Get Updates
Get notified of breaking news, exclusive insights, and must-see stories!

5 സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ്; മോദി സര്‍ക്കാരിനും ബിജെപിക്കും നിര്‍ണായകം!

ദില്ലി: കേരളം, പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, ആസാം, പുതുച്ചേരി... അഞ്ചിടങ്ങളിലാണ് അസംബ്ലി തിരഞ്ഞെടുപ്പ് വരുന്നത്. അതും അടുത്ത രണ്ടോ മൂന്നോ മാസത്തിനുള്ളില്‍. കേന്ദ്രം ഭരിക്കുന്ന ബി ജെ പി സര്‍ക്കാരിന് അതീവ നിര്‍ണായകമാണ് ഈ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ്. സംസ്ഥാനങ്ങളില്‍ കിട്ടുന്ന സീറ്റുകള്‍ രാജ്യസഭയില്‍ ഗുണകരമാകുമെന്നത് തന്നെയാണ് ഒന്നാമത്തെ കാര്യം. നിലവില്‍ രാജ്യസഭയില്‍ മോദി സര്‍ക്കാരിന് ഭൂരിപക്ഷമില്ല.

പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, കേരളം എന്നീ വലിയ മൂന്ന് സംസ്ഥാനങ്ങളില്‍ ഭരണം കിട്ടുമെന്ന് മോദി പോലും കരുതുന്നുണ്ടാകില്ല. കേരളത്തില്‍ അക്കൗണ്ട് തുറക്കാനെങ്കിലും പറ്റിയാല്‍ അത് തന്നെ വലിയ കാര്യം എന്ന സ്ഥിതിയിലാണ് ബി ജെ പി. മമതാ ബാനര്‍ജിയുടെ ബംഗാളിലാകട്ടെ ഒറ്റപ്പെട്ട ചില സീറ്റുകള്‍ ജയിച്ചേക്കാം എന്നതല്ലാതെ ബി ജെ പി ഒരു നിര്‍ണായക ശക്തിയല്ല. തമിഴ്‌നാട്ടില്‍ ഒരു കൂട്ടുകക്ഷിയെ കണ്ടെത്താന്‍ പോലും പാര്‍ട്ടിക്ക് പറ്റിയിട്ടില്ല. പിന്നെയുള്ള പ്രതീക്ഷ ആസാമിലാണ്.

primeministernarendramodiandbjppresidentamitshah

ചരക്ക് സേവന നികുതി ബില്‍ അടക്കമുള്ള മോദി സര്‍ക്കാരിന്റെ തന്ത്രപ്രധാന നീക്കങ്ങള്‍ പലതും നിയമമായി മാറണമെങ്കില്‍ രാജ്യസഭയില്‍ മുന്‍തൂക്കം കൂടിയേ പറ്റൂ. അതുകൊണ്ട് തന്നെ ഈ അഞ്ച് സംസ്ഥാനങ്ങളില്‍ പരമാവധി സീറ്റുകള്‍ പിടിക്കാനാകും പാര്‍ട്ടി നേതൃത്വത്തിന്റെ ശ്രമം. കോണ്‍ഗ്രസില്‍ നിന്നും ആസാം പിടിച്ചെടുക്കാം എന്ന പ്രതീക്ഷ ബി ജെ പിക്കുണ്ട്. 126 സീറ്റുകളാണ് ആസാമിലുള്ളത്. ഏപ്രില്‍ നാല് മുതല്‍ മെയ് 16 വരെയായി ഉദ്ദേശം 17 കോടി ആളുകളാണ് പോളിങ് ബൂത്തില്‍ എത്താന്‍ പോകുന്നത്.

2014 ലോക്‌സഭ തിരഞ്ഞെടുപ്പിന് പിന്നാലെ മഹാരാഷ്ട്ര, ഹരിയാന, ജമ്മു കാശ്മീര്‍ എന്നിവിടങ്ങളിലെ അസംബ്ലി തിരഞ്ഞെടുപ്പില്‍ ബി ജെ പി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. എന്നാല്‍ ദില്ലി, ബിഹാര്‍ എന്നിവിടങ്ങളില്‍ കനത്ത തിരിച്ചടിയേറ്റു. ദില്ലിയില്‍ അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയാണ് ബി ജെ പിക്ക് തിരിച്ചടി കൊടുത്തതെങ്കില്‍ ബിഹാറില്‍ അത് നിതീഷ് കുമാര്‍ - ലാലു പ്രസാദ് - കോണ്‍ഗ്രസ് സഖ്യമായിരുന്നു. ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ ഒന്നുകില്‍ ശക്തരായ പ്രാദേശിക പാര്‍ട്ടികള്‍ അല്ലെങ്കില്‍ ബി ജെ പിയുടെ മുഖ്യശത്രുവായ കോണ്‍ഗ്രസ് എന്നിവരില്‍ ആരെങ്കിലും ഭരിക്കുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+