കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരാണ്‌ ദില്ലി പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌ത ദിഷ രവി? ദിഷയും ഗ്രേറ്റ തുംബര്‍ഗും തമ്മിലുള്ള ബന്ധം

Google Oneindia Malayalam News

ന്യൂഡല്‍ഹി: ഇന്ത്യയിലെ കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട്‌ പ്രതികരണം നടത്തിയ സ്വീഡിഷ്‌ പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുംബര്‍ഗിന്റെ ടൂള്‍കിറ്റ്‌ ഡോക്യുമെന്റ്‌ പങ്കുവെച്ചെന്നാരോപിച്ചാണ്‌ യുവ പരിസ്ഥിതി പ്രവര്‍ത്തകയായ ദിഷ രവിയെ ദില്ലി പോലിസ്‌ ബംളൂരുവില്‍ നിന്നും കഴിഞ്ഞ ദിവസം അറസ്‌റ്റ്‌ ചെയ്‌തത്‌. 22 കാരിയായ ദിഷയെ കോടതി അഞ്ച്‌ ദിവസത്തേക്ക്‌ പോലിസ്‌ കസറ്റഡിയില്‍ വിട്ടിട്ടുണ്ട്‌.

Recommended Video

cmsvideo
ആരാണീ മോദിയുടെ നരനായാട്ടിന് ഇരയായ പെണ്‍കുട്ടി | Oneindia Malayalam

ആരാണ്‌ ദിശ രവി?
ബംഗളൂരുവിലെ മൗണ്ട്‌ കാര്‍മല്‍ കോളേജിലെ ബിരുദധാരിയാണ്‌ 22 കാരിയായ ദിഷ രവി. 2018ല്‍ പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രേറ്റ തുംബര്‍ഗ്‌ സ്ഥാപിച്ച പരിസ്ഥിതി പ്രവര്‍ത്തകരുടെ സംഘടനയായ ഫ്രൈഡേ ഫോര്‍ ഫ്യൂച്ചറില്‍ അംഗമാണ്‌ ദിഷ. 2019ല്‍ വിങ്‌സ്‌ ഓഫ്‌ ഫ്രൈഡെയെന്ന പേരില്‍ ദിഷ ഇന്ത്യ ആസ്ഥാനമായി ഒരു പരസ്ഥിതി സംഘടനയും ആരംഭിച്ചു. കാലാവസ്ഥ വ്യതിയാനം, വന നശീകരണം എന്നു തുടങ്ങിയ പരിസ്ഥിതി വിഷങ്ങളില്‍ രാജ്യത്താകമാനം നിരവധി കാമ്പൈനുകള്‍ സംഘടുപ്പിക്കുയും ഇത്‌ സംബന്ധിച്ച്‌ പ്രമുഖ മാധ്യമങ്ങളില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്‌തിട്ടുണ്ട്‌.

disha

പ്രചോദനം
കര്‍ഷകരായ തന്റെ മുത്തശ്ശനില്‍ നിന്നും മുത്തശിയില്‍ നിന്നുമാണ്‌ ദിഷ പരിസ്ഥിതി പ്രവര്‍ത്തനങ്ങളെപ്പറ്റിയും പരിസ്ഥതിക്കു വേണ്ടി പ്രവര്‍ത്തിക്കതിന്റെ ആവശ്യകതയെപ്പറ്റിയും തിരച്ചറിഞ്ഞതെന്ന്‌ ദിഷ ഒരു മാധ്യമത്തിന്‌ നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നുണ്ട്‌. ശത്രുത പത്തുക, ഗൂഢാലോചന, രാജ്യദ്രോഹം തുടങ്ങിയ കുറ്റങ്ങളാണ്‌ ദില്ലി പോലീസ്‌ ദിഷക്കെതിരെ ചുമത്തിയിരിക്കുന്നത്‌.
അറസ്‌റ്റിലായ ദിഷ കോടതിയില്‍ വെച്ച്‌ പോട്ടിക്കരഞ്ഞിരുന്നു. താന്‍ ടൂള്‍കിറ്റിന്റെ രണ്ട്‌ വരി എഡിറ്റ്‌ ചെയ്യുക മാത്രമാണ്‌ ചെയ്‌തതെന്ന്‌ ദിഷ പറഞ്ഞു.കാനഡ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന പോയറ്റിക്‌ ജസ്‌റ്റിസ്‌ ഫൗണ്ടേഷനാണ്‌ ടൂള്‍കിറ്റ്‌ തയാറാക്കിയതെന്നും ഈ സഘടനയ്‌ക്ക്‌ ഖലിസ്ഥാന്‍ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്നും പോലീസ്‌ ആരോപിക്കുന്നു.

മുട്ട് മടക്കാതെ കർഷകർ, ദില്ലിയിലെ കർഷക സമരം ചിത്രങ്ങളിലൂടെ

എന്തായാലും ദിഷയെ അറസ്റ്റ്‌ ചെയ്‌ത ജില്ലി പോലീസ്‌ നടപടിയെ അപലപിച്ച്‌ നിരവധി പ്രമുഖരാണ്‌ രംഗത്തത്തിയത്‌. കര്‍ഷക സംഘടനയായ ഭാരതീയ കിസാന്‍ മോര്‍ച്ച, മുന്‍ പരിസ്ഥിതി മന്ത്രി ജയറാം രമേശ്‌, രാജ്യത്താകമാനമുള്ള നിരവധി സാമൂഹിക പ്രവര്‍ത്തകര്‍ നടന്‍ സിദ്ധാര്‍ഥ്‌ എന്നിങ്ങനെ ദില്ലി പോലീസിനെ വിമര്‍ശിച്ച്‌ രംഗത്തെത്തി.

English summary
who is environmental activist disa ravi? relation between disa and Greta Thunberg details,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X