• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അധ്യാപകനെയും മന്ത്രിയേയും കൊലപ്പെടുത്തി; രാഷ്ട്രീയത്തിലും; 60 ഓളം ക്രിമിനല്‍ കേസ്;ആരാണ് വികാസ് ദുബെ

ലഖ്‌നൗ: ഉത്തര്‍പ്രദേശ് ഗുണ്ടാതലവന്‍ വികാസ് ദുബെ കൊല്ലപ്പെട്ടു. ഏറ്റുമുട്ടല്‍ കൊലപാതകമെന്നാണ് സൂചന. ഉത്തര്‍പ്രദേശില്‍ റെയിഡിനെ എട്ട് പൊലീസുകാരെ വെടിവെച്ചു കൊന്ന കേസിലെ കൊടും കുറ്റവാളി കൂടിയാണ് വികാസ്. കഴിഞ്ഞ കുറേ ദിവസങ്ങളായി രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന വികാസ് ദുബെയുടെ ചരിത്രം ഗുരുഹത്യയില്‍ നിന്നും തുടങ്ങുന്നതാണ്.

60 ഓളം ക്രിമിനല്‍ കേസുകള്‍

60 ഓളം ക്രിമിനല്‍ കേസുകള്‍

ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലെ ശിവ്‌ലിയിലാണ് വികാസിന്റെ ജന്മസ്ഥലം. ശിവ്‌ലിയിലെ ഒരു ഇടത്തരം കുടുംബത്തിലായിരുന്നു ജനനം. 1990 ലാണ് വികാസ് ദുബെക്കെതിരെ ആദ്യമായി ഒരു ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. അതേസമയം ഇന്ന് വികാസ് ദുബെക്കെതിരെ 60 ഓളം ക്രിമിനല്‍ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

cmsvideo
  Vikas Dubey ജീവിച്ചിരുന്നാല്‍ പേടി ആര്‍ക്ക് | Oneindia Malayalam
   ഗുണ്ടാതലവന്‍

  ഗുണ്ടാതലവന്‍

  വളരെ ചെറിയ കാലത്ത് തന്നെ വികാസ് ദുബെ ഒരു ചെറിയ സംഘം രൂപീകരിച്ചിരുന്നു. പിന്നീട് കൊലപാതകം, ഭൂമികയ്യേറ്റം തുടങ്ങി നിരവധി കേസുകള്‍ ഇദ്ദേഹത്തിനും സംഘത്തിനുമെതിരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പിന്നീട് രാജ്യം അറിയപ്പെടുന്ന ഗുണ്ടാതലവനായി വികാസ് ദുബെ മാറുകയായിരുന്നു.

  അധ്യാപകനെ കൊലപ്പെടുത്തി

  അധ്യാപകനെ കൊലപ്പെടുത്തി

  വികാസ് ദുബെയുടെ അധ്യാപകനായിരുന്ന സിദ്ദീശ്വര്‍ പൗണ്ഡേയെ കോളെജിനടുത്തുള്ള ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ഉണ്ടായ തര്‍ക്കത്തിനിടെ അദ്ദേഹം കൊലപ്പെടുത്തുകയായിരുന്നു. തന്റെ കൂട്ടാളികള്‍ക്കൊപ്പം എത്തിയാണ് വികാസ് ദുബെ അധ്യാപകനെ കൊലപ്പെടുത്തിയത്.

  മന്ത്രിയെ കൊന്നു

  മന്ത്രിയെ കൊന്നു

  കാണ്‍പൂരില്‍ വികാസ് ദുബെയെ എതിര്‍ത്തിരുന്നവരില്‍ പ്രധാനിയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ലല്ലന്‍ ബാജ്‌പേയ്. അദ്ദേഹത്തെ പിന്തുണച്ചിരുന്ന മന്ത്രിയായിരുന്നു സന്തോഷ് ശുക്ല. എന്നാല്‍ തന്നെ എതിര്‍ക്കുന്നവരെ വകവരുത്താന്‍ ശ്രമിക്കുന്ന വികാസ് ശുക്ല ആദ്യം ഇല്ലാതാക്കിയത് സന്തോഷ് ശുക്ലയെ ആയിരുന്നു.

  വെറുതെ വിട്ടു

  വെറുതെ വിട്ടു

  പൊലീസ് സ്റ്റേഷന്റെ ഉള്ളില്‍ വെച്ചായിരുന്നു മന്ത്രിയെ കൊല്ലപ്പെടുത്തിയതെന്നത് എല്ലാവരിലും ഭീതി ഉയര്‍ത്തി. സംഭവത്തില്‍ ദുബെയെ അറസ്റ്റ് ചെയ്‌തെങ്കിലും ഇ്‌യാളെ കോടതി വെറുതെ വിട്ടു. പൊലീസുകാര്‍ ഉള്‍പ്പെടെ വികാസിനെതിരെ തെളിവുകള്‍ ഹാജരാക്കാന്‍ ആരും ശ്രമിച്ചില്ല. സന്തോഷ് ശുക്ല വധകേസില്‍ വികാസിനെതിരെ നിയമ നടപടി നടക്കുകയായിരുന്നു.

   രാഷ്ട്രീയത്തിലേക്ക്

  രാഷ്ട്രീയത്തിലേക്ക്

  പിന്നീട് ശുക്ല രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചു. 2000 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ അദ്ദേഹം വിജയിച്ചു. മത്സരിച്ചതും വിജയിച്ചതുമെല്ലാം ജയിലില്‍ കഴിയവെയായിരുന്നു. ബിജെപിയിലും ബിഎസ്പിയിലും ഇദ്ദേഹം മാറിമാറി നിന്നു. പിന്നീട് സ്വന്തമായി തെരഞ്ഞെടുപ്പിനെ നേരിടാന്‍ കഴിയാതെ വന്നതോടെ പകരം ഭാര്യയെ മത്സരിപ്പിച്ചു. ഭാര്യയായ റിച്ച ദുബേയും തെരഞ്ഞെടുപ്പില്‍ വിജയിച്ചു.

  പൊലീസുകാരെ

  പൊലീസുകാരെ

  ജൂലൈ 3 നായിരുന്നു റെയിഡിനിടെ വികാസ് ദുബെ ഡിഎസ്പിയെ അടക്കം എട്ട് പൊലീസുകാരെ വെടിവെച്ച് കൊന്നത്. ഡിവൈഎസ്പി ദേവേന്ദ്ര മിശ്ര, സ്റ്റേഷന്‍ ഓഫീസര്‍ ശിവാജ്പൂര്‍ മഹേഷ് യാദവ്, എസ്ഐ, അഞ്ച് കോണ്‍സ്റ്റബിള്‍ എന്നിവരാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.
  കാണ്‍പൂര്‍ ദേഹട്ടിലെ ശിവ്ലി പൊലീസ് സ്റ്റേഷന്‍ പരിസരത്തെ ബിക്രു ഗ്രാമത്തിലാണ് പൊലീസ് സംഘം റെയിഡ് നടത്തിയത്.

  അറസ്റ്റ്

  അറസ്റ്റ്

  പിന്നീട് ദുബെയുടെ വീട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച തകര്‍ത്തിരുന്നു. വ്യാഴാഴ്ചയാണ് മധ്യപ്രദേശിലെ ഉജ്ജയിനിലുള്ള ക്ഷേത്ര പരിസരത്ത് വച്ച് മധ്യപ്രദേശ് പോലീസ് വികാസ് ദുബെയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി. ഉത്തര്‍ പ്രദേശ് പോലീസിന് കൈമാറി.
  തിരിച്ചു കാണ്‍പൂരിലേക്ക് കൊണ്ടുവരവെയാണ് ഹൈവേയില്‍ പോലീസ് വാഹനം മറിഞ്ഞതും വികാസ് ദുബെ രക്ഷപ്പെടാന്‍ ശ്രമിച്ചതും. ഈ വേളയില്‍ വെടവച്ച് കൊല്ലുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

  English summary
  Who Is Gangster Vikas Dubey died in Encounter At Uttar Pradesh
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X