കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണികിട്ടിയിട്ടും പാകിസ്താന്‍ പഠിച്ചില്ല... അതിര്‍ത്തിയില്‍ ഭീകരന്‍മാര്‍ ഇപ്പോഴും സജീവം

Google Oneindia Malayalam News

ദില്ലി: അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സേന സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയിട്ടും പാക് അധീന കശ്മീരിലെ ഭീകരന്‍മാരുടെ കേന്ദ്രങ്ങള്‍ ഇപ്പോഴും സജീവമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയിട്ടേ ഇല്ലെന്ന വാദത്തില്‍ പാകിസ്താന്‍ ഉറച്ച് നില്‍ക്കുകയാണ്.

ഇപ്പോഴത്തെ സഹാചര്യത്തില്‍ വീണ്ടും ഒരു ആക്രമണത്തിന് ഇന്ത്യ മുതിരില്ലെന്ന കണക്കൂകൂട്ടലില്‍ ആകാം അതിര്‍ത്തിയിലെ ഭീകര കേന്ദ്രങ്ങള്‍. ഇന്ത്യയില്‍ ആക്രമണം നടത്താന്‍ കൂടുതല്‍ പേര്‍ നുഴഞ്ഞു കയറാനുള്ള സാധ്യതയും തള്ളിക്കളയാന്‍ പറ്റില്ല.

കുപ് വാരയില്‍ ഇപ്പോള്‍ നടന്ന ഭീകരാക്രമണം തന്നെയാണ് അതിന് ഏറ്റവപം വലിയ ഉദാഹരണം. എങ്ങനെ പാകിസ്താന്റെ അഹങ്കാരം ശമിപ്പിക്കാന്‍ പറ്റും... ഇനിയും വേണോ സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍...

പാകിസ്താന് ഭയമില്ലേ?

പാകിസ്താന് ഭയമില്ലേ?

ഇന്ത്യയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ശേഷവും പാകിസ്താന് ഒരു ഭയവും ഇല്ലേ എന്നാണ് സംശയം. കാരണം അവര്‍ ഇപ്പോഴും ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ വെടിവപ്പ് തുടരുകയാണ്.

ഭീകരന്‍മാര്‍ പണികിട്ടിയിട്ടും പഠിച്ചില്ല

ഭീകരന്‍മാര്‍ പണികിട്ടിയിട്ടും പഠിച്ചില്ല

പാക് അധീന കശ്മീരിലെ ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ ഒട്ടേറെ തീവ്രവാദികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പക്ഷേ അതുകൊണ്ടൊന്നും ഒരു മാറ്റവും ഉണ്ടായിട്ടില്ല എന്ന് വേണം കരുതാന്‍. നുഴഞ്ഞ് കയറ്റം ഇപ്പോഴും തുടരുകയാണ്.

ഭീകരകേന്ദ്രങ്ങള്‍ ഇപ്പോഴും സജീവം

ഭീകരകേന്ദ്രങ്ങള്‍ ഇപ്പോഴും സജീവം

പാക് അധീന കശ്മീരിലെ ഭീകര ക്യാമ്പുകള്‍ ഇപ്പോഴും സജീവമാണെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യയെ അവര്‍ക്ക് അത്രയ്ക്ക് ഭയമില്ലേ എന്ന് സംശയിപ്പിക്കുന്നതാണ് ഇത്.

എവിടെ നിന്ന് ഇത്രയും അധികം ഭീകരന്‍മാര്‍

എവിടെ നിന്ന് ഇത്രയും അധികം ഭീകരന്‍മാര്‍

അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കിയതിന് ശേഷവും ഇന്ത്യന്‍ സൈനിക ക്യാമ്പുകള്‍ക്ക് നേര്‍ക്ക് ഭീകരാക്രമണം തുടരുകയാണ്. എങ്ങനെയാണ് ഭീകരര്‍ ഇപ്പോഴും നുഴഞ്ഞ് കയറുന്നത് എന്നത് ഭയപ്പെടുത്തുന്ന ചോദ്യമാണ്.

നേരത്തേ തന്നെ ഇന്ത്യയില്‍ അവര്‍ എത്തിയോ?

നേരത്തേ തന്നെ ഇന്ത്യയില്‍ അവര്‍ എത്തിയോ?

നേരത്തേ തന്നെ ഒരുപാട് ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറിയിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ എങ്ങനെയാണ് ഇങ്ങനെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ അവര്‍ക്ക് നടത്താന്‍ സാധിക്കുക?

ഒരാളെ പോലും പിടിക്കാന്‍ ആയില്ല

ഒരാളെ പോലും പിടിക്കാന്‍ ആയില്ല

കഴിഞ്ഞ ദിവസം ബാരാമുള്ളയിലെ രാഷ്ട്രീയ റൈഫിള്‍സ് ക്യാമ്പ് ഭീരന്‍മാര്‍ ആക്രമിച്ചിരുന്നു. മണിക്കൂറുകള്‍ നീണ്ട ആക്രമണത്തിനൊടുവിലും ഒരാളെ പോലും കൊല്ലാനോ കണ്ടെത്താനോ ഇന്ത്യന്‍ സേനയ്ക്ക് കഴിഞ്ഞിരുന്നില്ല.

സൈനിക പോസ്റ്റുകള്‍ക്ക് നേര്‍ക്ക് വെടിവപ്പ്

സൈനിക പോസ്റ്റുകള്‍ക്ക് നേര്‍ക്ക് വെടിവപ്പ്

ഒരുവശത്ത് ഭീകരാക്രമണങ്ങള്‍, മറുവശത്ത് നിയന്ത്രണ രേഖയില്‍ പാകിസ്താന്റെ തുടര്‍ച്ചയായ വെടി നിര്‍ത്തല്‍ ലംഘനം. എങ്ങനെയാണ് ഇന്ത്യ ഇതിനെ പ്രതിരോധിക്കുക?

യുദ്ധം വേണോ, അതോ സര്‍ജിക്കല്‍ സ്‌ട്രൈക്കോ?

യുദ്ധം വേണോ, അതോ സര്‍ജിക്കല്‍ സ്‌ട്രൈക്കോ?

ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാനുള്ള മാര്‍ഗ്ഗം ഒരു യുദ്ധമാണോ? അതോ ഭീകര കേന്ദ്രങ്ങളില്‍ വീണ്ടും സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ നടത്തേണ്ടി വരുമോ?

English summary
Why Pakistan is not learning lessons from India's Surgical Strike? Terror camps in Pak occupied Kashmir are still active and Pakistan army continues Ceasefire violation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X