ഷീന ബോറ കൊലക്കേസ്: ദുരൂഹതകൾ അവസാനിയ്ക്കുന്നില്ല, അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാര്യ കൊല്ലപ്പെട്ടു !!!

  • By: മരിയ
Subscribe to Oneindia Malayalam

മുംബൈ: കുപ്രസിദ്ധമായ ഷീന ബോറ കൊലക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന്റെ ഭാര്യ കൊല്ലപ്പെട്ട നിലയില്‍. സാന്‍ന്താക്രൂസ് ഇന്സ്‌പെക്ടറായ ധ്യാനേശ്വര്‍ ഗണോറിന്റെ ഭാര്യ ദീപാലി ഗണോറാണ് കൊല ചെയ്യപ്പെട്ടത്. ഇവരുടെ മകനെ കാണാനില്ല.

കൊലപതാകം

ജോലി കഴിഞ്ഞ് വൈകീട്ട് 3.30ഓടെ വീട്ടിലെത്തിയ എസ് ഐ കോളിംഗ് ബൈല്‍ അടിച്ചിട്ടും ആരും വാതില്‍ തുറന്നില്ല. ഭാര്യയുടെ മൊബൈല്‍ ഫോണിലേക്ക് വിളിച്ചിട്ടും പ്രതികരണം ഉണ്ടായിരുന്നില്ല. തുടര്‍ന്ന് അയല്‍ വാസികളുടെ സഹായത്തോടെ ഡോര്‍ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന ഭാര്യയുടെ മൃതദേഹം കണ്ടത്.

ക്രൂരം

കഴുത്തറുത്താണ് ദീപാലിയെ കൊന്നിരിയ്ക്കുന്നത്. എസ്‌ഐ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സംഘം സ്ഥലത്തെ ഇന്‍ക്വസ്റ്റ് നടത്തി. പരിചയമുള്ള ആരോ തന്നെയാണ് കൊലയ്ക്ക് പിന്നിലെന്നാണ് പോലീസ് സംശയിയ്ക്കുന്നത്.

കാണാനില്ല

എസ്‌ഐയുടെ മകനെ കാണാനില്ല. ഇവയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണ്.

അന്വേഷണം

പ്രമാദമായ ഷീന ബോറ കൊലക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനാണ് ധ്യാനേശ്വര്‍ ഗണോര്‍. ഇദ്ദേഹത്തിന്റെ കണ്ടെത്തലുകളാണ് ഷീനയുടെ അമ്മ ഇന്ദ്രാണിയാണ് കൊലയ്ക്ക് പിന്നില്‍ എന്ന വിവരങ്ങള്‍ പുറത്തു കൊണ്ടുവന്നത്. ഈ സംഭവത്തിന് ശേഷം എസ്‌ഐക്ക് ഭീഷണി കോളുകള്‍ കിട്ടിയിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

English summary
Wife of SI, who probed Sheena Bora murder found dead.
Please Wait while comments are loading...