Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദി കള്ളപ്പണക്കാരെ പേടിയ്ക്കുന്നത് ഇതു കൊണ്ടാണോ?

ദില്ലി: സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ കള്ളപ്പണത്തിന്റെ വിശദാംശങ്ങള്‍ നല്‍കാമെന്ന വാഗ്ദാനത്തില്‍ നിന്ന് മോദി സര്‍ക്കാരിന്റെ നിലപാട് മാറ്റം ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കുന്നു. കള്ളപ്പണ നിക്ഷേപം നടത്തുന്നവരുടെ പേര് വിവരങ്ങള്‍ ഉള്‍പ്പടെ പുറത്ത് വിടുമെന്നായിരുന്നു മോദിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം. എന്നാല്‍ കാര്യത്തോട് അടുക്കുമ്പോള്‍ എന്‍ഡിഎ സര്‍ക്കാരും യുപിഎ സര്‍ക്കാരിന്റെ നിലപാട് തന്നെയാണ് ഇക്കാര്യത്തില്‍ പിന്തുടരുന്നത് എന്നാണ് വിമര്‍ശനം.

വിദേശ ബാങ്കുകളിലെ കള്ളപ്പണം സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. വിദേശ നിക്ഷേപങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ സ്വിറ്റ്‌സര്‍ലന്റ് സര്‍ക്കാര്‍ ഇന്ത്യയ്ക്ക് കൈമാറിയിരുന്നു. പക്ഷേ ഈ വിവരങ്ങള്‍ പുറത്ത് വിടാന്‍ പാടില്ലെന്നാണ് നിബന്ധന.

Modi

100 ദിവസത്തിനകം കള്ളപ്പണക്കാരുടെ വിവരങ്ങള്‍ പുറത്ത് വിടുമെന്ന മോദിയുടെ വാഗ്ദാനത്തിന് തടസം നില്‍ക്കുന്നതും ഈ നിബന്ധന തന്നെ. വിവരങ്ങള്‍ പുറത്ത് വിട്ടാല്‍ ഇരട്ടനികുതി കരാറില്‍ ഒപ്പിടുന്നതില്‍ നിന്ന് വിട്ടു നില്‍ക്കുമെന്നാണ് കള്ളപ്പണം സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയ രാജ്യങ്ങള്‍ പറയുന്നത്. അതിനാലാണ് തങ്ങള്‍ ഇക്കാര്യം വെളിപ്പെടുത്താത്തതെന്നാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരിയ്ക്കുന്നത്.

രണ്ട് രാജ്യങ്ങള്‍, രണ്ട് കോടതികള്‍ വിവിധ നിയമങ്ങള്‍ ഒക്കെ മറികടന്ന് കള്ളപ്പണം സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിടണമെങ്കില്‍ മോദി സര്‍ക്കാരിന് മുന്നില്‍ കടമ്പകളേറെയാണ്. പ്രായോഗികതലത്തില്‍ ചിന്തിച്ചാല്‍ മോദി നൂറ് ദിവസമെന്ന് പറഞ്ഞത് ഒരു പക്ഷേ ഇരുനൂറു ദിവസമെടുത്തേക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+