• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

എന്തുകൊണ്ട് മോഡി പ്രധാനമന്ത്രിയാകണം?

ദില്ലി: എന്തിനാണ് നരേന്ദ്രമോഡി ഇന്ത്യയുടെ പ്രധാനമന്ത്രിയാകുന്നത്? മന്‍മോഹന്‍ സിംഗിനെക്കാളും, അദ്വാനിയെക്കാളും രാജ്യം മോഡിയെ ആഗ്രഹിക്കുന്നു എന്ന വാദത്തില്‍ എന്തെങ്കിലും കഴമ്പുണ്ടോ? എന്താണ് മോഡിയുടെ സാധ്യതകള്‍? സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ ഉണ്ട് എന്ന് പറയപ്പെടുന്ന ജനപിന്തുണ പാര്‍ട്ടിയുടെ വോട്ടാക്കാന്‍ മോഡിക്ക് സാധിക്കുമോ?

പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകാനേ മോഡിക്ക് കഴിയൂ, പ്രധാനമന്ത്രിയാകാനാകില്ല എന്ന് വിശ്വസിക്കുന്നവരുടെ എണ്ണം കുറവല്ല. ഗുജറാത്ത് കലാപവും മുന്നണിയിലെ ഭിന്ന സ്വരങ്ങളും എതിരാളികള്‍ ചൂണ്ടിക്കാണിക്കുന്നു.

എങ്കിലും ഈ തിരഞ്ഞെടുപ്പില്‍ മോഡിക്ക് ചില എക്‌സ് ഫാക്ടറുകള്‍ ഉണ്ട് എന്നത് കാണാതെ പോകരുത്. അവയിലേക്ക്.

രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധി

എതിര്‍പക്ഷത്ത് രാഹുല്‍ ഗാന്ധിയാകും എന്നത് മോഡിയുടെ സാധ്യതകള്‍ കൂട്ടുന്നു എന്ന് കരുതുന്നവരാണ് ഏറെ. വാക്ക് മാത്രമേ ഉള്ളൂ പ്രവൃത്തിയില്ല എന്ന് കുറേയൊക്കെ തെളിയിച്ചു കഴിഞ്ഞിട്ടുണ്ട് രാഹുല്‍. ഒപ്പം കുടുംബവാഴ്ചയുടെ മാറാപ്പ് പേറുന്ന കോണ്‍ഗ്രസിലെ ഗാന്ധികുടുംബത്തില്‍നിന്നുള്ള ഇളമുറക്കാരന്‍ എന്നത് രാഹുലിന് ബാധ്യതയാകും എന്നും വിശ്വസിക്കപ്പെടുന്നു.

അടിസ്ഥാന സ്വഭാവം

അടിസ്ഥാന സ്വഭാവം

ദാരിദ്രം എന്നത് ഒരു മാനസികാവസ്ഥ മാത്രമാണ് എന്നായിരുന്നു കോണ്‍ഗ്രസിന്റെ അഭിനവ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയുടെ തിയറി. എന്നാല്‍ എന്താണ് ദാരിദ്രം എന്ന് ജീവിതത്തില്‍ അനുഭവിച്ചുവളര്‍ന്ന ഒരു സാധാരണക്കാരനാണ് മോഡി. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ കുറേക്കൂടി എളുപ്പത്തില്‍ മോഡിക്ക് കഴിയും.

സജീവം, ഇടപെടല്‍

സജീവം, ഇടപെടല്‍

മന്‍മോഹന്‍ സിംഗിനെപ്പോലെയല്ല, പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന നേതാവാണ് മോഡി. ആക്രമണപരതയുള്ള ഒരു ശരീരഭാഷ മോഡിക്കുണ്ട്. വാ തുറക്കാതെ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തുന്ന ഒരു പ്രധാനമന്ത്രിയെ ചുമന്നുമടുത്ത ജനത ഒന്ന് മാറിച്ചിന്തിച്ചാല്‍ തെറ്റുപറയാനാവില്ല.

ഷൈനിംഗ് ഗുജറാത്ത്

ഷൈനിംഗ് ഗുജറാത്ത്

ഇന്ത്യയിലെ സാമ്പത്തികാവസ്ഥയും ഗുജറാത്തിലെ മാത്രം വികസനവും കണക്കിലെടുത്താല്‍ മോഡിയുടെ വികസന നായകന്‍ എന്ന പരിവേഷം കേവലം ഊതിവീര്‍പ്പിക്കപ്പെട്ടതല്ല എന്ന് മനസിലാകും. വൈബ്രന്റ് ഗുജറാത്ത് മോഡിയുടെ പ്രധാനപ്പെട്ട പ്രചരാണായുധമാകും എന്നത് മൂന്ന് തരം.

ഗുജറാത്ത് കലാപം

ഗുജറാത്ത് കലാപം

മോഡിയുടെ കരിയറിലെ കറുത്ത പാടാണ് ഗുജറാത്ത് കലാപം. എന്നാല്‍ അത് പറഞ്ഞ് മോഡിയെ ഒറ്റപ്പെടുത്താന്‍ കോണ്‍ഗ്രസിന് കഴിയുമോ? 1984 സിഖ് കലാപത്തിന് ആര് മറുപടി പറയും?

മതം, സമുദായം

മതം, സമുദായം

മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്നൊക്കെ പറയാം. എന്നാല്‍ മതവും സമുദായങ്ങളും വിധി നിര്‍ണയിക്കുന്ന ഇന്ത്യന്‍ തിരഞ്ഞെടുപ്പുകളില്‍ ഭൂരിപക്ഷപിന്തുണ മോഡിക്ക് വോട്ടാക്കി മാറ്റാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മാത്രമല്ല, ഗുജറാത്തിലെ മുസ്ലിങ്ങളുടെ പുരോഗതിയും ഭരണനിര്‍വഹണത്തിലെ പങ്കാളിത്തവും ബി ജെ പി മാര്‍ക്കറ്റ് ചെയ്യാതെയുമിരിക്കില്ല.

ഭരണാധികാരി

ഭരണാധികാരി

മോഡി ഒരു നല്ല ടീം പ്ലെയറല്ല എന്നൊരു ആരോപണമുണ്ട്. ഒരു പരിധിവരെ ഇത് ശരിയാണെന്ന് സമ്മതിച്ചാലും പാര്‍ട്ടിയുടെ കയ്യിലെ പാവ പോലൊരു പ്രധാനമന്ത്രിയല്ല, ഉറച്ച തീരുമാനങ്ങള്‍ എടുക്കാന്‍ കഴിവുള്ള ഒരു നേതാവിനെയാണ് വേണ്ടതെന്നേ ആരും പറയൂ. മാത്രമല്ല, താനൊരു മികച്ച ഭരണാധികാരിയാണ് എന്ന് ഒരു പതിറ്റാണ്ടിലധികമായി മോഡി തെളിയിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.

 സോണിയാഗാന്ധി

സോണിയാഗാന്ധി

മോഡി മാത്രമാണ് ബി ജെ പിക്കുള്ളതെന്നും ഒരു ഏകതാര പരിവേഷമാണ് മോഡിക്ക് പാര്‍ട്ടി നല്‍കുന്നതെന്നും ഒരു ആരോപണമുണ്ട്. എന്നാല്‍ കോണ്‍ഗ്രസില്‍ സോണിയാ ഗാന്ധിയുടം സര്‍വ്വാധിപത്യമാണ് ഉള്ളതെന്ന സത്യാവസ്ഥ ഇതൊടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്. ഒപ്പം സോണിയാഗാന്ധിയുടെ വിദേശി ഇമേജും മോഡി ഉപയോഗിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട

തൊഴില്‍വല്‍ക്കരണം

തൊഴില്‍വല്‍ക്കരണം

ഗുജറാത്തില്‍ മോഡി സാധ്യമാക്കിയ തൊഴില്‍വല്‍ക്കരണം പൊതുതെരഞ്ഞെടുപ്പില്‍ മോഡിക്ക് ഗുണം ചെയ്യും. വിമര്‍ശനങ്ങള്‍ ഏറെയുണ്ടെങ്കിലും ജോലി വേണ്ട , ശമ്പളം വേണ്ട, ജീവിക്കണ്ട എന്ന് പറയാന്‍ ആളുകള്‍ തയ്യാറാകുമോ?

എന്‍ ആര്‍ ഐ വോട്ടുകള്‍

എന്‍ ആര്‍ ഐ വോട്ടുകള്‍

എന്‍ ആര്‍ ഐ വോട്ടുകളുടെ പിന്തുണയുണ്ട് മോഡിക്ക്. മറ്റ് രാജ്യങ്ങളില്‍ കഴിയുന്ന ഇന്ത്യക്കാരെ സന്ദര്‍ശിക്കാനും അവരുടെ പ്രശ്‌നങ്ങളെ അഡ്രസ് ചെയ്യാനുമുള്ള മോഡിയുടെ മിടുക്ക് ഇതിനോടകം ശ്രദ്ധിക്കപ്പെട്ടതാണ്‌

English summary
While many of Modi's detractors have been saying he has no chance at becoming the PM of this country, there are certain factors that could see him win the 2014 general elections.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more