ബിജെപിയ്ക്ക് പണികൊടുക്കാന്‍ കച്ചകെട്ടി മേവാനി, ദളിത് വോട്ടുകളും പട്ടേല്‍ വോട്ടുകളും കോണ്‍ഗ്രസിന്!

  • Written By:
Subscribe to Oneindia Malayalam

അഹമ്മദാബാദ്: പാട്ടീദാര്‍ നേതാവ് ഹര്‍ദിക് പട്ടേലിന് പിന്നാലെ ബിജെപിയ്ക്ക് പണികൊടുക്കാന്‍ ദളിത് നേതാവ് ജിഗ്നേഷ് മേവാനിയും. ഗുജറാത്ത് നിയമ സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് ദളിത് നേതാവ് ജിഗ്നേഷ് മേവാനി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തന്നെ പിന്തുണയ്ക്കുന്നവരോട് ബിജെപിയ്ക്ക് വോട്ടുചെയ്യരുതെന്ന് ആഹ്വാനം ചെയ്യുമെന്ന് വ്യക്തമാക്കിയത്. വെള്ളിയാഴ്ചയായിരുന്നു ഇരുവരും കൂടിക്കാഴ്ച നടത്തിയത്.

അജിത് ഡോവലിന്‍റെ മകനെ വെട്ടിലാക്കി ദി വയര്‍: തിരഞ്ഞെടുപ്പിന് മുമ്പേ ബിജെപിയ്ക്ക് കിടിലന്‍ പണി, ഇന്ത്യാ ഫൗണ്ടേഷന്‍ പ്രതിക്കൂട്ടില്‍!

ഡിസംബറില്‍ നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് വ്യാഴാഴ്ചയാണ് പാട്ടീദാര്‍ പ്രക്ഷോഭങ്ങളുടെ സൂത്രധാരന്‍ ഹര്‍ദിക് പട്ടേല്‍ വ്യക്തമാക്കിയത്. കോണ്‍ഗ്രസ് പരസ്യമായി പാട്ടീദാര്‍ സമുദയത്തെ പിന്തുണച്ച് രംഗത്തെത്തിയതിന് പിന്നാലെയാണ് ഹര്‍ദിക് കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചത്.

കോണ്‍ഗ്രസിലേക്കില്ല

കോണ്‍ഗ്രസിലേക്കില്ല

കോണ്‍ഗ്രസ് പാര്‍ട്ടിയെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചില്ലെങ്കിലും തന്നെ പിന്തുണയ്ക്കുന്നവരോട് ബിജെപിയ്ക്ക് വോട്ടുചെയ്യരുതെന്ന് ആഹ്വാനം നല്‍കുമെന്നും ജിഗ്നേഷ് മേവാനി രാഹുല്‍ ഗാന്ധിയ്ക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്.

 90 ശതമാനം ആവശ്യങ്ങളും

90 ശതമാനം ആവശ്യങ്ങളും


ജിഗ്നേഷ് മേവാനി മുന്നോട്ടുവച്ച 90 ശതമാനം ആവശ്യങ്ങളും ഭരണഘടനാ പരമായ അവകാശങ്ങളാണെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചിരുന്നു. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോണ്‍ഗ്രസ് പുറത്തിറക്കുന്ന പ്രകടന പത്രികയില്‍ ഇവ ഉള്‍പ്പെടുത്തുമെന്ന് രാഹുല്‍ ഗാന്ധി ഉറപ്പു നല്‍കിയതായും മേവാനി രാഹുലുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വ്യക്തമാക്കിയിരുന്നു.

 കോണ്‍ഗ്രസിലേക്കില്ല

കോണ്‍ഗ്രസിലേക്കില്ല

കഴിഞ്ഞ ദിവസം ദളിത് നേതാവ് ജിഗ്നേഷ് മേവാനിയെ കോണ്‍ഗ്രസിലേയ്ക്ക് ക്ഷണിച്ചിരുന്നുവെങ്കിലും ഈ ക്ഷണം മേവാനി നിരസിക്കുകയായിരുന്നു. 17 ആവശ്യങ്ങള്‍ ഉള്‍പ്പെട്ട ഒരു നിവേദനമാണ് മേവാനി കോണ്‍ഗ്രസിന് സമര്‍പ്പിച്ചത്. രാഹുലുമായി കൂടിക്കാഴ്ച നടത്തിയ മേവാനി വെള്ളിയാഴ്ച വൈകിട്ട് രാഹുല്‍ ഗാന്ധിക്കൊപ്പം നവസര്‍ജന്‍ യാത്രയിലും പങ്കെടുത്തിരുന്നു.

 തീപ്പൊരി നേതാക്കള്‍ കോണ്‍ഗ്രസിനൊപ്പം

തീപ്പൊരി നേതാക്കള്‍ കോണ്‍ഗ്രസിനൊപ്പം

!


ഹര്‍ദിക് പട്ടേല്‍, അല്‍പേഷ് ഠാക്കൂര്‍, ജിഗ്നേഷ് മേവാനി എന്നിവര്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് അശോക് ഘലോട്ട് വ്യക്തമാക്കിയതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധി മേവാനിയുമായി ചര്‍ച്ച നടത്തിയത്. ഇതിനെല്ലാം പുറമേ ജന്‍ അധികാര്‍ മഞ്ച് നേതാവ് പ്രവീണ്‍ റാമുമായി ഭാരത് സോളങ്കിയും അശോക് ഘെലോട്ടും കൂടിക്കാഴ്ച നടത്തിയിരുന്നു. ബിജെപിയെ പ്രതിസ്ഥാനത്ത് കാണുന്ന യുവനേതാക്കളെ ഒപ്പം നിര്‍ത്തുന്നതോടെ വലിയൊരു വോട്ട് ബാങ്കാണ് ഗുജറാത്തില്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത്.

 പ്രവീണ്‍- രാഹുല്‍ കൂടിക്കാഴ്ച

പ്രവീണ്‍- രാഹുല്‍ കൂടിക്കാഴ്ച

ജന്‍ അധികാര്‍ മഞ്ച് നേതാവ് പ്രവീണ്‍ റാമുമായി ഭാരത് സോളങ്കിയും അശോക് ഘെലോട്ടും കൂടിക്കാഴ്ച നടത്തിയിരുന്നുവെങ്കിലും വരും ദിവസങ്ങളില്‍ രാഹുല്‍ ഗാന്ധിയും പ്രവീണ്‍ റാമും തമ്മില്‍ കൂടിക്കാഴ്ച നടത്തുമെന്ന ചില റിപ്പോര്‍ട്ടുകളുണ്ട്. പ്രവീണിനെ കോണ്‍ഗ്രസ് കൂടെ നിര്‍ത്തുന്നതോടെ ഗുജറാത്തിലെ 4.5 ലക്ഷത്തോളം വരുന്ന യുവജീവനക്കാരുടേയും പത്ത് ലക്ഷത്തോളം വരുന്ന കരാര്‍ ജീവനക്കാരും കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ഇതിന് അനുസൃതമായ നീക്കമായിരിക്കും രാഹുല്‍ ഗാന്ധിയും നടത്തുക.

 കോണ്‍ഗ്രസിനെ പിന്തുണയ്ക്കും

കോണ്‍ഗ്രസിനെ പിന്തുണയ്ക്കും

ബിജെപിയെ താഴെയിറക്കാന്‍ ഗുജറാത്തിലെ ബിജെപി സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് താഴെയിറക്കുന്നതിന് വോട്ട് ചെയ്യാന്‍ താന്‍ സമുദായത്തോട് ആവശ്യപ്പെട്ടുവെന്നും സമുദായം തനിക്കൊപ്പം നിന്നുവെന്നും ഹര്‍ദികിന‍െ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. പട്ടേല്‍ സമുദായത്തിന് സംവരണം ഏര്‍പ്പെടുത്തുമെന്ന വാഗ്ദാനം പാലിക്കാതെ ബിജെപി തങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്നാണ് ഹര്‍ദിക് ചൂണ്ടിക്കാണിക്കുന്നത്.

 ഹര്‍ദികിന്‍റെ കരുത്ത്

ഹര്‍ദികിന്‍റെ കരുത്ത്

പട്ടേല്‍ സമുദായത്തിന് സംവരണം ആവശ്യപ്പെട്ട് ഗുജറാത്തില്‍ പ്രക്ഷോഭം ആരംഭിച്ച ഹര്‍ദിക് പട്ടേല്‍ എന്ന 24 കാരന്‍ ബിജെപി സര്‍ക്കാരിന് തലവേദനയായിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച ഹര്‍ദികിന്‍റെ നീക്കത്തിനെതിരെ രംഗത്തെത്തിയ ആറോളം പട്ടേല്‍ സംഘനടകള്‍ സംവരണ പ്രക്ഷോഭം രാഷ്ട്രീയ വ്യക്തിഗത നേട്ടങ്ങള്‍ക്ക് വേണ്ടിയാണെന്ന ആരോപണമാണ് ഉന്നയിച്ചിട്ടുള്ളത്.

പട്ടേല്‍ സമുദായത്തിന് സംവരണം ആവശ്യപ്പെട്ട് ഗുജറാത്തില്‍ പ്രക്ഷോഭം ആരംഭിച്ച ഹര്‍ദിക് പട്ടേല്‍ എന്ന 24 കാരന്‍ ബിജെപി സര്‍ക്കാരിന് തലവേദനയായിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച ഹര്‍ദികിന്‍റെ നീക്കത്തിനെതിരെ രംഗത്തെത്തിയ ആറോളം പട്ടേല്‍ സംഘനടകള്‍ സംവരണ പ്രക്ഷോഭം രാഷ്ട്രീയ വ്യക്തിഗത നേട്ടങ്ങള്‍ക്ക് വേണ്ടിയാണെന്ന ആരോപണമാണ് ഉന്നയിച്ചിട്ടുള്ളത്.

ഒബിസി പദവി

ഒബിസി പദവി

കോണ്‍ഗ്രസിനെ പിന്തുണച്ചുവെങ്കിലും പട്ടേല്‍ സമുദായത്തിന് ഒബിസി പദവി നല്‍കണമെന്നുള്ള വാഗ്ദാനത്തില്‍ നിന്ന് വ്യതിചലിക്കില്ലെന്ന് ഉറപ്പുവരുത്തുമെന്നും സുപ്രീം കോടതി അംഗീകരിച്ച 50 ശതമാനം ക്വാട്ട ലഭിക്കണമെന്നും ഹര്‍ദിക് കൂട്ടിച്ചേര്‍ക്കുന്നു. എന്നാല്‍ പട്ടേല്‍ സമുദായം ഒബിസിക്കുള്ളില്‍ വരില്ലെന്നും പട്ടേലിന്‍റെ താല്‍പ്പര്യം സംവരണമല്ലെന്നും രാഷ്ട്രീയം കളിക്കുകയാണെന്നുമാണ് പട്ടേല്‍ സംഘടനകളുടെ ആരോപണം.

English summary
In his bid to woo dynamic leaders from different castes and communities ahead of the Gujarat Assembly election, Congress vice-president Rahul Gandhi on Friday met Dalit leader Jignesh Mevani.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്