കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമ്മു കാശ്മീരിന്റെ ആദ്യ വനിതാ മുഖ്യമന്ത്രി? ആരാണ് മെഹ്ബൂബ് മുഫ്തി

  • By Siniya
Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദിന്റെ മരണത്തെത്തുടര്‍ന്ന് ഇനി ആരാകും മുഖ്യമന്ത്രി എന്നതില്‍ കാശ്മീരിന് തെല്ലും സംശയമില്ല. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് തന്നെയാണ് അടുത്ത മുഖ്യമന്ത്രി, ഒരു പക്ഷേ ജമ്മു കാശ്മീരിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിയായിരിക്കുമെന്നും പറയാം. അതേ സമയം മുഫ്തി മുഹമ്മദ് സയിദ് എന്ന അലറുന്ന സിംഹത്തെ തന്നെയാണ് കാശ്മീരിന് നഷ്ടമായത്.

വിഘടന വാദികളുടെ നിരന്തര ഭീഷണി നേരിട്ട ഈ നേതാവിന് രാഷ്ട്രീയ ജീവിതത്തില്‍ യാതൊരു വിധ കുലക്കവും ഉണ്ടായിട്ടില്ല. ഇതിന് സമാനം തന്നെയാണ് മകള്‍ മെഹ്ബൂബ മുഫ്തിയും. പിതാവിന്റെ കൈപിടിച്ചു രാഷ്ട്രീയത്തിലേക്ക് വന്നയാളാണ് ഈ മകളും..

വാര്‍ദ്ധക്യാസുഖത്തെ തുടര്‍ന്ന് ദില്ലി എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മുഫ്തി മുഹമ്മദ് സയിദ് വ്യാഴാഴ്ച രാവിലെയോടെയാണ് മരിച്ചത്. ഏറെ നാളായി ആരോഗ്യ പ്രശ്‌നങ്ങളാല്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.

ആരാണ് മെഹബൂബ മുസ്ഫിതി

ആരാണ് മെഹബൂബ മുസ്ഫിതി

അന്തരിച്ച മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സഇദിന്റെ മകളും പിഡിപി അധ്യക്ഷനുമാണ് മെഹബൂബ മുഫ്തി. അടുത്ത ജമ്മു കാശ്മീര്‍ മുഖ്യമന്ത്രിയായി സ്ഥനമേല്‍ക്കും.

പിതാവിന്റെ കൈപ്പിടിച്ച് രാഷ്ട്രീയത്തിലേക്ക്

പിതാവിന്റെ കൈപ്പിടിച്ച് രാഷ്ട്രീയത്തിലേക്ക്

പിതാവിന്റെ കൈപ്പിടിച്ചാണ് മെഹ്ബുബ മുഫ്തി രാഷ്ട്രീയത്തിലേക്ക് കാലെടുത്തു വയ്ക്കുന്നത്. പിതാവ് ജമ്മുകാശ്മീര്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി 1999ലാണ് രൂപീകരിച്ചതോടെ മുഫ്തി മുഹമ്മദ് സദിന്റെ വലം കൈയ്യായി മാറുകയായിരുന്നു. പിന്നീട് അധ്യക്ഷ സ്ഥാനം ഏറ്റെടുത്തു.

മുഖ്യമന്ത്രിയായിരിക്കുമെന്ന് സൂചന

മുഖ്യമന്ത്രിയായിരിക്കുമെന്ന് സൂചന

വാര്‍ദ്ധക്യ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരിക്കെ തന്റെ പിന്‍ഗാമി മകളും പിഡിപി അധ്യക്ഷയയുമായ മെഹ്ബൂബ മുഫ്തിയായിരിക്കുമെന്ന് മുഫ്തി മുഹമ്മദ് സൂചന നല്‍കിയിരുന്നു.

ആദ്യ വനിതാ മുഖ്യമന്ത്രി

ആദ്യ വനിതാ മുഖ്യമന്ത്രി

മുഫ്തി മുഹമ്മദിന് ശേഷം പാര്‍ട്ടിയിലെ അനിഷേധ്യ നേതാവ് ആയതിനാല്‍ പകരം മറ്റൊരാളെ നിശ്ചയിക്കാന്‍ മാറ്റാരും മുതിരില്ല. ഇതോടെ സംസ്ഥാനത്തെ ആദ്യ വനിതാ മുഖ്യമന്ത്രിയാകും 56 കാരിയായ മെഹ്ബൂബ. ഇവർ തന്നെ മുഖ്യമന്ത്രിയാകുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചത്.

ആനന്ദ് നാഗ് എംപി

ആനന്ദ് നാഗ് എംപി

പിതാവിന്റെ കൈപ്പിടിച്ചാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതെങ്കിലും പിഡിപി രൂപികരിച്ചതിന് ശേഷം പിതാവിന്റെ വലംകൈയ്യായിരുന്നു ഈ മകള്‍. പിഡിപിയുടെ അധ്യക്ഷനായ മെഹ്ബുബ മുഫ്തി ആനന്ദ് നാഗ് മണ്ഡലത്തില്‍ എംപിയാണ്.

സത്യപ്രതിഞ്ജ

സത്യപ്രതിഞ്ജ

മുഫ്തി മുഹമ്മദ് സയിദിന്റെ മരണത്തിന് ശേഷം മകളും മുതിര്‍ന്ന പിഡിപി നേതാവുമായ മെഹ്ബൂബ മുഫ്തിയായിരിക്കും ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി. തിങ്കളാഴ്ചയായിരിക്കും സത്യപ്രതിഞ്ജാ ചടങ്ങെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ഇതു സംബന്ധിച്ച സഖ്യകക്ഷികളായ ബിജെപിയും സ്ഥിരീകരിച്ചു.

English summary
who is mehbooba mufthi, next chief minister in kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X