ഗൗരി ലങ്കേഷിന് മരണത്തിന് പിന്നില്‍ നക്സലുകളും തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളും! സംശയത്തിന്പിന്നില്‍!!
ലങ്കേഷ് പത്രികയുടെ പത്രാധിപരായിരുന്ന തന്‍റെ സഹോദരിയ്ക്ക് ജീവന് ഭീഷണിയുണ്ടായിരുന്നുവെന്നും സഹോദരന്‍ ഇന്ദ്രജിത് പറഞ്ഞു
ബെംഗളൂരു: വധിയ്ക്കപ്പെട്ട മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്‍റെ കൊലയ്ക്ക് പിന്നില്‍ നക്സലുകളും തീവ്രഹിന്ദുത്വ സംഘടനകളും ഉണ്ടായിരിക്കാമെന്ന് സഹോദരന്‍. ലങ്കേഷ് പത്രികയുടെ പത്രാധിപരായിരുന്ന തന്‍റെ സഹോദരിയ്ക്ക് ജീവന് ഭീഷണിയുണ്ടായിരുന്നുവെന്നും സഹോദരന്‍ ഇന്ദ്രജിത് ലങ്കേഷ് വെളിപ്പെടുത്തിയിരുന്നു.
സെപ്തംബര്‍ അഞ്ചിന് വൈകിട്ട് കാറില്‍ നിന്നിറങ്ങി വീട്ടിലേയ്ക്ക് കടക്കുകയായിരുന്ന ഗൗരിയ്ക്ക് നേരെ ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് വെടിയുതിര്‍ത്തത്. ഏഴ് തവണ നിറയൊഴിച്ച അക്രമികള്‍ കടന്നുകളയുകയായിരുന്നു. വീടിന്‍റെ വരാന്തയിലാണ് മൃതദേഹം കിടന്നത്. തലയിലും നെഞ്ചിലുമായാണ് വെടിയേറ്റത്. ബെംഗളൂരുവിലെ രാജേശ്വരി നഗറിലുള്ള വീട്ടില്‍ വച്ചായിരുന്നു സാമൂഹ്യപ്രവര്‍ത്തക കൂടിയായ ഗൗരി കൊലചെയ്യപ്പെടുന്നത്.

നക്സലുകളില്‍ നിന്ന് എതിര്‍പ്പ്
കര്‍ണ്ണാടക സര്‍ക്കാരുമായി ചേര്‍ന്ന് നക്സലുകളെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരാന്‍ പ്രവര്‍ത്തിച്ച ഗൗരി ലങ്കേഷിനെതിരെ നക്സലുകളില്‍ക്കിടയില്‍ നിന്നുതന്നെ എതിര്‍പ്പുകളുണ്ടായിരുന്നു. കന്യാകുമാരി ഉള്‍പ്പെടെ രണ്ട് പേരെ കീഴടങ്ങാന്‍ ഗൗരി പ്രേരിപ്പിച്ചതും വിയോജിപ്പിന് ഇടയാക്കിയിരുന്നു. ഇതെല്ലാം കൊണ്ട് നക്സലുകള്‍ ഗൗരിയ്ക്കെതിരെ തിരിയാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല.

ലഘുലേഖകള്‍
നക്സലുകളെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരുന്നതിനെതിരെ നക്സലുകള്‍ ലംഘുലേഖകള്‍ പ്രസിദ്ധീകരിച്ച് വിതരണം ചെയ്ത സംഭവം ശ്രദ്ധയില്‍പ്പെട്ടിരുന്നതായി സഹോദരന്‍ ഇന്ദ്രജിത് ലങ്കേഷ് വ്യക്തമാക്കുന്നു. നീക്കത്തിന് മുന്നറിയിപ്പ് നല്‍കിക്കൊണ്ടാണ് ലഘുലേഖ പുറത്തിറക്കിയത്. എന്നാല്‍ തനിക്ക് ഭീഷണിയുണ്ടെന്ന കാര്യം അവര്‍ ബന്ധുക്കളോട് പറഞ്ഞിരുന്നില്ല.

സ്വത്തുതര്‍ക്കമില്ല, ബിജെപിയ്ക്കൊപ്പവുമില്ല
ബിജെപിയില്‍ ചേരാനോ ചേര്‍ന്ന് പ്രവര്‍ത്തിക്കാനോ നീക്കമില്ലെന്ന് വ്യക്തമാക്കിയ ഇന്ദ്രജിത് ലങ്കേഷ് താന്‍ സംവിധായകനും മാധ്യമപ്രവര്‍ത്തകനുമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഗൗരി ലങ്കേഷിന് സ്വത്തുതര്‍ക്കമുണ്ടായിരുന്നുവെന്ന വാദവും ഇന്ദ്രജിത് തള്ളിക്കളഞ്ഞു.

ആശയപരമായ വിയോജിപ്പ്
താനും ഗൗരിയും തമ്മില്‍ ആശയപരമായ വിയോജിപ്പ് മാത്രമാണുണ്ടായിരുന്നതെന്നും അത് വ്യക്തിബന്ധങ്ങളെ ബാധിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പിതാവ് ലങ്കേഷ് ആരംഭിച്ച ലങ്കേഷ് പത്രികയില്‍ നക്സലിസവുമായി ബന്ധപ്പെട്ട ലേഖനങ്ങള്‍ വ്യാപകമായി പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നുള്ള തര്‍ക്കങ്ങളോടെയാണ് ലങ്കേഷ് പത്രിക എന്ന പേരില്‍ 2005ല്‍ പുതിയ ടാബ്ലോയ്ഡ് പ്രസിദ്ധീകരിക്കാന്‍ ആരംഭിച്ചത്.

മാവോ വാദികള്‍ക്കൊപ്പം
മാവോയിസ്റ്റുകളും സര്‍ക്കാരുമായുള്ള ചര്‍ച്ചയ്ക്ക് സര്‍ക്കാരിന് വേണ്ടി മധ്യസ്ഥത വഹിച്ച ഗൗരി ലങ്കേഷ് കന്യാകുമാരി ഉള്‍പ്പെടെ മൂന്ന് മാവോവോദികളെ കീഴടങ്ങുന്നതിന് പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. മാവോവാദികള്‍ക്ക് സമൂഹത്തില്‍ അര്‍ഹമായ പരിഗണനയും പുനരവധിസിപ്പിക്കാനുള്ള സംവിധാനങ്ങളും ഉണ്ടാകണമെന്ന ആശയമാണ് സര്‍ക്കാരിന് മുമ്പാകെ ഗൗരി മുന്നോട്ടുവച്ച ആശയം.

സഹോദരനുമായി ഇടഞ്ഞു
മാവോവാദികളോട് അടുപ്പം സൂക്ഷിച്ചിരുന്ന ഗൗരിയ്ക്ക് നക്സല്‍ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ ഏറെ താല്‍പ്പര്യമുണ്ടായിരുന്നു. ഇതേ വിഷയത്തില്‍ സഹോദരനുമായുണ്ടായ തര്‍ക്കങ്ങള്‍ക്കിടെ ലങ്കേഷ് പത്രിക വിട്ട ഗൗരി സ്വന്തമായി മാസിക ആരംഭിക്കുകയും ചെയ്തു.

അപകീര്‍ത്തി കേസില്‍
ഗൗരി ലങ്കേഷ് ലങ്കേഷ് പത്രികയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ബിജെപി നേതാക്കളായ പ്രഹ്ളാദ് ജോഷിയും മറ്റൊരാളും നല്‍കിയ അപകീര്‍ത്തി കേസില്‍ ഗൗരി ആറ് തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു. 10,000 രൂപ പിഴയുമാണ് കീഴ് കോടതി വിധിച്ചത്. എന്നാല്‍ മേല്‍ക്കോടതിയെ സമീപിച്ചതോടെ ഗൗരി ലങ്കേഷിന് ജാമ്യം ലഭിക്കുകയും ചെയ്തു. 2008 ജനുവരി 23 ന് പ്രസിദ്ധീകരിച്ച ലേഖനത്തിന്‍റെ പേരിലായിരുന്നു വിവാദങ്ങള്‍.

ഇരകള്‍ അവസാനിക്കുന്നില്ല
കര്‍ണ്ണാടകത്തില്‍ തീവ്ര ഹിന്ദുത്വവാദികള്‍ക്കെതിരെ പോരാടിയ എം എം കല്‍ബുര്‍ഗിയും, മഹാരാഷ്ട്രയില്‍ ഇടത് ചിന്തകനും എഴുത്തുകാരനുമായ ഗോവിന്ദ് പന്‍സാരെയും, നരേന്ദ്ര ധബോല്‍ക്കറും കൊല്ലപ്പെട്ട അതേ രീതിയില്‍ അജ്ഞാതരുടെ വെടിയേറ്റാണ് ഗൗരിയും കൊല്ലപ്പെടുന്നത്. ഒരേ സംഘത്തില്‍പ്പെട്ടവരാണ് കൊലയാളികള്‍ എന്ന് സൂചനകള്‍ ലഭിച്ചിരുന്നുവെങ്കിലും യഥാര്‍ത്ഥ കുറ്റവാളികളെ പിടികൂടാന്‍ സംഭവം നടന്ന് വര്‍ഷങ്ങള്‍ക്കിപ്പുറവും പോലീസിന് കഴിഞ്ഞിട്ടില്ല.

മരണാനന്തര ചടങ്ങുകള്‍
പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം സംസ ഓട്ട്ഡോര്‍ രവീന്ദ്ര കലാക്ഷേത്രയിലെ ഓഡിറ്റോറിയത്തില്‍ പൊതു ദര്‍ശനത്തിന് വയ്ക്കുമെന്നും സുഹൃത്തുക്കള്‍ക്കും അഭ്യുതയകാംക്ഷികള്‍ക്കും ആദരാജ്‍ഞലികള്‍ അര്‍പ്പിക്കാമെന്നും ഇന്ദ്രജിത് വ്യക്തമാക്കി. തുടര്‍ന്ന് വൈകിട്ടോടെ മൃതദേഹം ചാമരാജ് പേട്ടിലെ ശ്മശാനത്തിലെത്തിച്ച് സംസ്കരിക്കും.

പകപോക്കല്‍ മാത്രം
നക്സലൈറ്റുകളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഗൗരിയുടെ ഇടപെടലും കീഴടങ്ങാന്‍ പ്രേരിപ്പിച്ചതും നല്ലൊരു വിഭാഗം നക്സലൈറ്റുകള്‍ക്ക് എതിര്‍പ്പിന് വഴിവെച്ചിരുന്നു ഇതിനുള്ള പ്രതികാരം ഇത്തരത്തില്‍ തീര്‍ത്തതാവാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. വലിയ തത്വശാസ്ത്രങ്ങളൊന്നുമില്ലാത്ത പ്രാദേശിക മാഫിയാ-രാഷ്ട്രീയ കൂട്ടുകെട്ടുകള്‍ക്കെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിക്കുന്ന ഗൗരി ലങ്കേഷ് പത്രികയുടെ ഇടപെടലും കണക്കുതീര്‍ക്കലിന് ഇടയാക്കിയെന്ന് സംശയിക്കാം.

ഇമെയിലും ഭീഷണിക്കത്തുകളും
നക്സലുകളില്‍ നിന്ന് ഗൗരി ലങ്കേഷിന് ഭീഷണിക്കത്തുകളും ഇമെയില്‍ വിദ്വേഷ സന്ദേശങ്ങളും ലഭിച്ചിരുന്നതായി സഹോദരന്‍ ഇന്ദ്രജിത് ചൂണ്ടിക്കാണിക്കുന്നു. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിനുള്ള വിവരങ്ങളെന്ന തരത്തിലാണ് ഇന്ദ്രജിത് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ഇക്കാര്യം ആരോടും പറഞ്ഞിരുന്നില്ലെന്നും അദ്ദേഹം പറയുന്നു.












Click it and Unblock the Notifications