കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെണ്‍കുട്ടികള്‍ ആറ് മണിക്ക് ശേഷം പുറത്തിറങ്ങണ്ട! ആണ്‍കുട്ടികള്‍ക്കും മേനകയുടെ ലക്ഷ്മണ രേഖ!

കോളേജ് ഹോസ്റ്റലുകള്‍ക്ക് സമയനിയന്ത്രണം ഏര്‍പ്പെടുത്തുന്നത് നല്ലതാണെന്നാണ് മേനകാ ഗാന്ധി പറയുന്നത്. സുരക്ഷയുടെ ഭാഗമായി പെണ്‍കുട്ടികള്‍ ആറുമണിക്ക് മുമ്പ് ഹോസ്റ്റലുകളില്‍ കയറണമെന്നും മേനകാ ഗാന്ധി പറയുന്നു

  • By Gowthamy
Google Oneindia Malayalam News

ദില്ലി: പെണ്‍കുട്ടികളുടെ സുരക്ഷയാക്കായി ഹോസ്റ്റലുകളില്‍ സമയ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് നല്ലതാണെന്ന് കേന്ദ്ര വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി മേനക ഗാന്ധി. സമൂഹത്തില്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമല്ല, ആണ്‍കുട്ടികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് മേനക ഗാന്ധി പറയുന്നു.

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് എന്‍ഡി ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് മേനകാ ഗാന്ധി ഇക്കാര്യങ്ങള്‍ പറഞ്ഞത്. സ്ത്രീശാക്തീകരണത്തിനായി നിരന്തരം സംസാരിക്കുന്ന വ്യക്തിയാണ് മേനകാ ഗാന്ധി. കൗമാരക്കാരിലെ ഹോര്‍മോണ്‍ മാറ്റങ്ങള്‍ വലിയ വെല്ലുവിളിയാണെന്നും മേനകാ ഗാന്ധി അഭിപ്രായപ്പെട്ടു.

 സുരക്ഷയ്ക്ക് അനിവാര്യം

സുരക്ഷയ്ക്ക് അനിവാര്യം

കോളേജ് ഹോസ്റ്റലുകള്‍ക്ക് സമയനിയന്ത്രണം ഏര്‍പ്പെടുത്തുന്നത് നല്ലതാണെന്നാണ് മേനകാ ഗാന്ധി പറയുന്നത്. സുരക്ഷയുടെ ഭാഗമായി പെണ്‍കുട്ടികള്‍ ആറുമണിക്ക് മുമ്പ് ഹോസ്റ്റലുകളില്‍ കയറണമെന്നും മേനകാ ഗാന്ധി പറയുന്നു.

 ലക്ഷ്മണ രേഖ വേണം

ലക്ഷ്മണ രേഖ വേണം

കൗമാരക്കാരിലെ ഹോര്‍മോണ്‍ മാറ്റങ്ങള്‍ വെല്ലുവിളിയാണെന്ന് മേനകാഗാന്ധി പറയുന്നു. ഹോര്‍മോണ്‍ മാറ്റ്ങ്ങള്‍ ഉണ്ടാക്കുന്ന പൊട്ടിത്തെറികളില്‍ നിന്ന് സുരക്ഷിതരായിരിക്കാന്‍ ഒരുലക്ഷ്മണ രേഖ ഉണ്ടായിരിക്കുന്നത് നല്ലതാണെന്നും അവര്‍ പറയുന്നു.ഇത്തരം ലക്ഷ്മണ രേഖകള്‍ സുരക്ഷയ്ക്കാണെന്ന് മറക്കരുതെന്നും മേനക ഗാന്ധി.

 സമയ നിയന്ത്രണം മാത്രം

സമയ നിയന്ത്രണം മാത്രം

പെണ്‍കുട്ടികളുടെ സുരക്ഷയ്ക്കായി കോളേജുകളില്‍ സുരക്ഷ ശക്തമാക്കിയാല്‍ പോരെയെന്ന ചോദ്യത്തെ മേനക എതിര്‍ക്കുന്നു. ബിഹാറികളായ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഗേറ്റിനു മുന്നില്‍ വടിയുമായി നിന്നതുകൊണ്ട് മാത്രം പരിഹരിക്കപ്പെടുന്നതല്ല ഈ പ്രശ്‌നം. സമയ നിയന്ത്രണം മാത്രമാണ് പരിഹാരമെന്നും മേനകാ ഗാന്ധി വ്യക്തമാക്കുന്നു.

 ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും

കോളേജുകളില്‍ രാത്രി ലൈബ്രറിയില്‍ പോകുന്നതിന് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ദിവസങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാണ് മേനകാ ഗാന്ധി പറയുന്നത്. ആണ്‍കുട്ടികള്‍ക്ക് രണ്ട് ദിവസവും പെണ്‍കുട്ടികള്‍ക്ക് രണ്ട് ദിവസവും അനുവദിക്കണം.

കറങ്ങി നടക്കാന്‍ അനുവദിക്കരുത്

കറങ്ങി നടക്കാന്‍ അനുവദിക്കരുത്

നിയന്ത്രണങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമല്ല ആണ്‍കുട്ടികള്‍ക്കും വേണമെന്ന് മേനക പറയുന്നു. ആറ് മണിക്ക് ശേഷം കോളേജ് ക്യാംപസിനുള്ളില്‍ കറങ്ങി നടക്കാന്‍ ആണ്‍കുട്ടികളെ അനുവദിക്കരുതെന്നും മേനക പറയുന്നു.

 സ്ത്രീ ശാക്തീകരണം

സ്ത്രീ ശാക്തീകരണം

ലിംഗ സമത്വം, സ്ത്രീ സാക്തീകരണം എന്നീ ലക്ഷ്യങ്ങള്‍ നേടുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും സ്ത്രീകള്‍ക്കെതിരായ വിവേചനം തുടച്ചു നീക്കുമെന്നും മേനക മാര്‍ച്ചില്‍ നടന്ന 60ാം വനിതാ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

English summary
Union Minister Maneka Gandhi said early curfew in hostels could be necessary as it is a matter of safety.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X