പുതിയ കൊവിഡ് വകഭേദം സ്ഥിരീകരിച്ചു | Oneindia Malayalam

ബാലചന്ദ്രകുമാറിന്റെ രഹസ്യ മൊഴി ചോര്‍ന്നു? ദിലീപ് കേസ് അട്ടിമറിക്കാമെന്ന് സംവിധായകന്‍ബാലചന്ദ്രകുമാറിന്റെ രഹസ്യ മൊഴി ചോര്‍ന്നു? ദിലീപ് കേസ് അട്ടിമറിക്കാമെന്ന് സംവിധായകന്‍

English summary
who involved in wrongdoing reveals the names congress youth leaders challenges navjot singh sidhu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X