ഭര്‍ത്താവിന്റെ ഈ ശീലം കൊണ്ട് കുടുംബജീവിതം തകര്‍ക്കുന്നു; ഉടന്‍ നടപടി ആവശ്യപ്പെട്ട് ഭാര്യ കോടതിയില്‍

  • Written By:
Subscribe to Oneindia Malayalam

ദില്ലി: അശ്ലീല വെബ്ബ്‌സൈറ്റുകള്‍ക്ക് അടിമയായ ഭര്‍ത്താവ് കുടുംബത്തിന്റെ കെട്ടുറപ്പ് ഇല്ലാതാക്കുന്നുവെന്ന പരാതിയുമായി ഭാര്യ സുപ്രീം കോടതിയില്‍. ഭര്‍ത്താവ് നിരന്തരം അശ്ലീല ചിത്രങ്ങള്‍ കാണുന്നത് മൂലം താനും മക്കളും കഷ്ടപ്പെടുകയാണെന്നും അതിനാല്‍ അശ്ലീല വെബ്ബ്‌സൈറ്റുകള്‍ നിരോധിക്കണമെന്നുമാണ് ഭാര്യ ഉന്നയിക്കുന്ന ആവശ്യം.

55കരാനായ ഭര്‍ത്താവിന്റെ ഈ ശീലം മൂലം കുടുംബജീവിതം തകരുന്നുവെന്നും കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടുകയും സുപ്രീം കോടതി അശ്ലീല വെബ്ബ്‌സൈറ്റുകള്‍ നിരോധിക്കണമെന്നും യുവതി സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

കുടുംബ ജീവിതത്തില്‍ വിള്ളല്‍

കുടുംബ ജീവിതത്തില്‍ വിള്ളല്‍

മുംബൈ സ്വദേശിനിയാണ് ഭര്‍ത്താവിന്റെ അശ്ലീല ചിത്രങ്ങളോടുള്ള അഭിനിവേശം തങ്ങളുടെ വൈവാഹിക ജീവിത്തെ ബാധിച്ചുവെന്നും പ്രശ്‌നങ്ങളില്‍ മോചനം നേടാന്‍ അശ്ലീല വെബ്ബ്‌സൈറ്റുകള്‍ നിരോധിയ്ക്കണമെന്നും ആവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തക കൂടിയായ ഭാര്യ സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളത്.

 അശ്ലീല ചിത്രങ്ങള്‍ക്ക് പിറകെ

അശ്ലീല ചിത്രങ്ങള്‍ക്ക് പിറകെ

വിലപ്പെട്ട സമയമെല്ലാം അശ്ലീല വെബ്ബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ചും വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്തും നശിപ്പിയ്ക്കുകയാണെന്നും ഹര്‍ജിക്കാരി ആരോപിയ്ക്കുന്നു. അശ്ലീല ചിത്രങ്ങള്‍ക്ക് അടിമപ്പെട്ടത് ഭര്‍ത്താവില്‍ ലൈംഗിക വൈകൃതങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും ഹര്‍ജിയില്‍ ഭാര്യ ഉന്നയിക്കുന്നു.

സാധ്യത തേടി

സാധ്യത തേടി

ചൈല്‍ഡ് പോണ്‍ നിരോധിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ആരാഞ്ഞാണ് സാമൂഹ്യ പ്രവര്‍ത്തക കൂടിയായ സ്ത്രീ സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളത്.

 പ്രശ്‌നം 2015 മുതല്‍

പ്രശ്‌നം 2015 മുതല്‍

30 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തില്‍ 2015 മുതലാണ് പ്രശ്‌നങ്ങള്‍ ഉടലെടുത്തതെന്നും ഇതേ വര്‍ഷം തന്നെയാണ് ഭര്‍ത്താവ് അശ്ലീല ചിത്രങ്ങള്‍ക്ക് അടിമപ്പെടുന്നതെന്നും പരാതിക്കാരി ചൂണ്ടിക്കാണിക്കുന്നു. രണ്ട് മക്കളുടെ പിതാവായ ഭര്‍ത്താവിന്റെ നിലപാടുകളാണ് ഭാര്യയെ ചൊടിപ്പിച്ചിട്ടുള്ളത്.

അശ്ലീല ചിത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തണം

അശ്ലീല ചിത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തണം

ചൈല്‍ഡ് പോണ്‍ തടയുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് 2016 ഫെബ്രുവരി 26ന് സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിരുന്നു. ഇതിനൊപ്പം അശ്ലീല വെബ്ബ്‌സൈറ്റുകള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് വനിതാ അഭിഭാഷകരുടെ സംഘടനയും സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

 സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം

സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം

അശ്ലീല ദൃശ്യങ്ങള്‍ കാണുന്നത് കുറ്റകരമല്ല, എന്നാല്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കുന്നതിന് ഈ നീക്കം സഹായിക്കുമെന്നും പരാതിക്കാര്‍ സുപ്രീം കോടതിയില്‍ വാദം ഉന്നയിക്കുന്നു.

English summary
"My husband has of late become a addict of porn and spends a lot of his precious time watching pornography. As a result, my husband has fallen prey to this addiction of watching pornographic videos and pictures which has made my husband's mind perverted and ruined my matrimonial life," she said in her petition.
Please Wait while comments are loading...