Get Updates
Get notified of breaking news, exclusive insights, and must-see stories!

ശത്രുക്കളുമായി സൗഹൃദം; പ്രശാന്തിന്റെ വരവ് പൊളിഞ്ഞതിന് കാരണം നിരവധി, അണിയറകഥകള്‍ ഇങ്ങനെ

ദില്ലി: പ്രശാന്ത് കിഷോറും കോണ്‍ഗ്രസും തമ്മില്‍ ചേരുമെന്ന ധാരണകള്‍ തെറ്റിയിരിക്കുകയാണ്. കോണ്‍ഗ്രസില്‍ ചേരാന്‍ താനില്ലെന്ന് അറിയിച്ചിരിക്കുകയാണ് പ്രശാന്ത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ എന്താണ് നടന്നത് സസ്‌പെന്‍സായിരുന്നു. പക്ഷേ പ്രശാന്ത് ഇക്കാര്യം കൃത്യമായി തന്നെ പരാമര്‍ശിക്കുന്നുണ്ട്. തനിക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ചില്ല എന്നതാണ് പ്രധാന പ്രശ്‌നം.

പ്രശാന്ത് വരുന്നതിന് മുന്നേ കോണ്‍ഗ്രസില്‍ പ്രമുഖന്റെ രാജി, ഗുജറാത്തില്‍ രാഹുലിന്റെ പ്ലാന്‍ പാളി

പക്ഷേ കോണ്‍ഗ്രസിലുള്ള നേതാക്കള്‍ തന്നെ പ്രശാന്തിനെ കൊണ്ടുവരുന്ന കാര്യത്തില്‍ സോണിയാ ഗാന്ധിയെ ആശയക്കുഴപ്പത്തിലാക്കുകയായിരുന്നു. ഇതോടെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ വിജയിപ്പിക്കേണ്ടത് കമല്‍നാഥ് അടക്കമുള്ള സീനിയര്‍ നേതാക്കളുടെ ചുമതലയായി മാറിയിരിക്കുകയാണ്.

1

കോണ്‍ഗ്രസില്‍ മാറ്റത്തിന് ചുക്കാന്‍ പിടിക്കണമെന്നായിരുന്നു പ്രശാന്തിന്റെ ആഗ്രഹം. ഗാന്ധി കുടുംബത്തോട് മാത്രം താന്‍ മറുപടി പറയുമെന്ന നിര്‍ദേശവും വെച്ചു. എന്നാല്‍ അടിമുടി മാറിയാല്‍ കോണ്‍ഗ്രസില്‍ അസാധ്യമാണെന്നും, അങ്ങനെ സംഭവിച്ചാല്‍ സംഘടനാ അടിത്തറ തന്നെ തകരുമെന്ന ആശങ്കയാണ് നേതാക്കള്‍ പങ്കുവെച്ചത്. ഇത്തവണ പക്ഷേ പ്രശാന്തിന്റെ നിര്‍ദേശങ്ങള്‍ പഠിക്കാന്‍ സീനിയര്‍ നേതാക്കളെയും സോണിയ ഒപ്പം ചേര്‍ത്തിയിരുന്നു. ഇവരുടെ ഉപദേശ പ്രകാരമാണ് സോണിയ പ്രവര്‍ത്തിച്ചത്. അതുകൊണ്ട് തന്നെ ഭാവിയിലെ തിരഞ്ഞെടുപ്പിന്റെ വിജയത്തിലും അതുപോലെ പരാജയത്തിലും ഇവര്‍ക്ക് ഉത്തരവാദിത്തമുണ്ടാവും.

2

പ്രശാന്ത് വരുന്നത് മുടക്കിയതോടെ സീനിയര്‍ നേതാക്കള്‍ക്ക് ഗുജറാത്തില്‍ വിജയം ഉറപ്പിക്കേണ്ട ഉത്തരവാദിത്തം വന്നിരിക്കുകയാണ്. തിരഞ്ഞെടുപ്പ് തോറ്റാല്‍ ഇവരുടെ ഉപദേശം തന്നെ സോണിയ അവസാനിപ്പിക്കും. അതോടെ നിബന്ധനകളൊന്നുമില്ലാതെ സോണിയ പ്രശാന്തിനെ കോണ്‍ഗ്രസിലേക്ക് കൊണ്ടുവരും. ആ സമയം സോണിയ അധ്യക്ഷയായിരിക്കാനുള്ള സാധ്യതയില്ല. അതുകൊണ്ട് രാഹുല്‍ ഗാന്ധിക്കായിരിക്കും ആ തീരുമാനമെടുക്കാനുള്ള ചുമതല. രാഹുല്‍ സീനിയര്‍ നേതാക്കളെ പൂര്‍ണമായും ഒഴിവാക്കാന്‍ അവസരം നോക്കി നടക്കുകയാണ്. ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പിന് ശേഷം ആ സാഹചര്യം ഉണ്ടാവാന്‍ സാധ്യത ശക്തമാണ്.

3

കോണ്‍ഗ്രസിന്റെ മാറ്റം എങ്ങനെ നടപ്പാക്കുമെന്ന കാര്യത്തിലാണ് തര്‍ക്കം വന്നത്. കോണ്‍ഗ്രസിനെ ഉടച്ചുവാര്‍ക്കണമെന്നതില്‍ പ്രശാന്ത് ഉറച്ച് നിന്നു. എന്നാല്‍ ചെറിയ മാറ്റങ്ങള്‍ മതി എന്ന നിലപാടില്‍ നേതാക്കളും ഉറച്ചു. ഇതോടെ താന്‍ കോണ്‍ഗ്രസിലേക്കില്ലെന്ന് പ്രശാന്ത് പ്രഖ്യാപിക്കുകയായിരുന്നു. കോണ്‍ഗ്രസിന്റെ അധികാരത്തിന്റെ താക്കോല്‍ പുറത്തു നിന്നുള്ള ഒരാള്‍ക്ക് നല്‍കുന്നതിനോട് നേതൃത്വത്തിന് താല്‍പര്യമേ ഇല്ലായിരുന്നു. എന്നാല്‍ തന്റെ പരിമിതമായ ഇടപെടല്‍ ശരിയാവില്ലെന്ന നിലപാടില്‍ പ്രശാന്ത് ഉറച്ച് നിന്നു. 2017ല്‍ കോണ്‍ഗ്രസിന്റെ പ്രചാരണം നയിച്ചതിന്റെ മോശം ഓര്‍മകള്‍ ഇപ്പോഴും പ്രശാന്തിന്റെ മനസ്സിലുണ്ട്. പ്രശാന്തിന്റെ രാഷ്ട്രീയ ഇടപെടല്‍ മറ്റൊരു പ്രശ്‌നമായും മുന്നിലുണ്ടായിരുന്നു.

4

റിപുണ്‍ ബോറയെ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ നിന്ന് അടര്‍ത്തിയെടുത്തതാണ് ഈ ചര്‍ച്ചകള്‍ പൊളിയാനുള്ള ഒരു കാരണം. ഇതിന് ചുക്കാന്‍ പിടിച്ചത് പ്രശാന്ത് തന്നെയാണ്. ടിആര്‍എസ്സുമായി ഐപാക്ക് സഖ്യമുണ്ടാക്കിയതോടെ രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനായ മാണിക്കം ടാഗോര്‍ പ്രതികരിച്ചിരുന്നു. ഞങ്ങളുടെ ശത്രുക്കളുമായി സൗഹൃദത്തിലുള്ളവരെ എങ്ങനെയാണ് ഞങ്ങള്‍ വിശ്വസിക്കുകയെന്ന് മാണിക്കം ടാഗോര്‍ ചോദിച്ചു. ഇത് പ്രശാന്തിനെ ലക്ഷ്യമിട്ടായിരുന്നു. പ്രിയങ്കയെയും സോണിയയെയും പോലെ രാഹുല്‍ ഗാന്ധിക്ക് പ്രശാന്തില്‍ വിശ്വാസമില്ല. അതുകൊണ്ട് തന്നെ എന്ത് വില കൊടുത്തും പ്രശാന്തിനെ നിലനിര്‍ത്താന്‍ രാഹുലിന് താല്‍പര്യമില്ല. അത് ടാഗോറിന്റെ പ്രതികരണത്തില്‍ വ്യക്തമാണ്.

5

തൃണമൂല്‍ കോണ്‍ഗ്രസില്‍ മമത അടക്കം പ്രശാന്തിന്റെ ഉപദേശമാണ് കേട്ടിരുന്നത്. എന്നാല്‍ കോണ്‍ഗ്രസില്‍ അതൊരിക്കലും സാധ്യമില്ല. ദിഗ് വിജയ് സിംഗും എകെ ആന്റണിയും പ്രശാന്ത് ഇപ്പോഴുള്ള പ്രശ്‌നങ്ങള്‍ വലുതാക്കി സംഘര്‍ഷത്തിലേക്ക് നയിക്കുമെന്ന കാഴ്ച്ചപ്പാടാണ് പങ്കുവെച്ചത്. പാര്‍ട്ടിക്കൊപ്പം ഇത്രയും കാലം ഉള്ളവരെ എന്ത് ചെയ്യുമെന്നും ഇവര്‍ ചോദിച്ചിരുന്നു. കോണ്‍ഗ്രസില്‍ പല സീനിയര്‍ നേതാക്കന്മാരും ഇപ്പോഴും രാഹുല്‍ ഗാന്ധിയുടെ സ്‌റ്റൈലിനെ അംഗീകരിച്ചിട്ടില്ല. പിന്നെങ്ങനെയാണ് പുതിയതായി വരുന്ന പ്രശാന്തിനെ അംഗീകരിക്കുകയെന്ന് ഇവര്‍ ചോദിക്കുന്നു. ഈഗോ പ്രശ്‌നങ്ങളും, വിശ്വാസക്കുറവുമാണ് പ്രശാന്തും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം തകര്‍ത്തത്. പക്ഷേ കോണ്‍ഗ്രസിന്റെ ഭാവിയാണ് ഇതുകൊണ്ട് തകരാന്‍ പോകുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+